sections
MORE

അമ്മയ്ക്കായി വീട്ടിൽ സൂപ്പർ മാർക്കറ്റും, ഷോപ്പിങ്ങും ഒരുക്കി മകൻ; ഹൃദ്യം ഈ ലോക്ഡൗൺ വിഡിയോ

mother-suprmarkett
SHARE

ലോക്‌ഡൗണിനെത്തുടര്‍ന്ന് മിക്ക രാജ്യങ്ങളിലെ ജനങ്ങളും വീടുകളില്‍ കഴിയുമ്പോള്‍ ഏറ്റവും ബുദ്ധിമുട്ടുന്നതു ചെറുപ്പക്കാരേക്കാള്‍ പ്രായം ചെന്നവരാണ്. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ഏറെ പ്രയാസപ്പെടുന്നതും അവര്‍ തന്നെ. പുറത്തുപോകാനോ വ്യായാമം ചെയ്യാനോ ദിനചര്യകള്‍ കൃത്യമായി പാലിക്കാനോ അവര്‍ക്കാകുന്നില്ല. ഇവരില്‍ തന്നെ മറവി രോഗം ബാധിച്ചവരുടെ കാര്യം തീരെ കഷ്ടത്തിലാണ്. ലോക്ഡൗണിനെത്തുടര്‍ന്ന് അവരുടെ ആത്മവിശ്വാസം പൂര്‍ണമായി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

ഓസ്ട്രേലിയന്‍ ചലച്ചിത്രകാരന്‍ ജേസന്‍ വാന്‍ ജന്‍ഡറന്‍സിന്റെ അമ്മയ്ക്ക് 87 വയസ്സുണ്ട്. മറവിരോഗത്തെത്തുടര്‍ന്നു കുറച്ചുനാളായി ചികിത്സയിലാണ്. മകന്റെ കുടുംബത്തോടൊപ്പമാണ് അമ്മ കഴിയുന്നത്. പുറത്തുപോകാന്‍ കഴിയാത്തത് അവരെ പൂര്‍ണമായി തളര്‍ത്തിക്കളഞ്ഞിരിക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ പോകാനുമാവുന്നില്ല. എന്തായാലും അമ്മയുടെ പ്രശ്നത്തിന് ഏറ്റവും സര്‍ഗാത്മകമായ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മകന്‍. ഭാര്യയുടെയും കുട്ടികളെയും സഹായത്തോടെ ജേസന്‍ വീട്ടില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് പുനഃസൃഷ്ടിച്ചു. വീട്ടിലെ ഒരു മുറിയാണ് സൂപ്പര്‍മാര്‍ക്കറ്റ്. മറിവിരോഗം ബാധിച്ച അമ്മയെ ജേസന്‍ ഈ മുറിയില്‍ കൊണ്ടുരുമ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ പ്രതീതിയാണ് അമ്മയ്ക്ക് ലഭിക്കുന്നത്. അമ്മയുമായി വീട്ടിലെ മുറിയില്‍ ഷോപ്പിങ് നടത്തുന്ന വിഡിയോ ജേസന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

വീടുകളില്‍തന്നെ കഴിഞ്ഞുകൂടണമെന്ന വ്യവസ്ഥ നമ്മെയെല്ലാം വല്ലാതെ വിഷമിപ്പിച്ചിരിക്കുന്നു. എന്നാല്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടാന്‍ വിധിക്കപ്പെട്ട എന്റെ അമ്മയെപ്പോലെയുള്ളവരുടെ കാര്യമാണ് ഏറ്റവും കഷ്ടം. അമ്മയെ കുറച്ചെങ്കിലും സന്തോഷിപ്പിക്കാന്‍ ഇതല്ലാതെ മറ്റൊരു വഴി എന്റെ മുന്നിലില്ലായിരുന്നു. ഭാര്യ മേഗന്‍, മകള്‍ ഇവി, മകന്‍ ആര്‍ട് എന്നിവരും എന്റെകൂടെ നിന്നു. അമ്മയ്ക്ക് പ്രിയപ്പെട്ട സാധനങ്ങളെല്ലാം ഞങ്ങള്‍ വീട്ടില്‍ എത്തിക്കുകയായിരുന്നു. മൂത്ത മകന്‍ ലെവിയാണ് രംഗം വിഡിയോയില്‍ പകര്‍ത്തിയത്- ജേസന്‍ വിഡിയോയ്ക്ക് അടിക്കുറിപ്പായി എഴുതി.

വീട്ടില്‍ നേരിടുന്ന വെല്ലുവിളി എന്തുമായിക്കോട്ടെ, ജീവിതത്തിലെ സാഹചര്യം എത്ര മോശവൂുമായിക്കോട്ടെ... സന്തോഷത്തിന്റെ വെളിച്ചം വീട്ടിലെത്തിക്കാന്‍ മറക്കരുത്. നമുക്കു ചെയ്യാവുന്ന കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ വീട്ടകം സന്തോഷഭരിതമാക്കാം- ജേസന്‍ പറയുന്നു. വിഡിയോ പെട്ടെന്നുതന്നെ വൈറലായി. ലോകമെങ്ങും വിഡിയോ കണ്ട പലരും കണ്ണീര്‍ വാര്‍ത്തു. സ്നേഹത്തിന്റെ മൂല്യത്തെക്കുറിച്ചു തിരിച്ചറിഞ്ഞു. സന്തോഷം സൃഷ്ടിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ഉള്‍ക്കാഴ്ച പങ്കുവയ്ക്കുകയാണ് ജേസന്റെ വിഡിയോ.

English Summary: Australian man recreates supermarket at home for 87-year-old mother battling dementia. Viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA