വിവാഹത്തിനു മുൻപ് ഗർഭിണിയായിരുന്നു എന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം നേഹ ധൂപിയ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മാതാപിതാക്കളുടെ പ്രതികരണത്തെ കുറിച്ചും ധൂപിയ പറയുന്നുണ്ട്.
വിവാഹത്തിനു വളരെനാൾ മുൻപുതന്നെ അണ്ഡം ശീതീകരിച്ചു; വെളിപ്പെടുത്തലുമായി രാംചരൺ
‘ഞങ്ങൾ നിയമപരമായി വിവാഹിതരായിരുന്നില്ല. വിവാഹത്തിനു മുൻപ് തന്നെ ഞാൻ ഗർഭിണിയായിരുന്നു. ഇക്കാര്യം മാതാപിതാക്കളോടു പറഞ്ഞപ്പോൾ അവർക്ക് ആശങ്കയായി. വീട്ടുകാർ എനിക്ക് 48 മണിക്കൂർ സമയം അനുവദിച്ചു. അങ്ങനെ വിവാഹം കഴിക്കാം എന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.’– നേഹ പറഞ്ഞു. ഗർഭിണിയായപ്പോള്‍ സോഷ്യൽ മീഡിയയിൽ നിരവധി മോശം കമന്റുകൾ വന്നതായും നേഹ വ്യക്തമാക്കി. ‘എന്റെ തീരുമാനങ്ങൾ ആരെയും വേദനിപ്പിക്കുന്നതല്ല. നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ മാത്രം ഞാൻ ചെയ്യണമെന്ന് പറയുന്നതിൽ അർഥമില്ലല്ലോ.’– നേഹ ചോദിച്ചു.
‘എന്റെ ശബ്ദത്തോട് ഒരുപാടിഷ്ടം തോന്നിയ മകനെ വിവാഹം കഴിക്കണെന്ന് ആവശ്യപ്പെട്ട് ഒരമ്മയെത്തി’
2018 മെയ് പത്തിനായിരുന്നു നേഹ ധൂപിയയും അംഗദ് ബേദിയും തമ്മിലുള്ള വിവാഹം നടന്നത്. ആ വർഷം നവംബറിൽ നേഹ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. 2021ൽ ഇരുവർക്കും ഒരു ആൺകുഞ്ഞും ജനിച്ചു.
English Summary: How Neha Dhupia's Parents Reacted To Her Pregnancy Before Marriage