മരുമകളെ ഫോട്ടോയെടുക്കാൻ സഹായിക്കുന്ന മാതാപിതാക്കൾ; ഊഷ്മളമായ വിഡിയോ പങ്കുവച്ച് താരം

bhushan
Screen Grab From Video∙ bhushan_pradhan/ Instagram
SHARE

സമൂഹമാധ്യമങ്ങളില്‍ ഊഷ്മളമായ ചില വിഡിയോകൾ വൈറലാകാറുണ്ട്. അത്തരത്തിൽ ഹൃദ്യമായ ഒരു വിഡിയോയ്ക്കു പിറകെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഇവിടെ ഒരു അച്ഛനും അമ്മയും ഫോട്ടോ എടുക്കുന്നതിനായി മരുമകളെ സഹായിക്കുകയാണ്. 

യുവതി ഭർത്താവിനൊപ്പം ബീച്ചിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. ഇതിന് സഹായിക്കുകയാണ് ഭർത്താവിന്റെ മാതാപിതാക്കൾ. നടൻ‍ ഭൂഷൺ പ്രധാനാണ് വിഡിയോ പങ്കുവച്ചത്. ഭർതൃമാതാവ് യുവതിയുടെ ദുപ്പട്ട പിടിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ സഹായിക്കുന്നത്. പിതാവാണ് ചിത്രം പകർത്തുന്നത്. ‘ഒരു ഭംഗിയുള്ള ചിത്രം പകർത്തുന്നതിനായി മരുമകളെ സഹായിക്കുന്ന മാതാപിതാക്കൾ ഹൃദയം നിറയ്ക്കുന്നു.’– എന്ന കുറിപ്പോടെയാണ് ഭൂഷൺ പ്രധാൻ വിഡിയോ പങ്കുവച്ചത്. 

സോഷ്യൽ മീഡിയയിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. ഈ അച്ഛനെയും അമ്മയെയും പ്രശംസിക്കുന്ന രീതിയിലുള്ള നിരവധി കമന്റുകളും എത്തി. ഇത് അത്യപൂർവമായ സംഭവമാണെന്നായിരുന്നു വിഡിയോയ്ക്കു താഴെ ചിലർ കമന്റ് ചെയ്തത്. ‘ദൈവമേ, ഇത് അപൂർവവും അതിമനോഹരവുമാണ്’.– എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

English Summary: Elderly couple helps daughter-in-law click a perfect picture with husband on the beach. Heartwarming video is viral 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA