ADVERTISEMENT

കൊറോണ വൈറസ് ബാധയെ തുടർന്ന് ലോക്ഡൗണിലാണ് ലോകം. ഇക്കാലത്ത് വീട് വിമാനമാക്കി മാറ്റിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഒരു കുടുംബം. വീടിന്റെ ലിവിങ് റൂം താത്കാലിക വിമാനമാക്കി ഒരുക്കിയിരിക്കുകയാണ് അവർ. സിഡ്നിയിൽ നിന്നും മ്യൂണിച്ചിലേക്കുള്ള 15 മണിക്കൂർ വിമാനയാത്ര വീടിന്റെ  ലിവിങ് റൂമിൽ ആവിഷ്കരിച്ചിരിക്കുകയാണ് ഇവർ.  

കിർസ്റ്റി റസല്‍ എന്ന യുവതിയാണ് ഈ ആശയത്തിനു പിന്നിൽ. ഭര്‍ത്താവും അധ്യാപകനുമായ നതാനോട് ഈ ആശയം പറഞ്ഞപ്പോൾ അദ്ദേഹത്തിനും കൗതുകമായിരുന്നു. വിമാനത്തിലെ സുരക്ഷാ പരിശോധനയും, ബോർഡിങ് പാസും അങ്ങനെ എല്ലാം തയാറാക്കി. ഇത്തവണ മ്യൂണിച്ചിൽ അവധിക്കാലം ആഘോഷമാക്കാനായിരുന്നു ഇവരുടെ തീരുമാനം. അഞ്ചു വർഷത്തെ പ്ലാനിങ്ങാണ് കൊറോണ വൈറസ് ബാധ കാരണം നഷ്ടമായത്. അൽപം നിരാശയുണ്ടായെങ്കിലും ലോക്ഡൗണിൽ കുട്ടികൾക്ക് ഒരു നല്ല അനുഭവമുണ്ടാകാൻ വേണ്ടിയായിരുന്നു ഇങ്ങനെയൊരു കളിയെന്ന് കിർസ്റ്റി റസൽ പറയുന്നു. 

‘ഞങ്ങൾ ഇതൊരു തമാശയ്ക്ക് തുടങ്ങിയതാണ്. സി‍ഡ്നിയിൽ നിന്നുമുള്ള 15 മണിക്കൂർ വിമാനയാത്ര ലിവിങ് റൂമിൽ പുനരാവിഷ്കരിച്ചു. അടുത്ത യാത്ര  ദോഹവഴിയാണ്. കുട്ടികൾ ഇതിന് സഹകരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ, അവര്‍ക്കും ഇതൊര രസകരമായ  അനുഭവമാണ്്. 16 വയസ്സുള്ള ഞങ്ങളുടെ മകൻ സുരക്ഷാ ഉദ്യോഗസ്ഥനായി. 9 വയസ്സുള്ള മകൾ ബാഗുകൾ പരിശോധിച്ചു. 14 വയസ്സുള്ള മകൾ വിമാനത്തിലേക്ക് സ്വാഗതം ചെയ്തു. ബാഗുകളെല്ലാം  ബുധനാഴ്ച തയ്യാറാക്കി. വിമാനത്തിലെ ഭക്ഷണം വരെ  ഞങ്ങൾ തയാറാക്കി വച്ചു. ഒരു വിമാനത്തിന്റെ ഉൾവശം എങ്ങനെയായിരിക്കും? അതുപോലെ എല്ലാം  ഞങ്ങൾ ലിവിങ് റൂം തയാറാക്കി.’– കിർസ്റ്റി റസൽ ചിരിച്ചു കൊണ്ട് പറയുന്നു. 

ഓരോ സമയത്തെയും ചിത്രങ്ങൾ റസൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും  ചെയ്തു. ‘ഞങ്ങളുടെ ഹണിമൂൺ യൂറോപ്പിലായിരുന്നു. അവിടം കുട്ടികൾകളെ കൊണ്ടുപോയി കാണിക്കണമെന്ന് കുറെനാളായി ആഗ്രഹിച്ചിരുന്നു. ഈ അവധിക്കാലത്ത് പോകാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇന്ന് രാത്രി ഞങ്ങൾ ജർമനിയിലാണെന്ന് സങ്കൽപിച്ചു. ഞങ്ങളുടെ ചെറിയ മകൾക്ക് 10 വയസാകാൻ പോകുകയാണ്. പിറന്നാള്‍ ഡിസ്നി ലാൻഡിൽ നടത്തണമെന്നാണ് അവളുടെ ആഗ്രഹം എങ്ങനെ അത് പുനരാവിഷ്കരിക്കാൻ കഴിയുമെന്ന ചിന്തയിലാണ് ഇപ്പോൾ ഞങ്ങൾ. നിലവിലെ സാഹചര്യത്തിൽ യാത്ര യാഥാർഥ്യമായില്ല. എന്നാൽ ആ യാത്ര പുനരാവിഷ്കരിച്ചത് ഞങ്ങൾ ശരിക്കും ആസ്വദിച്ചു. കുട്ടികൾക്കും ഇതൊരു മികച്ച  അനുഭവമായിരുന്നു.  ഇങ്ങനെയൊക്കെ എല്ലാവർക്കും ഈ ലോക്ക്ഡൗൺ കാലം ആസ്വാദ്യകരമാക്കാം.’– റസൽ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com