ഈ വേദന നിസാരം; വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്കു മുന്നിൽ മുട്ടുകുത്തി ഭർത്താവ്

pragyajaingoley
SHARE

പ്രായമായ ദമ്പതികൾ അവരുടെ പ്രണയം പങ്കുവയ്ക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. പ്രായമായ ഒരാൾ 44–ാം വിവാഹ വാര്‍ഷിക ദിനത്തിൽ ഭാര്യക്കു മുന്നില്‍ മുട്ടുകുത്തിയിരുന്ന് വിവാഹാഭ്യർഥന നടത്തുന്ന വിഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. ഹൃദയസ്പർശിയായ വിഡിയോ നെറ്റിസൺസിന്റെ മനംകവരുകയാണ്. 

ജൂൺ 22നാണ് പ്രഗ്യജെയ്ൻ ഗോലെ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. നിരവധിപേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.‘44വർഷത്തെ ഒരുമിച്ചുള്ള ജീവിതം’ എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. 1978ലാണ് ഇവർ വിവാഹിതരായത്. 

ഭാര്യക്കു മുന്നിൽ മുട്ടുകുത്തിയിരിക്കാൻ ശ്രമിക്കുന്ന വയോധികനിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. മുട്ടുകുത്തിയിരിക്കുമ്പോൾ പ്രായത്തിന്റെ അവശതകൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്. എന്നാൽ, അൽപം കഷ്ടപ്പെട്ടാണെങ്കിലും അദ്ദേഹം ഭാര്യക്കു മുന്നിൽ മുട്ടുകുത്തിയിരുന്ന് ഭാര്യക്ക് റോസാപൂ നൽകുന്നതാണ് വിഡിയോ.

വിഡിയോക്കു താഴെ ഹൃദയസ്പർശിയായ നിരവധി കമന്റുകളും എത്തി. യഥാർഥ സ്നേഹം എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഒരുമിച്ചു ജീവിക്കുമ്പോൾ കാലം ഏറെ കഴിയുമ്പോൾ അവർക്കിടയിലുള്ള സ്നേഹം ദൃഢമാകുന്നു. അവരെ ഇരുവരെയും കാണാൻ നല്ല ഭംഗിയാണ്. ദീർഘനാളത്തെ സന്തോഷത്തോടെയുള്ള ജീവിതം അവരുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. – എന്നിങ്ങനെയാണ് പലരുെടയും കമന്റുകൾ. 

English Summary: Elderly man gets down on one knee to give rose to his wife on 44th anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA