ADVERTISEMENT

25 വർഷങ്ങൾക്കു മുൻപ് തന്റെ ആരാധകരുമായി നടത്തിയ ഇമെയിൽ ചാറ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം ട്വിങ്കിൾ ഖന്ന. എഴുത്തിന്റെ മേഖലയിലേക്ക് കടക്കുന്നതിനു മുൻപുള്ള ചാറ്റ് ദൃശ്യങ്ങളാണ് ട്വിങ്കിൾ ആരാധകരുമായി പങ്കുവച്ചത്. 1995ൽ 10 വർഷങ്ങൾക്കു ശേഷം എവിടെയായിരിക്കുമെന്ന ആരാധകരുടെ ചോദ്യത്തിനാണ് ട്വിങ്കിളിന്റെ രസകരമായ മറുപടി.

പത്തുവർഷത്തിനു ശേഷം ട്വിങ്കിൾ ഖന്നയുടെ ജീവിതം എങ്ങനെയാകുമെന്ന് സങ്കൽപിച്ചു നോക്കൂ എന്ന ചോദ്യത്തിനു  മറുപടി ഇങ്ങനെ: ‘പത്തുവർഷം കഴിയുമ്പോൾ ഞാൻ കൃഷിയിടത്തിൽ രണ്ടു കുട്ടികള്‍ക്കും ഒരു വളർത്തുനായക്കും ഒപ്പം ഇരിക്കുകയാരിക്കുമെന്നാണ് പ്രതീക്ഷ. ചിലപ്പോൾ ഭർത്താവും കാണും.’ ഈ ചാറ്റിന്റെ ഭാഗമാണ് ട്വിങ്കിൾ സോഷ്യൽ മീഡിയയിൽ  ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ‘ഏകദേശം 25  വർഷം മുൻപുള്ളതാണ് ഇത്. എന്റെ ആദ്യത്തെ ലൈവ് ചാറ്റ്. റെഡിഫിന്റെ ഓഫീസിൽ പോയി കണ്ടെത്തിയതാണ്. രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം ഇത് കാണുമ്പോള്‍ എനിക്ക് രണ്ട്  കുട്ടികളും ഒരു ഭർത്താവും ഒരു വളർത്തു നായയും ഉണ്ട്. എന്നാൽ, ഈ സന്ദേശം അയക്കുമ്പോൾ അങ്ങനെ തന്നെയായിരിക്കുമെന്നൊന്നും ഞാൻ കരുതിയിരുന്നില്ല.’ എന്ന  കുറിപ്പോടെയാണ് ട്വിങ്കിൾ ഖന്ന ചിത്രങ്ങൾ പങ്കുവച്ചത്.

അന്നത്തെ ഹോബികളെ കുറിച്ച് ചോദിച്ച ഒരു ആരാധകനോട് ട്വിങ്കിളിന്റെ മറുപടി ഇങ്ങനെ: ‘ഞാൻ ധാരാളം വായിക്കാറുണ്ട്. കയ്യിൽ കിട്ടുന്നതെന്തും വായിക്കും. സുഹൃത്തുക്കൾക്കൊപ്പം സിനിമയ്ക്കും ബീച്ചിലും  പോകും. പിന്നെ, മെഴുകുതിരി നിർമാണവും ഹോബിയാണ്.’ കാലിനു പരുക്കു പറ്റിയപ്പോൾ മെഴുകുതിരി നിർമാണത്തിലേക്ക് തിരികെ പോയെന്ന് ട്വിങ്കിൾ  അടുത്തിടെ ഒരു ആരാധകനോടു പറഞ്ഞിരുന്നു. ‘വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഞാൻ ഇപ്പോഴും വായിക്കുന്നുണ്ട്. കാലിനു പരുക്കേറ്റപ്പോൾ മെഴുകുതിരി നിർമിക്കാൻ വീണ്ടും തുടങ്ങി.’  ചാറ്റ്ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട്  ട്വിങ്കിൾ ഖന്ന പറഞ്ഞു. 

പരുക്കേറ്റ കാലിന്റെ ചിത്രങ്ങളും അടുത്തിടെ ട്വിങ്കിൾ ഖന്ന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മൈ ഫണ്ണിബോൺസ്, ദ് ലെജൻഡ് ഓഫ് ലക്ഷ്മി പ്രസാദ് എന്നീ പുസ്തകങ്ങളും ട്വിങ്കിൾ ഖന്ന എഴുതിയിട്ടുണ്ട്. എഴുത്തുകാരി എന്നതിനൊപ്പം തന്നെ ഇന്റീരിയൽ ഡിസൈനറും നിർമാതാവും കൂടിയാണ് ട്വിങ്കിൾ ഖന്ന.

English Summary: Twinkle Khanna's Forecast About Her Future 25 Years Ago Turned Out To Be True

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com