50–ാം വയസ്സിൽ അമ്മയുടെ വിവാഹം നടത്തി മകൾ; വൈറലായി വിഡിയോ
Mail This Article
ദിനംപ്രതി പലതരത്തിലുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.അത്തരത്തിൽ ഹൃദ്യമായ ഒരു വിഡിയോക്കു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾ. 50 വയസ്സുള്ള അമ്മയുടെ വിവാഹം നടത്തുന്ന മകളാണ് വിഡിയോയിലെ താരം. ആരതി റിയ ചക്രവർത്തി എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഹൃദ്യമായ ഈ റീൽ വിഡിയോ പങ്കുവച്ചത്.
‘ഇത്രയും ആത്മവിശ്വാസമുള്ള ധൈര്യവതിയായ ഒരു സ്ത്രീയെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. എല്ലാ ദിവസവും നിങ്ങളാണ് എന്റെ പ്രചോദനം. ഇന്ന് ഞാൻ ഇവിടെ എത്തി നിൽക്കുന്നതിന്റെ കാരണവും നിങ്ങളാണ്. നിങ്ങൾക്ക് എല്ലാ സ്നേഹവും സന്തോഷവും ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് നല്ലൊരു ജീവിതമുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഏറ്റവും നല്ലതു മാത്രം അർഹിക്കുന്ന വ്യക്തിയാണ് നിങ്ങൾ. എല്ലായിപ്പോഴും അതിസുന്ദരിയായ വധുവായിരിക്കട്ടെ.’– എന്ന കുറിപ്പോടെയാണ് വിഡിയോ.
അമ്മയുടെ വിവാഹത്തിന്റെ ചടങ്ങുകളെല്ലാം ആരതി പങ്കുവച്ച വിഡിയോയിൽ ഉണ്ട്. ഈ വർഷം മാർച്ചിലായിരുന്നു ആരതിയുടെ അമ്മയുടെ വിവാഹം. സമൂഹമാധ്യമങ്ങളിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘ഇത് വളരെ മനോഹരമാണ്. മറ്റുള്ളവർ എന്തുപറയുന്നു എന്നതിനെ ആശ്രയിച്ചാകരുത് നമ്മുടെ സന്തോഷം.’ – എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ചിലബന്ധങ്ങൾ സ്വർഗത്തിൽ നിന്ന് കൂട്ടിച്ചേർത്തവയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.’– എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. ‘നിങ്ങൾ വളരെ നല്ല ഒരു മകളാണ്. എല്ലാ മക്കളും നിങ്ങളെ പോലെയാകട്ടെ.’– എന്ന രീതിയിലും കമന്റുകൾ എത്തി.
English Summary: Daughter Gets Her 50-Year-Old Mother Remarried, Wins Hearts Online