മകന്റെ പരിശീലനം, 68–ാം വയസ്സിൽ ഈ അമ്മ ജിമ്മിലെ സ്റ്റാർ; ഇത് ഫിറ്റ്നസ് മമ്മിയെന്ന് സോഷ്യൽമീഡിയ

woman-at-gym
Image Credit: instagram/weightliftermummy
SHARE

പ്രായം വെറും നമ്പറാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന കാഴ്ചകളാണ് സോഷ്യൽ മീഡിയയിൽ. ജീവിതത്തിൽ മാറ്റം കൊണ്ടുവരുന്നതിനോ പുതിയൊരു കാര്യം പഠിക്കുന്നതിനോ സമയപരിധികളില്ല. ലേറ്റ് ആയിപ്പോയല്ലോ എന്ന ചിന്തയും വേണ്ട. 68–ാം വയസ്സിൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ഈ അമ്മ തന്നെ ഏറ്റവും വലിയ ഉദാഹരണം. 

മകനോടൊപ്പമാണ് ജിമ്മിലെ ട്രെയിനിങ്. വെയിറ്റ് ലിഫ്റ്റിങ്ങും, പ്ലാങ്കും സ്ക്വാട്ടുമൊക്കെ വളരെ ആവേശത്തെടെയാണ് ഈ അമ്മ ചെയ്തു കാണിക്കുന്നത്. ജിമ്മിലെത്തി 50-ാം ദിവസം 100 കിലോയുടെ ലെഗ് പ്രസ് ചെയ്യുന്ന വിഡിയോയും പലരെയും ഞെട്ടിച്ചു. ഫെബ്രുവരിയിൽ കാലുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി നടക്കാൻ പോലുമാവാതിരുന്ന സ്ത്രീയാണ് ഇപ്പോൾ ഓടിച്ചാടി നടക്കുന്നത്. കേൾക്കുമ്പോൾ തന്നെ അതിശയം. 

മകന്റെ പരിശീലനത്തിൽ ഈ അമ്മ മുന്നേറുമ്പോൾ കാണുന്നവർക്ക് അത്ഭുതവും ആവേശവും ഒരുപോലെ. ജിമ്മിൽ പോകാതെയും ആരോഗ്യം ശ്രദ്ധിക്കാതെയും മടി പിടിച്ചിരിക്കുന്നവർ ഈ അമ്മയെ കണ്ടു പഠിക്കേണ്ടതാണ്. ആരോഗ്യകാര്യങ്ങിൽ ശ്രദ്ധ ചെലുത്താൻ വൈകിയിട്ടില്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വിഡിയോ. 

Read also: മകനാണ് പൈലറ്റ് എന്നറിയാതെ വിമാനത്തിൽ കയറിയ അമ്മ; സന്തോഷം കൊണ്ട് നിലവിളി, വിഡിയോ വൈറൽ

ഈ ആന്റി ഒരു പ്രചോദനമാണ് എന്നും വിഡിയോ കണ്ടിട്ട് ഒരു വിശ്വാസം തോന്നുന്നു എന്നുമൊക്കയാണ് കമന്റുകൾ. എന്നാൽ ആന്റി എന്നു വിളിക്കല്ലേ, ഇതൊരു കൊച്ച് പെൺകുട്ടിയാണ് എന്നുമാണ് ചിലർ അഭിപ്രായപ്പെട്ടത്. 

Read also: തനിക്കുള്ള ഭക്ഷണവും ഭർത്താവിനു വിളമ്പുന്ന ഭാര്യ; 'ഇത് റൊമാന്റിക് അല്ല', ദമ്പതികളെ പരിഹസിച്ച് സോഷ്യൽമീഡിയ

Content Summary: 68 years old woman working out at the gym, video went viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS