ADVERTISEMENT

ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും ഭാര്യ മേഗൻ മെർക്കിളും ഔദ്യോഗിക പദവികൾ ഉപേക്ഷിച്ച വാർത്ത അടുത്ത ദിവസങ്ങളിൽ ലോകമാധ്യമങ്ങളുടെ തലക്കെട്ടായിരുന്നു. തീരുമാനത്തിനു പിന്നില്‍ ഹാരിയുടെ ഭാര്യ മേഗനാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയർന്നിരുന്നു. ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നും ഹാരിയും മേഗനും പടിയിറങ്ങിയപ്പോൾ മേഗനാണ് പുതിയ തീരുമാനത്തിനു പിന്നിലെന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു, ഇതേതുടർന്ന് വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റിന്റെയും മേഗന്റെയും സ്വഭാവ രീതികൾ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വാക്‌വാദങ്ങളും സജീവമായി. ഒടുവിൽ ഈ തർക്കത്തിൽ ആര് വിജയിയായി എന്ന് തിരയുകയാണ് സോഷ്യൽ മീഡിയ

ഔദ്യോഗിക പദവികൾ ഉപേക്ഷിക്കനുള്ള നീക്കം ഹാരിയും മേഗനും കഴിഞ്ഞ ഏപ്രിലിൽ തന്നെ ആരംഭിച്ചു എന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത്. ഇതിന്റെ ഭാഗമായി ‘കെൻസിങ്ടൺ റോയല്‍’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഹാരിയും പുറത്തു പോയി. തുടർന്ന് ‘സസക്സ് ഓഫ് റോയൽ’ എന്ന പേരിൽ മേഗനും ഹാരിയും ഇൻസ്റ്റഗ്രാമിൽ പുതിയ അക്കൗണ്ട് ആരംഭിച്ചു. സത്യത്തിൽ സമൂഹമാധ്യമങ്ങളിലെ ഈ യുദ്ധം തുടങ്ങുന്നത് മേഗൻ–ഹാരി ദമ്പതികൾ കെയ്റ്റ്–വില്യം ദമ്പതികളെ ഏറെ പിന്നിലാക്കിയപ്പോഴാണെന്നാണ് ചിലരുടെ പക്ഷം.. അക്കൗണ്ട് തുടങ്ങി വളരെ വേഗം തന്നെ നിരവധിപേർ ഹാരി–മേഗൻ ദമ്പതികളെ പിന്തുടർന്നതായും സോഷ്യൽമീഡിയ വിലയിരുത്തി. 

മാത്രമല്ല ‘സുസക്സ് VS കേംബ്രിഡ്ജ്’ എന്ന പേരിലുണ്ടായ മത്സരങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇരുവരുടെയും പ്രധാനപ്പെട്ട പോസ്റ്റുകളും ട്വീറ്റുകളുമെല്ലാം സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റെടുത്തിരുന്നു. ഔദ്യോഗിക പദവികൾ ഉപേക്ഷിക്കുന്നു എന്ന പ്രഖ്യാപനത്തെ തുടർന്ന് ഇൻസ്റ്റഗ്രാമിൽ 11 മില്യണ്‍ ആളുകൾ ഹാരി–മേഗൻ ദമ്പതികളെ പിന്തുടർന്നത് ഞെട്ടിക്കുന്ന കണക്കായാണ് സോഷ്യല്‍ മീഡിയ നിരീക്ഷകർ പറയുന്നത്. 2019 ഏപ്രിലിൽ 5 മണിക്കൂർ 45 മിനിറ്റിനകം ഒരുമില്യൺ ആളുകളാണ് മേഗനെയും ഹാരിയെയും ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നത് ലോകറെക്കോർഡായിരുന്നു. 

English Summary: And The (Current) Winner In The Sussex Vs Cambridge Instagram War Is...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com