ADVERTISEMENT

ബോളിവുഡ് താരം പരിണീതി ചോപ്രയുടെയും രാഘവ് ഛദ്ദയുടെയും വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. പരിണീതിയുടെ സഹോദരിയായ പ്രിയങ്ക ചോപ്ര വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല എന്നത് ചർച്ചയായിരുന്നു. എന്നാൽ വിവാഹത്തിന്റെ ചിത്രങ്ങൾ പ്രിയങ്ക തന്റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. രാഘവിനു ഞങ്ങളുടെ കുടുംബത്തിലേക്കു സ്വാഗതമെന്നും, പരിണീതി വിവാഹവേഷത്തിൽ സുന്ദരിയായിരിക്കുന്നു എന്നുമാണ് ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പിൽ എഴുതിയത്. എന്നാൽ ഫോട്ടോയ്ക്കു താഴെ നെഗറ്റീവ് കമന്റുകളുടെ ബഹളമാണ്.

അനുജത്തിയുടെ കല്യാണത്തിനു പങ്കെടുക്കാത്തത് മോശമായെന്നും, ഇത് എന്തുതരം ചേച്ചിയാണ് എന്നുമാണ് ചോദ്യങ്ങൾ. എന്ത് ജോലിത്തിരക്ക് ആയാലും കുടുംബത്തിലെ ഇത്രയും വലിയ ചടങ്ങിന് പ്രിയങ്ക വരണമായിരുന്നെന്ന് പലരും കമന്റ് ചെയ്തു. പ്രിയങ്കയുടെ ജീവിതത്തിലെ എല്ലാ ചടങ്ങുകളിലും പരിണീതി പങ്കെടുത്തിരുന്നു. എന്നാൽ അനുജത്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം പ്രിയങ്ക മറ്റെവിടെയോ ആയിരിക്കുന്നത് എത്ര മോശമാണെന്നാണ് കമന്റുകൾ പറയുന്നത്.

Read also: കുഞ്ഞിന്റെ മുഖത്തു വെള്ളമൊഴിച്ച് ഫ്രീസറില്‍ കിടത്തി; ഭർത്താവിന്റെ സ്നേഹം അളക്കാൻ കുഞ്ഞിനോടു ക്രൂരത

ബെർലിനിൽ നിന്നും ലണ്ടനിലേക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് നിങ്ങൾ എത്തിയെന്നും, നടക്കാൻ തീരെ സാധ്യതയില്ലാത്ത കാര്യമാണെങ്കിൽ കൂടി അത് സാധിച്ചെടുത്തുവെന്നും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നല്ലോ. അങ്ങനെയുള്ള നിങ്ങള്‍ക്ക് ഒന്നു മനസ്സ് വച്ചിരുന്നെങ്കിൽ വിവാഹത്തിനും പങ്കെടുക്കാമായിരുന്നില്ലേ എന്നാണ് ഒരാൾ ചോദിച്ചത്. എന്നാൽ മുന്‍പത്തേതുപോലെ എടുത്തുചാടി ഓടാൻ കഴിയില്ലെന്നും ഇപ്പോൾ പ്രിയങ്ക ഒരു കുഞ്ഞിന്റെ അമ്മയാണെന്നും ചിലർ അഭിപ്രായപ്പെട്ടു. പ്രിയങ്കയ്ക്ക് ജോലി സംബന്ധമായ ചില ബുദ്ധിമുട്ടുകൾ കാരണം വിവാഹത്തിനു എത്താനാവില്ലെന്നു മുൻകൂട്ടി അറിയിച്ചിരുന്നു.

Read also: 'ടിക്കറ്റ് കളയണ്ട, നമുക്ക് ഫ്രെയിം ചെയ്യാം': ജീവിതത്തിലെ ആദ്യത്തെ ബിസിനസ് ക്ലാസ് യാത്ര, മകളുടെ സർപ്രൈസ് കലക്കി

Content Summary: Priyanka couldn't attend her sisters wedding, Social Media Reacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com