ADVERTISEMENT

പെൺമക്കളെ ചേർത്തു പിടിച്ചും അഭിമാനമാണെന്നു പറഞ്ഞ് പെൺമക്കളുടെ ചിത്രങ്ങൾ പങ്കുവച്ചുമൊക്കെയാണ് സെലിബ്രിറ്റികളും സാധാരണക്കാരുമൊക്കെ കഴിഞ്ഞ ദിവസം പെൺകുട്ടി ദിനമാഘോഷിച്ചത്. അതിൽ നിന്നും വ്യത്യസ്തമായ ഒരു കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ശബ്ന എന്ന യുവതി ചിലർ പെൺകുഞ്ഞുങ്ങൾ പിറക്കാനാഗ്രഹിക്കുന്നതിന്റെ പൊരുൾ വ്യക്തമാക്കിയത്.

പെൺകുട്ടികൾ ഭാരമാണെന്ന് കരുതുന്നവർ പോലും വീട്ടിൽ ഒരു പെൺകുട്ടിയുണ്ടാകാൻ ആഗ്രഹിക്കുന്നതിന്റെ കാര്യകാരണങ്ങൾ സഹിതം വ്യക്തമാക്കുന്ന യുവതിയുടെ കുറിപ്പിങ്ങനെ :-

"ഒന്ന് കെടപ്പിലായ മൂത്രോം ഛർദിലും കോരാനും, മയ്യത്തായാൽ അട്ടായിക്കാനും ഒരു പെണ്ണും കൂടെ മാണ്ടേ? "

പെൺമക്കൾ ദിനത്തിൽ കേട്ട മാസ് ഉപദേശമാണ്. (അട്ടായിക്കൽ എന്നാൽ അലറിക്കരച്ചിൽ എന്നാണ്.)''

'ഉളളതൊരു ആൺകുഞ്ഞാണ്. പെൺകുഞ്ഞുങ്ങൾ പ്രത്യേകമായി ചെയ്യുന്ന കാര്യങ്ങളൊക്കെ അവനങ്ങ് ചെയ്തോളും . അല്ലേൽ , ഇനിയൊരു പെൺകുഞ്ഞു വരികയാണെങ്കിൽത്തന്നെ , അവൻ ചെയ്യുന്ന കാര്യങ്ങളെ അവളും ചെയ്യേണ്ടതുള്ളു . മൂത്രം കോരാനും, മരിച്ചു കിടക്കുമ്പോൾ കരയാനും ഒരു റോബോട്ടിനെ വാങ്ങിക്കാം . ഇമ്മാതിരി അഭ്യുദയകാംഷികളോടൊക്കെ അല്ലാതെന്ത് പറയാൻ ?'.

'ആരോഗ്യമുള്ള കാലത്ത് മക്കൾക്കു വേണ്ടി ജീവിക്കണമെന്നും , കിടപ്പിലാവുന്ന അവസാന കാലത്ത് മക്കൾ എനിക്ക് വേണ്ടി ജീവിക്കണമെന്നും ചിന്തിക്കാതിരിക്കാൻ ഓരോ നിമിഷവും ശ്രദ്ധിക്കുന്നുണ്ട് . മാതാപിതാക്കൾ മക്കളെയും, മക്കൾ മാതാപിതാക്കളേയും ജീവിക്കുമ്പോൾ കൂടെ കൂട്ടുക എന്നുള്ളതാണ് കാര്യം . ഏത് സാഹചര്യത്തിലും ഇത്രയും മനോഹരമായി ജീവിക്കാമെന്ന് , അവനവന്റെ ജീവിതത്തെ ഇത്ര മേൽ പ്രണയിക്കാം എന്നു പരസ്പരം കാണിച്ചു കൊടുക്കുക . ഒപ്പം ' വിരുന്നുകാരിയും , വീടിന്റെ വിളക്കു ' മൊന്നും ആവാതെ , എല്ലാ പെണ്മക്കളും മക്കൾ മാത്രമായി മാറുന്ന നല്ല കാലം വരട്ടെ എന്ന പ്രതീക്ഷയോടെ'.

അപ്പോ,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com