വിവാഹത്തിനു തൊട്ടു മുൻപ് അപകടം; വധുവിനെ കൈകളിലെടുത്ത് വേദിയിലേക്കു വരുന്ന വരൻ

groom-bride
Screen Grab From Video∙ Preganest/ Instagram
SHARE

വിവാഹത്തിനു തൊട്ടുമുൻപായിരുന്നു ശതാക്ഷി എന്ന യുവതിക്ക് അപകടം സംഭവിച്ചത്. ഈ അപകടത്തിൽ നിന്നു സുഖംപ്രാപിക്കുന്നതുവരെ പങ്കാളി പ്രതീക് ശതാക്ഷിക്ക് ഒപ്പം നിന്നു. അപകടത്തെ തുടർന്ന് കിടപ്പിലായ യുവതിയുടെ ജീവിതയാത്രയുടെ ഹൃദ്യമായ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് ശതാക്ഷി തന്റെ ജീവിതം പറഞ്ഞത്. 

വരന്റെ ഷൂ കൈക്കലാക്കി ‘മണിഹീസ്റ്റ്’ വേഷധാരി; വ്യത്യസ്തമായി വിവാഹ വിഡിയോ

അപകടം സംഭവിച്ച് ഐസിയുവിൽ കിടക്കുമ്പോഴും പ്രതീക് ശതാക്ഷിക്കൊപ്പം ഉണ്ടായിരുന്നു. പ്രിയപ്പെട്ടവൾക്കായി രക്തം ദാനം ചെയ്തു. എല്ലാദിവസവും പ്രതീക് ആശുപത്രിയിൽ സന്ദർശിച്ചിരുന്നതായി ശതാക്ഷി പറഞ്ഞു. അപകടം നടന്ന് രണ്ടുമാസത്തിനു ശേഷമായിരുന്നു ശതാക്ഷിയുടെ വിവാഹനിശ്ചയം. വിവാഹസമയത്തും കാലിൽ പ്ലാസ്റ്ററുണ്ടായിരുന്നു. ശതാക്ഷിയെ കൈകളിലെടുത്തുകൊണ്ട് വരൻ വിവാഹവേദിയിലേക്കു വരുന്നത് വിഡിയോയിൽ കാണാം. 

‘നിങ്ങളുടെ സ്നേഹാശിർവാദങ്ങൾക്ക് എല്ലാവരോടും നന്ദിയുണ്ട്. ഇതാണ് ഞങ്ങളുടെ കഥ.  ഇത് നിങ്ങളുടെ ആകാംക്ഷ കുറയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’– എന്ന കുറിപ്പോടെയാണ് ശതാക്ഷി വിഡിയോ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിലെത്തി ദിവസങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോയ്ക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാണ് നിങ്ങൾ ഇരുവരും. ഇരുവർക്കും അഭിനന്ദനങ്ങൾ.’– എന്നാണ് വിഡിയോയ്ക്കു താഴെ വന്ന ചില കമന്റുകൾ. ‘പ്രതീക് സഹോദരാ, താങ്കൾ എപ്പോഴും മനുഷ്യത്വമുള്ള വ്യക്തിയാണ്. സ്കൂൾ കാലം മുതൽ താങ്കളിൽ ആ നന്മയുണ്ട്.’– എന്ന രീതിയിലും കമന്റുകൾ എത്തി. ‘ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.’– എന്ന് കമന്റ് ചെയ്തവരും നിരവധിയാണ്. 

English Summary:  This Woman Met With An Accident Before Wedding

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS