ADVERTISEMENT

സാധാരണ പ്രണയങ്ങളുടെ തുടക്കം ഏതെങ്കിലും അസാധാരണ നിമിഷങ്ങളിലൂടെയായിരിക്കും. പലപ്പോഴും ആ തുടക്ക നിമിഷങ്ങളുടെ തെളിവുകളായി ചിത്രങ്ങളോ മറ്റോ ഉണ്ടാവാറില്ല. സോഷ്യല്‍മീഡിയ വഴിയുള്ള പ്രണയങ്ങളുടെ കാര്യം വ്യത്യസ്തമാണ്. അങ്ങനെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട് വിവാഹത്തിലെത്തിയ ഒരു ദമ്പതികളുടെ ആദ്യത്തെ സന്ദേശങ്ങളാണ് എക്‌സില്‍ വൈറലാവുന്നത്. 

എക്‌സിലെ യൂസറായ @samxrzraf ആണ് തന്റെ ഇപ്പോഴത്തെ ഭര്‍ത്താവ് അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അയച്ച ആദ്യത്തെ സന്ദേശം പരസ്യമാക്കിയിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഏതൊരു പെണ്‍കുട്ടിയേയും പോലെ ഇത്തരം അജ്ഞാത സന്ദേശങ്ങളെ ഒഴിവാക്കുകയായിരുന്നു അവരുടേയും പതിവ്. എന്നാല്‍ ഈയൊരു സന്ദേശത്തിലെ മാത്രം എന്തോ ഒരു ഘടകം മറുപടി അയക്കാന്‍ അവരെ പ്രേരിപ്പിച്ചു. 

'ഞാനൊരു കാര്യം പറഞ്ഞോട്ടേ, എനിക്ക് നിങ്ങളെ ഇഷ്ടമാണ്. ശരിക്ക് ഒരുപാടൊരുപാട് ഇഷ്ടമാണ്' എന്നായിരുന്നു ആ പ്രണയ സന്ദേശം. ഇതിന് അവര്‍ നല്‍കിയ മറുപടി ഇങ്ങനെ. 'എന്റെ ദൈവമേ... ഇല്ല, ഒരിക്കലുമില്ല. എന്നെ വിശ്വസിക്കൂ'. ഈ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടാണ് എക്‌സിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം 'അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ അവന് എന്നെ ശരിക്കും ഇഷ്ടമായി' എന്നു കൂടി കുറിക്കുകയും ചെയ്തു. 

Read also: മുറിവേൽപ്പിച്ച വിവാഹബന്ധം, ലക്ഷങ്ങളുടെ കടബാധ്യതകൾ; തനൂറയുടെ ജീവിതത്തില്‍ മരണം കടന്നുവന്നത് 2 തവണ, ഇത് പോരാട്ടം

വൈറലായ ഈ ട്വീറ്റിനു താഴെ പലരും തമാശയിലും കാര്യത്തിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 'എന്നെ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാള്‍ വരൂ' എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. പത്തുവര്‍ഷത്തിലേറെയായി ഞാന്‍ ട്വിറ്ററിലുണ്ട്. എങ്ങനെയാണ് ട്വിറ്ററിലൂടെ പ്രണയം സംഭവിക്കുന്നതെന്നു മാത്രം മനസിലായിട്ടില്ലെന്നാണ് മറ്റൊരാളുടെ പരിഭവം. 

സോഷ്യല്‍മീഡിയ വഴി പുതിയ ബന്ധങ്ങളും പ്രണയങ്ങളും ആരംഭിക്കുന്നതും ജീവിതം തന്നെ മാറി മറിയുന്നതിനെക്കുറിച്ചും ഇന്ന് ഏതാണ്ടെല്ലാവര്‍ക്കും അനുഭവങ്ങളുണ്ടാവും. അമേരിക്കയിലും ഇതുപോലെ സോഷ്യല്‍മീഡിയ വഴി ആരംഭിച്ച ഒരു പ്രണയസന്ദേശം വൈറലായിരുന്നു. സാറ വീവര്‍ എന്ന യുവതിയാണ് തനിക്ക് അന്ന് അജ്ഞാതനും ഇന്ന് ഭാവി വരനുമായ വ്യക്തിയില്‍ നിന്നും ലഭിച്ച ആദ്യത്തെ പ്രണയ സന്ദേശം പുറത്തുവിട്ടത്. 

Read also: മരിച്ചു കിടക്കുന്ന പെണ്ണിനെയും വെറുതേ വിടാത്ത മനുഷ്യർ: നളിനി ജമീല

'ഞാന്‍ നിങ്ങളെ എപ്പോഴെങ്കിലും ഒരു ഡേറ്റിന് പുറത്തുകൊണ്ടുപോവുന്നതിന് സമ്മതമാണോ? നമ്മുടെ ഇഷ്ടങ്ങളില്‍ പലതും ഒരേ പോലെയാണ്. അതുകൊണ്ടുതന്നെ ഒരുമിച്ചിരിക്കുമ്പോള്‍ കൂടുതല്‍ ആസ്വദിക്കാനാവുമെന്ന് തോന്നുന്നു. ഹില്‍സ്‌ഡേലില്‍ നിന്നും ഒരുപാട് ദൂരെയല്ല എന്റെ സ്ഥലം. നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ' എന്നതായിരുന്നു വീവറിന് ലഭിച്ച ആദ്യ സന്ദേശം.

Read also: വിവാഹജീവിതം ആഗ്രഹിച്ചതുപോലെ സുന്ദരമാക്കണ്ടേ? ശ്രദ്ധിക്കാൻ പല കാര്യങ്ങളുണ്ട്, വായിക്കാം

Content Summary: Love Story through Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com