ADVERTISEMENT

സിക്ക് ലീവ് എടുത്തതിനു കമ്പനി അധികൃതർ ശാസിച്ച യുവതിക്കു 3.4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. 25കാരിയായ സെലിൻ തോർലെയ്ക്കാണ് നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടത്. 2021 ഒക്ടോബറിലായികുന്നു കേസിനാസ്പദമായ സംഭവം. 

ഒരിക്കൽ വെള്ളിയാഴ്ച ജോലി കഴിഞ്ഞു പോകുമ്പോൾ തിങ്കളാഴ്ച അവധി എടുക്കുന്നതു പറഞ്ഞ് മേലുദ്യോഗസ്ഥൻ ക്രിസ്റ്റിൻ സെലിനെ വഴക്കുപറഞ്ഞു. തിങ്കളാഴ്ചകളിൽ സിക്ക് ലീവ് അനുവദിക്കില്ലെന്നു സെലിനെ അറിയിച്ചു. തിങ്കളാഴ്ച ജോലിയിൽ ഉണ്ടായിരിക്കണമെന്ന് താക്കീതും ചെയ്തു. എന്നാൽ തിങ്കളാഴ്ച സെലിൻ അവധിയായിരുന്നു. അസുഖമാണെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും സാധിക്കുന്നില്ലെന്നും സെലിൻ ടെക്സ്റ്റ് ചെയ്തിരുന്നു.

‘നിങ്ങൾക്ക് എന്നോട് ദേഷ്യം തോന്നുമെന്ന് അറിയാം. പക്ഷേ, നിങ്ങൾ ക്ഷമിക്കണം. ഇന്നലെ തീരെ നല്ല ദിവസമായിരുന്നില്ല. അതുകൊണ്ടു തന്നെ രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. അസഹനീയമായ വയറുവേദനയാണ്. അവധി എടുക്കാതെ നിവർത്തിയില്ല്. താങ്കൾ ക്ഷമിക്കണം.’– എന്നാണ് ക്രിസിന് സെലിൻ മെസേജ് അയച്ചത്. 

സെലിൻ നുണ പറയുകയാണെന്നാണ് ക്രിസ് കരുതിയത്. ഉടൻ തന്നെ ജോലിക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് സെലിനെ വിളിച്ച് ക്രിസ് വഴക്കു പറഞ്ഞു. ‘നാലുവർഷമായി നിങ്ങൾക്ക് എപ്പോഴും അസുഖം വരുന്നത് തിങ്കളാഴ്ചകളിലാണ്. എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യും.’ – എന്നായിരുന്നു ക്രിസ് മറുപടി നൽകിയത്. നിയമപരമായി നേരിടുമെന്ന് പറഞ്ഞപ്പോൾ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ സെലിനോട് ക്രിസ് പറയുകയും ചെയ്തു. തുടർന്ന് ക്രിസിനെതിരെ സെലിന്‍ പരാതി ഫയൽ ചെയ്തു.

എന്നാൽ സെലിനൊപ്പം ജോലിചെയ്തവരാരും ആദ്യവർഷം അവർ എടുത്തപോലെ സിക്ക്‌ലീവ് എടുത്തിട്ടില്ല. ഒട്ടുമിക്ക സിക്ക്‌ ലീവുകളും എടുത്തത് തിങ്കളാഴ്ചയാണ്.– എന്നായിരുന്നു കോടതിയിൽ ക്രിസിന്റെ വിശദീകരണം. തനിക്ക് എൻഡോമെട്രിയോസിസ് ആണെന്ന് സെലിൻ പറഞ്ഞു. ഇരുവരുടെയും വാദം കേട്ട കോടതി ക്രിസ് ശരിയായ രീതിയിലല്ല സെലിനെ വഴക്കുപറഞ്ഞതെന്ന് കോടതി കണ്ടെത്തി. 3.4 ലക്ഷം രൂപ യുവതിക്കു നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

English Summary: Woman fired from job for taking sick leaves on ‘Mondays’ wins Rs 3.4 lakh payout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com