ADVERTISEMENT

ജോലി ചെയ്യുന്ന അമ്മയായതിനാൽ കുട്ടികളെ ശരിയായ രീതിയിൽ നോക്കാൻ സാധിക്കാറില്ലെന്ന് വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽടൺ. ‘ഹാപ്പി ബേബി, ഹാപ്പി മമ്മി’ എന്ന പരിപാടിയിലായിരുന്നു കെയ്റ്റിന്റെ വെളിപ്പെടുത്തൽ. ഗർഭകാലത്ത് താൻ അനുഭവിച്ച യാതനകളെ കുറിച്ചും കെയ്റ്റ് തുറന്നു പറഞ്ഞു.

കേയ്റ്റിന്റെ വാക്കുകൾ ഇങ്ങനെ: ‘മക്കൾക്കു വേണ്ടി എന്തു ചെയ്യുമ്പോഴും ഏറ്റവും ഭംഗിയായി ചെയ്യാൻ ശ്രമിക്കാറുണ്ട്. രാജകുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾക്കൊപ്പം തന്നെയാണ് അമ്മയെന്ന കടമയും നി‌റവേറ്റുന്നത്. അവരെ സ്കൂളിൽ  കൊണ്ടുപോയി  ആക്കാൻ കഴിയാത്തതിൽ എനിക്ക് വലിയ വിഷമം തോന്നാറുണ്ട്. ചിലപ്പോഴൊക്കെ അമ്മ സ്കൂളിൽ  കൊണ്ടുപോയി ആക്കാമോ എന്ന് അവർ ചോദിക്കും. നഴ്സറിയിൽ പോകുന്ന ജോർജും ഷാർലറ്റുമാണ് ഈ ചോദ്യം ഉന്നയിക്കാറുള്ളത്. അത്തരം സന്ദർഭങ്ങളിലൊക്കെ അവരുടെ നല്ല അമ്മയാകാൻ എനിക്ക് സാധിക്കാറില്ല. 

അമ്മയാകുക എന്നത് അഭിമാനവും അനുഗ്രഹവുമാണ്. അമ്മയുടെ ചിന്തകളും സ്വഭാവവുമാണ് കുഞ്ഞുങ്ങളെ സ്വാധീനിക്കുക എന്നത് വ്യക്തമായി അറിയാം. ഗർഭിണിയായിരുന്ന കാലത്തു തന്നെ വ്യത്യസ്തമായ പലകാര്യങ്ങളും ഞാൻ ചെയ്തിരുന്നു. ‌‌അതിന്റെ പ്രാധാന്യം ഇപ്പോൾ എനിക്ക് അറിയാം. നല്ല തലമുറയ്ക്കായി നമ്മൾ പ്രയത്നിക്കേണ്ടതുണ്ട്. ഗർഭിണിയായിരുന്ന കാലത്ത് പലതരത്തിലുള്ള വിഷമങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എല്ലാദിവസവും രാവിലെ നല്ല ക്ഷീണമായിരിക്കും. ഛർദി എന്നെ വല്ലാതെ  തളർത്തി. അക്കാലത്ത് ശരീരഭാരം വളരെ കുറഞ്ഞത് എന്നെ കൂടുതൽ ക്ഷീണിതയാക്കി. അതുകൊണ്ടു തന്നെ ഗർഭകാലത്ത് ഞാൻ സന്തോഷവതിയായിരുന്നില്ല. ഇതുപോലുള്ള മോശം അവസ്ഥയിലൂടെ കടന്നു പോകുന്ന നിരവധി സ്ത്രീകള്‍ നമുക്കു ചുറ്റിലും ഉണ്ട്. സത്യത്തിൽ ആ സമയം എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും വെല്ലുവിളിയായിരുന്നു. അഴുകിയ കാലം എന്നു വേണമെങ്കില്‍ ഗർഭകാലത്തെ എനിക്ക് വിശേഷിപ്പിക്കാം. ശരീരത്തെക്കാൾ മാനസീകാരോഗ്യമാണ് പ്രധാനമെന്ന് അക്കാലത്ത് ഞാൻ തിരിച്ചറിഞ്ഞു. യോഗയും മറ്റു വ്യായാമങ്ങളും സുഖപ്രസവത്തിനു കാരണമായി. എല്ലാ ഗർഭകാലവും ഒരുപോലെയല്ല. എല്ലാ ജനനവും ഒരുപോലെയല്ല. ഒരു കുഞ്ഞിനു ജന്മം നൽകുക എന്നത് എത്ര മഹത്തായ കാര്യമാണ്.’– കെയ്റ്റ് പറഞ്ഞു

‘കൂൾ മദർ’ എന്നാണ് കേയ്റ്റിനെ ലോകം വിളിക്കുന്നത്. ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിങ്ങനെ മൂന്നു മക്കളുടെ അമ്മയാണ് 38കാരിയായ കെയ്റ്റ് മിഡിൽടൺ. 

English Summary: Kate Middleton Talks About Struggle In Parenting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com