ADVERTISEMENT

ക്വാറന്റീന്റെ ഭാഗമായി മിക്ക താരങ്ങളും തത്കാലത്തേക്ക് ഷൂട്ടിങ്ങെല്ലാം മാറ്റിവച്ച് വീടുകളിൽ തുടരുകയാണ്. പലരും വീടിനുള്ളിലെ തങ്ങളുടെ സന്തോഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആലിയ ഭട്ടും വീട്ടിൽ തന്നെയാണ്. ഈ കൊറോണക്കാലത്ത് പിതാവ് മഹേഷ് ഭട്ടിനെ കുറിച്ചാണ് ആലിയയുടെ ആശങ്ക. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ആലിയയുടെ  പ്രതികരണം. 

ഐസലേഷന്‍ ദിനങ്ങളെ കുറിച്ചും ആലിയ തുറന്നു പറഞ്ഞു. ‘എങ്ങനെ നന്നായി എഴുതാമെന്ന് ഓൺലൈൻ വഴി പഠിക്കാൻ ഈ കാലം ഉപയോഗപ്പെടുത്തും. മാത്രമല്ല, ദിവസത്തിൽ രണ്ടുമണിക്കൂർ എങ്കിലും വായനക്കായി മാറ്റിവച്ചിട്ടുണ്ട്. ഇതിനോടകം മൂന്ന് പുസ്തകങ്ങൾ വായിച്ചു.’– ആലിയ പറഞ്ഞു.

ഇക്കാലത്ത് പിതാവ് മഹേഷ് ഭട്ടിന്റെ ആരോഗ്യം സംബന്ധിച്ചുള്ള ആശങ്കയും ആലിയ പങ്കുവയ്ക്കുന്നുണ്ട്. ‘അദ്ദേഹത്തിന് 70ന് മുകളിൽ പ്രായമുണ്ട്. എനിക്കെപ്പോഴും പേടിയാണ്. അതുകൊണ്ട് മുഖത്ത് സ്പർശിക്കരുത്, അത് ചെയ്യരുത്, ഇതുചെയ്യരുത് എന്നൊക്കെ അദ്ദേഹത്തോട് ഞാൻ അലറും.’– ആലിയ വ്യക്തമാക്കി. അടുത്തിടെ പിതാവിനൊപ്പമുള്ള അതിമനോഹരമായ ചിത്രം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം പങ്കുവച്ച് ആലിയ കുറിച്ചത് ഇങ്ങനെ: ‘വീട്ടിലാണ്. അച്ഛനെ മിസ് ചെയ്യുമ്പോൾ പഴയ ചിത്രങ്ങളിലൂടെ കണ്ണോടിക്കും.’– #throwbackthursday #stayhomestaysafe എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളോടെയാണ് ആലിയ ചിത്രം പങ്കുവച്ചത്. 

English Summary: Alia Bhatt concerned about dad Mahesh Bhatt amid coronavirus crisis: ‘He is 70 plus, I am constantly nervous and thinking’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com