മകളെ കാണാൻ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക്; അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ് മകൾ

father-daughter-surprise
Image Credit: instagram/shrutva_desai
SHARE

വിദേശത്തുള്ള മക്കൾ നാട്ടിലെത്തി വീട്ടുകാർക്ക് സർപ്രൈസ് കൊടുക്കുന്ന കാഴ്ചകൾ ഇപ്പോൾ ധാരാളമാണ്. വീട്ടുകാരുടെ മുഖത്തെ അമ്പരപ്പും സന്തോഷവും സങ്കടവുമെല്ലാം കാണുമ്പോൾ തന്നെ വിഡിയോ കാണുന്നവരുടെ കണ്ണും നിറയും. എന്നാൽ കാനഡയിലുള്ള മകൾക്ക് സർപ്രൈസ് കൊടുത്ത ഒരു അച്ഛനാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ താരം.

ഷോപ്പിൽ പാർട്​ടൈം ജോലി ചെയ്യുകയായിരുന്ന മകളെ അച്ഛൻ പറയാതെ എത്തി ഞെട്ടിക്കുകയായിരുന്നു. അച്ഛനെ കണ്ടതും മകൾ വിങ്ങിപ്പൊട്ടി. അച്ഛന്റെയും മകളുടെയും കെട്ടിപ്പിടിച്ചുള്ള സ്നേഹവും കരച്ചിലും വിഡിയോ കാണുന്നവരുടെ കണ്ണ് നിറയിക്കും.

ഒരു വർഷവും ആറ് മാസങ്ങൾക്കും ശേഷമാണ് ഇരുവരുടെയും കണ്ടുമുട്ടൽ. ശ്രുത്വ ദേസായി എന്ന പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിലൂടെ അച്ഛന്‍ നൽകിയ സർപ്രൈസ് പങ്കുവച്ചത്. ജീവിതത്തിൽ എന്നും ഓർത്തുവെക്കുന്ന നിമിഷമാണെന്നും അച്ഛനെ കണ്ട് ഞെട്ടിപ്പോയെന്നുമാണ് മകള്‍ എഴുതിയത്. 'എന്നെ കാണാൻ വേണ്ടി അച്ഛൻ ഇന്ത്യയിൽ നിന്നും ഇത്രയും ദൂരം വന്നുവെന്ന് വിശ്വസിക്കാൻ ആവുന്നില്ല. ഇത്രയും സ്നേഹമുള്ള അച്ഛനെക്കിട്ടിയ ഞാൻ ഭാഗ്യമുള്ളവളാണ്' എന്നാണ് പെൺകുട്ടി വിഡിയോയുടെ ഒപ്പം പങ്കുവെച്ച കുറിപ്പിൽ എഴുതിയത്. 

Read also: പെണ്ണായി ജീവിക്കാൻ കൊതിച്ചു, ആണിനെപ്പോലെ നടക്കാൻ ഉപദേശം; നൈനികയുടെ അതിജീവനം

Content Summary: Father Surprises Daughter by visiting her in Canada

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS