കാമുകന്റെ പിതാവുമായി പ്രണയത്തിലായി 20കാരി; ഒടുവിൽ ഒളിച്ചോട്ടം; ഒരുവർഷത്തിനു ശേഷം ട്വിസ്റ്റ്

love-hands
Image Credit∙ Freedom Studio/ Istock
SHARE

കാമുകന്റെ പിതാവുമായി ഒളിച്ചോടിയ ഇരുപതുകാരിയെ കണ്ടെത്തി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. പെൺകുട്ടിയെ കാണാതായെന്നു ചൂണ്ടിക്കാട്ടി കുടുംബം നൽകിയ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു വർഷം കഴിഞ്ഞ് ഇരുവരെയും കണ്ടെത്തിയത്. 

ആറ് പങ്കാളികൾക്കൊപ്പം ഒരുമിച്ച് ഉറങ്ങണം; ഭീമമായ കിടക്കയുമായി യുവാവ്!

കാമുകന്റെ വീടു സന്ദർശിക്കുന്നതിനിടെ അച്ഛനെ പരിചയപ്പെടുകയും പിന്നീട് ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. തുടർന്ന്  ഒളിച്ചോടി. 2022 മാർച്ചിലായിരുന്നു സംഭവം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒരുവർഷത്തെ തിരച്ചിലിനൊടുവിൽ ഡൽഹിയിൽ വച്ച് ഇരുവരെയും പൊലീസ് കണ്ടെത്തുകയായിരുന്നു. 

ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും കാമുകന്റെ അച്ഛനൊപ്പം സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും പെൺകുട്ടി പൊലീസിൽ മൊഴി നൽകി. പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നതായും പെൺകുട്ടി പറഞ്ഞു. വൈദ്യപരിശോധനയ്ക്കു ശേഷം ഇരുവരെയും കൊണ്ട് കാണ്‍പൂരിലേക്കു മടങ്ങാനാണ് പൊലീസ് തീരുമാനം.

English Summary: woman elopes with boyfriend’s father, says ‘want to spend my life with him’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS