ADVERTISEMENT

ഹൃദയത്തിൽ നിന്നും പിറന്നവൾ എന്ന ഹാഷ്ടാഗോടെയാണ് സുന്ദരമായ ആ വിഡിയോ മുൻവിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെൻ പങ്കുവച്ചത്. ഒരമ്മ എന്ന നിലയിൽ സുസ്മിതയെ കരയിപ്പിച്ചത് മകളുടെ വാക്കുകളാണ്. അവിവാഹിതയായ സുസ്മിത രണ്ടു പെൺകുഞ്ഞുങ്ങളെ ദത്തെടുത്തിരുന്നു.  റീനി, അലിഷ എന്നിവരാണ് സുസ്മിതയുടെ ദത്തു പുത്രിമാർ.

മക്കളുമൊത്തുള്ള സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനിഷ്ടപ്പെടുന്ന സുസ്മിത ഇക്കുറി പങ്കുവച്ചത് മകൾ അലിഷയുടെ ഒരു വിഡിയോയാണ്. ദത്തെടുക്കൽ എന്ന വിഷയത്തെക്കുറിച്ച് അവൾ സ്കൂളിൽ വച്ചെഴുതിയ കുറിപ്പ് വായിച്ചു കേൾപ്പിക്കുന്നതിന്റെ വിഡിയോയാണ് സുസ്മിത പങ്കുവച്ചത്. സ്കൂളിലെ അസൈൻമെന്റിന് ഒരു വിഷയം തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ പെട്ടന്നു തെരഞ്ഞെടുത്ത വിഷയമാണിതെന്നാണ് അലിഷ പറയുന്നത്.

അനാഥാലയത്തിൽ നിന്ന് കുട്ടിയെ ദത്തെടുക്കുന്ന വിഷയത്തെക്കുറിച്ചാണ് തന്റെ അസൈൻമെന്റ് എന്നു പറഞ്ഞുകൊണ്ട് അവൾ ബുക്കിലെഴുതിയിരിക്കുന്ന കാര്യങ്ങൾ വായിക്കുന്നതിങ്ങനെ :-

'' അനാഥാലയത്തിൽ നിന്നും ഒരു കുട്ടിയെ ദത്തെടുക്കണമെന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷം വരിക മാത്രമല്ല ചെയ്യുന്നത്, ഒരു കുട്ടിക്ക് ജീവിക്കാനുള്ള അവകാശം കൂടിയാണ്. അനാഥരായ കുട്ടികൾക്ക് സ്നേഹം ലഭിക്കാറില്ല. ദത്തെടുക്കുമ്പോൾ നിങ്ങൾ അവർക്ക് സ്നേഹം നൽകുകയാണ് ചെയ്യുന്നത്. അവർക്ക് തീർച്ചയായും സ്നേഹം ലഭിക്കണം. പ്രശസ്തിക്കുവേണ്ടിയല്ലാതെ മനസ്സു നിറഞ്ഞ സ്നേഹം കൊണ്ട് പെൺകുട്ടികളെ ദത്തെടുത്ത രണ്ടു പേരുണ്ട്. രണ്ടു പെൺകുട്ടികളെ ദത്തെടുത്ത സുസ്മിത സെന്നും ഒരു പെൺകുട്ടിയെ ദത്തെടുത്ത സണ്ണിലിയോണും. തീർച്ചയായും അവരിരുവരും ലോകത്തിന് മികച്ച മാതൃകകളാണ്. അവരെ പിന്തുണയ്ക്കണം. മനസ്സു നിറഞ്ഞ സ്നേഹം കൊണ്ടുമാത്രം കുഞ്ഞുങ്ങളെ ദത്തെടുക്കാൻ മറ്റുള്ളവർക്ക് അവർ പ്രചോദനമാകട്ടെ''.

ഇതുമുഴുവൻ നീ തനിച്ചാണോ എഴുതിയതെന്ന് വിഡിയോയിൽ ഒരു സ്ത്രീ ശബ്ദം ചോദിക്കുമ്പോൾ. അതേയെന്നും ആദ്യം ഇതിനെക്കുറിച്ച് സംസാരിക്കാൻ ഭയമുണ്ടായിരുന്നെന്നും, എന്നാൽ തന്റെ ഭൂതകാലത്തിലേ

ക്കു തിരിഞ്ഞു നോക്കിയപ്പോൾ താൻ കടന്നു പോയ മാനസികാവസ്ഥയെക്കുറിച്ചാണ് താൻ എഴുതിയതെന്നും വായിച്ചതെന്നും ആത്മവിശ്വത്തോടെ അലിഷ പറഞ്ഞു തീർക്കുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ സുസ്മിത പെൺമക്കളെക്കുറിച്ചു പറഞ്ഞതിങ്ങനെ :- 

'' ശരീരം കൊണ്ട് ഞാൻ അവരുടെ അമ്മയല്ലെങ്കിലും അവർ പിറന്നത് എന്റെ ഹൃദയത്തിൽ നിന്നാണ്. 24 വയസ്സിൽ പെൺകുഞ്ഞുങ്ങളെ ദത്തെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്, ആ തീരുമാനമാണ് ജീവിതത്തിന് സ്ഥിരത നൽകിയത്''.

English Summary : Sushmita Sen's Daughter Write About Adoption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com