ADVERTISEMENT

മുകേഷ്–മേതില്‍ ദേവിക വേർപിരിയൽ സംബന്ധിച്ച് വ്യാജ വാർത്തകളും ആരോപണങ്ങളും ഒരുപോലെ പ്രചരിച്ചിരുന്നു. ഒരു ഘട്ടത്തിൽ ഇരുവരുടേയും സ്വകാര്യതയെ പോലും മാനിക്കാത്ത പ്രതികരണങ്ങൾ പലയിടത്തു നിന്നുമുണ്ടായി. എന്നാൽ ജീവിതത്തിലെ നിർണായക തീരുമാനം സംബന്ധിച്ച് പക്വതയോടെയുള്ള മറുപടിയാണ് ദേവിക നടത്തിയത്. തങ്ങളുടെ വ്യക്തിപരമായ കാര്യമാണിതെന്നും മുകേഷിനെ പൂർണമായും തെറ്റുകാരാക്കുന്ന വാർത്തകൾ ഉപേക്ഷിക്കണമെന്നും മാധ്യമങ്ങൾക്കു മുന്നിലെത്തി അറിയിച്ചു ദേവിക. ഇപ്പോഴിതാ ദേവികയുടെ പ്രതികരണങ്ങൾ മുൻനിർത്തി ഹൃദ്യമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് അനുപമ എം ആചാരി

‘ഒരു ബന്ധം വേർപിരിയുമ്പോൾ മലയാളി കണ്ടെത്തുന്ന കാരണങ്ങൾ അവിഹിതം, വഴിവിട്ട ജീവിതc` ഇതൊന്നും മാത്രമല്ല വേർപിരിയാൻ ഉള്ള കാരണങ്ങൾ എന്ന് എപ്പോഴാണ് നമ്മൾ മനസിലാക്കുക. ഒരാൾക്ക് ഒരാളെ ഉപേക്ഷിക്കാൻ പല കാരണങ്ങൾ ഉണ്ടാകാം. ആ കാരണങ്ങളിലെ നന്മ തിന്മകളെ തിരിച്ചറിയാൻ ആർക്കാണ് സാധിക്കുക.?’– അനുപമ ചോദിക്കുന്നു.

അനുപമ പറയുന്നത് ഇങ്ങനെ: 

സെപ്പറേഷൻ എന്നത് painful തന്നെയാണ്. അതിനെ അതിന്റെ എല്ലാ ഭാവത്തോടെയും തന്നെ അഭിമുഖീകരിക്കണം. കരയണം. ഒറ്റക്കിരിക്കണം. എല്ലാരിൽ നിന്നും ഒഴിഞ്ഞു മാറി നടക്കണം. അതൊക്ക വ്യക്തിപരമാണ്. ചിലർ ആ സെപ്പറേഷൻ തുടങ്ങുന്ന സമയങ്ങളിൽ ഇങ്ങനെ ഒന്നും ആവില്ല. വളരെ അധികം ആക്റ്റീവ് ആയി കാണാം. പല കാര്യങ്ങളിലും ഇടപെടുന്നതായി കാണാം. എന്തുതന്നെ ആയാലും. It depends. It takes time to heal.

അതിനേക്കാൾ വിഷമം നിറഞ്ഞതാണ്, എല്ലാം എല്ലാം ആയിരുന്ന ഒരാളെ ആണ് സെപ്പറേഷന് വിധേയൻ ആക്കേണ്ടത് എന്നത്. ശരീരം മാത്രമേ അയാളിൽ നിന്ന് separated ആകുന്നുള്ളു. മനസും ബുദ്ധിയും അകലാൻ സമയം എടുക്കും. കാലങ്ങൾ എടുക്കും.

ദേവിക പറഞ്ഞ വാക്യങ്ങളിൽ എല്ലാം ഉണ്ട്. പക്വത ഉണ്ട്. ഒരു ബന്ധം വേര്‍പിരിയുമ്പോൾ മലയാളി കണ്ടെത്തുന്ന കാരണങ്ങൾ അവിഹിതം, വഴിവിട്ട ജീവിതം ഒക്കെ മാത്രം ആണ്.. ഇതൊന്നും മാത്രമല്ല വേർപിരിയാൻ ഉള്ള കാരണങ്ങൾ എന്ന് എപ്പോഴാണ് നമ്മൾ മനസിലാക്കുക. ഒരാൾക്ക് ഒരാളെ ഉപേക്ഷിക്കാൻ പല കാരണങ്ങൾ ഉണ്ടാകാം. ആ കാരണങ്ങളിലെ നന്മ തിന്മകളെ തിരിച്ചറിയാൻ ആർക്കാണ് സാധിക്കുക. ഒരുപാട് പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിലും ഒത്തുപോകാൻ പറ്റില്ല എന്ന complicated കാരണങ്ങൾക്ക് എങ്ങനെയാണു explanation നൽകുക.

അല്ല രണ്ടുപേർ പിരിയുമ്പോൾ, ആർക്കൊക്കെയാണ് explanation നൽകേണ്ടത്? ഒരുപാട് സ്‌നേഹിച്ചു ഒരുമിച്ചു ജീവിച്ചാൽ ചിലപ്പോൾ പരസ്പരം കൊല്ലേണ്ടി വന്നാലോ എന്ന് പേടിച്ചു വേർപിരിയുന്ന ബന്ധങ്ങൾ പോലും ഉണ്ട്.

ആ സ്ത്രീയെയും പുരുഷനെയും വെറുതെ വിടുക.എല്ലാവരുടെയും ചോയ്സുകൾ എല്ലായ്‌പോഴും ശെരിയാകണം എന്നില്ല. എട്ടു കൊല്ലം കൂടെ ജീവിച്ച നാളുകൾ വേസ്റ്റ് ആയോ എന്നുള്ളതാണ് ആലോചിക്കേണ്ടത്.മേതിൽ ദേവികയെ സംബന്ധിച്ചിടത്തോളം ഫിനാൻഷ്യലി അല്ലെങ്കിൽ proffesionally വലിയ താഴ്ചകൾ ഉണ്ടായിക്കാണാൻ വഴിയില്ല. അവർ established ആണ്. അന്നും ഇന്നും. തകർച്ചകൾ സംഭവിക്കുന്നത് എട്ടു വർഷം സ്വന്തം ആവശ്യങ്ങൾ ഒക്കെ മാറ്റിവച്ചു പാർട്ണർക്കു വേണ്ടി ലൈഫ് ഡെഡിക്കേറ്റ് ചെയ്ത ചിലർക്ക് ആവും.

ഇവർ അടിപൊളി ആണ്.Pls, സഹതാപം കാണിച്ചു നമ്മൾ ചെറുതാവാതെ ഇരുന്ന മതി. മുകേഷിനെ കുറ്റപ്പെടുത്തി ആള് കളിക്കാതെ ഇരുന്നാൽ മതി. അവർക്ക് അവരുടെ ഡിഗ്നിറ്റി ഉണ്ട്. പേരും പ്രശസ്തിയും ഉണ്ട്. 45വയസിൽ 30ന്റെ സൗന്ദര്യം ഉണ്ട്. അവർ ജീവിച്ചോട്ടെ.

English Summary: Viral Social Media Post About Methil Devika Mukesh Divorse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com