ADVERTISEMENT

14 വർഷത്തോളം ഗർഭധാരണം നടക്കാതിരുന്ന യുവതി 48–ാം വയസ്സിൽ അമ്മയായി.അടുത്തിടെ 49–ാം വയസിലേക്ക് പ്രവേശിക്കുന്ന ഫിയോന മക്ലുസ്കിയാണ് ആദ്യത്തെ കുഞ്ഞിനു ജൻമം നൽകിയത്. ഒരു കുഞ്ഞിനായി അഞ്ച് തവണ ഐവിഎഫ് ചികിത്സയ്ക്കും എക്കോടോപിക് സർജറിയ്ക്കും വിധേയയായിരുന്നു ഫിയോന. മാത്രമല്ല, ആദ്യകുഞ്ഞിനു ജൻമം നൽകുന്നതിനു മുൻപു തന്നെ ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ ശരീരം കാണിച്ചു തുടങ്ങി. ഇങ്ങനെയൊരു ഘട്ടത്തില്‍ ഗർഭധാരണം നടന്നതിനെ അദ്ഭുതം എന്നാണ് അവർ വിശേഷിപ്പിക്കുന്നത്. 

2004ലാണ് മക്ലുസ്കിയും ഭർത്താവും ഒരുകുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നത്. വർഷങ്ങൾ കടന്നു പോയപ്പോൾ പ്രശ്നങ്ങളുണ്ടെന്ന് ഇരുവർക്കും ബോധ്യമായി. തുടർന്ന് നീണ്ടനാളത്തെ ചികിത്സ.തുടർന്ന് ഐവിഎഫ് ചികിത്സ നടത്താൻ ആരോഗ്യ വിദഗ്ധകർ നിർദേശിച്ചു. പലതവണകളിലെ ചികിത്സയ്ക്കായി ഏതാണ് 47ലക്ഷം രൂപ ചെലവഴിച്ചതായും ഫിയോന വ്യക്തമാക്കി. ഒരു അമ്മയാകാൻ വേണ്ടി ശരീരഭാരം പരമാവധി കുറച്ചു. പക്ഷേ, പ്രതീക്ഷകളെല്ലാം ഇല്ലാതാക്കി 45–ാം വയസ്സിൽ ശരീരം ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. എന്നാൽ, അവസാന ശ്രമമെന്ന രീതിയിൽ വൈദ്യസഹായം തേടിയ ഇവർ ആർത്തവം തുടരാനുള്ള ചികിത്സ തേടിയതായി ചിലമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ‌

അഞ്ചാമത്തെ ഐവിഎഫ് ചികിത്സ വിജയിച്ചു. 2019 മെയിൽ എല്ല ജാനിന് ഫിയോന ജന്മം നൽകി. ഫിയോനയുടെ വാക്കുകൾ ഇങ്ങനെ: ‘2004 മുതൽ ഞാനും ഡാരനും ഒരു കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു. സുഹൃത്തുക്കൾക്കെല്ലാം കുഞ്ഞുങ്ങളായി. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും കുടുംബത്തിനുമിടയിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്നത് ഏറെ പ്രയാസമായിരുന്നു. എന്നാൽ ഞാൻ ഒരു ശുഭാപ്തി വിശ്വാസിയായതിനാൽ പ്രതീക്ഷ കൈവിട്ടിരുന്നില്ല.’– ഫിയോന മക്ലുസ്കി പറയുന്നു. 

സ്വകാര്യ ദുഃഖങ്ങളൊന്നും ജോലിയെ ബാധിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ഫിയോന വ്യക്തമാക്കി. ‘ഞാൻ എപ്പോഴും ജോലിയിൽ വ്യാപൃതയായിരുന്നു. മീറ്റിങ്ങുകളാലും ഡെഡ്‌ലൈനുകളാലും ഞാൻ തിരക്കിലായിരുന്നു. ആരെയും എന്റെ ദുഃഖങ്ങൾ ഞാൻ അറിയിച്ചിരുന്നില്ല. ഒരു ജോലി ഏറ്റെടുത്താൽ അതിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചകളും നടത്തിയിരുന്നുമില്ല.’– ഫിയോന  പറയുന്നു

English Summary: After failing to conceive for 14 years, woman gives birth to 'miracle' first child at 48

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com