ADVERTISEMENT

ബോളിവുഡ് താരം സല്‍മാൻ ഖാനും ടെലിവിഷൻ അവതാരകയായ ലൂലിയ വാൻച്വറും തമ്മിലുള്ള ബന്ധം ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. ഇതിനിടെലോക്ഡൗണ്‍ കാലത്ത് ലൂയിയയുടെ ലൈവ് വിഡിയോയിൽ സൽമാൻ പ്രത്യക്ഷപ്പെട്ടു. പനവേലിലെ ഫാം ഹൗസിൽ ലോക്ഡൗൺകാലം ചെലവഴിക്കുന്ന താരം എങ്ങനെയാണ് കാമുകിയുടെ വിഡിയോയിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടതെന്നാണ് ആരാധകരുടെ ചോദ്യം. സംഗതി ഏതായാലും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

കൊറോണ വൈറസ് ബാധയിൽ എന്തെല്ലാം കാര്യങ്ങള്‍ നമ്മൾ ചെയ്യണം, ചെ‌യ്യരുത് എന്നതു സംബന്ധിച്ച് സൽമാൻ ആരാധകർക്ക് സോഷ്യൽ മീഡിയയിലൂടെ നിർദേശങ്ങൾ നൽകാറുണ്ട്. ലൂലിയ വാൻച്വറിന്റെ ലൈവ് ഷോയ്ക്കിടെ പിറകിലൂടെ അപ്രതീക്ഷിതമായി സൽമാൻ എത്തുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ലൂലിയ അതിഥികളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സൽമാൻ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. അപ്രതീക്ഷിതമായി സൽമാനെ കണ്ട ലുലിയയുടെ മുഖത്ത് വിടരുന്ന ഭാവങ്ങളും വിഡിയോയിൽ കാണാം. വിഡിയോയിൽ നിന്നും പിൻമാറാൻ ലൂലിയ ആംഗ്യം കാണിക്കുന്നതും തലയിൽ കൈവച്ചിരിക്കുന്നതും വിഡിയോയിൽ ഉണ്ട്. 

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പാർട്ടികളുമൊന്നും സോഷ്യൽ മീഡിയയിൽ ബോധപൂർവം പങ്കുവയ്ക്കാറില്ല. പക്ഷേ, ലൂലിയ സൽമാന്റെ കുടുംബ ആഘോഷങ്ങളുടെയും സാമൂഹിക  ഇടപെടലുകളുടെയും ഭാഗമാകാറുണ്ട്. കഴിഞ്ഞ ഡിസംബറിൽ സൽമാന്റെ സഹോദരി അർപിതയുടെ വിവാഹ വാർഷികാഘോഷത്തിലും ലൂലിയ പങ്കെടുത്തിരുന്നു. മാത്രമല്ല, സൽമാന്റ പൻവേൽ  ഫാം ഹൗസിൽ നിന്നുള്ള ചിത്രങ്ങളും ലൂലിയ പങ്കുവച്ചിരുന്നു. 

English Summary: Salman Khan, Currently In Panvel Farmhouse, Accidentally Interrupts Rumoured Girlfriend Iulia Vantur's Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com