‘വിവാഹിതനായ പുരുഷനുമായി പ്രണയത്തിലാണോ? സൂക്ഷിക്കണം; വേദനയാണ് അനന്തരഫലം!’

neena-gupta
SHARE

വിവാഹിതരായ പുരുഷൻമാരുമായി പ്രണയ ബന്ധം സ്ഥാപിക്കരുതെന്ന് ബോളിവുഡ് താരം നീന ഗുപ്ത. ‘സച്ച്കഹൂംതോ’ എന്ന സോഷ്യൽ മീഡിയ സീരീസിലൂടെയാണ് നീന ഗുപ്ത ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹിതനായ ഒരു പുരുഷനുമായി തനിക്ക് ബന്ധമുണ്ടായിരുന്നതായും അതില്‍ നിന്നുണ്ടായ അനുഭവങ്ങൾ വേദനിപ്പിക്കുന്നതായിരുന്നു എന്നും നീന വ്യക്തമാക്കി.

ഉത്തരാഖണ്ഡിലെ മുക്തേശ്വറിൽ നിന്നാണ് ജീവിതാനുഭവങ്ങൾ പറഞ്ഞുകൊണ്ട് നീനയുടെ വിഡിയോ.‘വിവാഹിതനായ ഒരാളുമായി എനിക്ക് സ്നേഹബന്ധമുണ്ടായിരുന്നു. വ്യക്തമായും പ്രണയം തന്നെയായിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. ‌തെറ്റാണെന്ന് തോന്നുന്ന നിമിഷങ്ങളിൽ പലപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയെ വിളിച്ച് ഇക്കാര്യം പറയണമെന്ന് ഞാൻ കരുതിയിരുന്നു.’–നീന ഗുപ്ത വിഡിയോയിൽ വ്യക്തമാക്കി. 

View this post on Instagram

#sachkahoontoe

A post shared by Neena ‘Zyada’ Gupta (@neena_gupta) on

സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ തയാറാകുന്ന സ്ത്രീയാണ് നീന ഗുപ്ത. ‘നമ്മൾ പലപ്പോഴും ചില കഥകൾ കേൾക്കാറുണ്ട്. അയാൾ നമ്മളോട് ഭാര്യയുടെ കുറ്റങ്ങൾ പറഞ്ഞു കൊണ്ടിരിക്കും. ചിലപ്പോൾ ഭാര്യയെ സ്നേഹിക്കാൻ കഴിയുന്നില്ല എന്നുവരെ പറഞ്ഞു പോകും. ഇനി അധികകാലം ആ ബന്ധം മുന്നോട്ടു പോകില്ല എന്നു പറയും. അയാള്‍ വിവാഹിതനാണെന്ന് അറിഞ്ഞിട്ടു കൂടി നിങ്ങൾ അവരുമായി പ്രണയബന്ധത്തിലാകും. താത്പര്യമില്ലെങ്കിൽ എന്തിനാണ് ഭാര്യയുമായുള്ള ബന്ധം തുടരുന്നതെന്ന് നിങ്ങൾ അവരോട് ചോദിക്കും. എങ്കിൽ ബന്ധം വേർപ്പെടുത്തിക്കൂടെ എന്ന ചോദ്യത്തിന് അവരുടെ ഉത്തരം ഒന്നുമാത്രമായിരിക്കും. ഇല്ല, കുട്ടികള്‍, അവരുടെ ഭാവി അതെല്ലാം ഓർത്ത് സഹിച്ച് ജീവിക്കണം. എന്നാൽ നിങ്ങളില്‍ അപ്പോഴും അയാളോട് സഹതാപമായിരിക്കും. അങ്ങനെ രഹസ്യമായി നിങ്ങൾ കൂടിക്കാഴ്ച നടത്തും.

അയാളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി നിങ്ങൾ പറയും. ഒരു രാത്രി ഏതെങ്കിലുമൊരു ഹോട്ടലിൽ ഒരുമിച്ച് താമസിക്കാം. അതും അയാൾ നുണകളിലൂടെ ഒരുക്കുന്ന ചതിക്കുഴിയായിരിക്കും. അയാളെ വിവാഹം കഴിക്കാൻ കഴിയിലല്ലെന്നു ബോധ്യപ്പെട്ടാലും അയാളോടുള്ള പ്രണയത്താൽ വീണ്ടും ഒരുമിച്ചു താമസിക്കാനുള്ള  അവസരങ്ങൾ നിങ്ങള്‍ തന്നെ കണ്ടെത്തും. വിവാഹബന്ധം വേർപ്പെടുത്താൻ നിങ്ങൾ പലപ്പോഴും അയാളെ നിർബന്ധിക്കും, അപ്പോഴെല്ലാം അയാൾ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറും. കാത്തിരുന്ന് നിങ്ങൾ തളരും. വലിയ രീതിയിലുള്ള മാനസീക സമ്മർദം നിങ്ങൾക്കുണ്ടാകും. പിന്നീട് അയാള്‍ നിങ്ങളെ ഒഴിവാക്കാൻ തുടങ്ങും. എന്തുചെയ്യണമെന്നറിയാതെ നിങ്ങള്‍ നിസ്സഹായരാകും. അത്തരം വേദനകളിലേക്ക് പോകാതിരിക്കാൻ വിവാഹിതരുമായി ബന്ധം സ്ഥാപിക്കാതിരിക്കുന്നതാണ് ഉചിതം. എന്റെ അനുഭവത്തിൽ നിന്നും ഞാൻ പഠിച്ച പാഠമാണ്. അതുകൊണ്ടാണ് സുഹൃത്തുക്കളെ അത്തരം ബന്ധങ്ങളിൽ വീണുപോകരുതെന്ന് ഞാൻ പറയുന്നത്.’– നീന ഗുപ്ത പറഞ്ഞു. 

1980കളിൽ വെസ്റ്റ് ഇന്റീസ് ക്രിക്കറ്റ് താരം വിവിയാൻ റിച്ചാർഡ്സുമായി നീന ഗുപ്തയ്ക്ക് ബന്ധമുണ്ടായിരുന്നു. പ്രശസ്ത ഡിസൈനർ മസബ ഗുപ്തയുടെ അമ്മയായ നീന ‘സിംഗിൾ മതറാ’ണ്.

English Summary: Neena Gupta asks her fans not to fall in love with married men, says ‘I have done this before and I have suffered’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA