ADVERTISEMENT

‘നിങ്ങളുടെ കുട്ടിക്ക് നിങ്ങൾക്കിഷ്ടമുള്ളതു കൊടുക്കാം. തറവാട്ടു മഹിമയുടെ കാര്യത്തിൽ ഞങ്ങൾ ഒട്ടും പിന്നിലല്ലെന്ന് അറിയാലോ’. സിനിമയിലും മറ്റുമുള്ള പെണ്ണുകാണൽ ചടങ്ങിൽ ചെക്കൻ കൂട്ടത്തിലെ കാരണവർ മസ്റ്റ് ആയി പറയാറുള്ള ഡയലോഗ്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണെന്നാണു വയ്പെങ്കിലും ഇന്നും കല്യാണക്കമ്പോളത്തിൽ വിലപേശലും കച്ചവടവും യഥേഷ്ടം നടക്കുന്നുണ്ട്.

സാമൂഹിക തിന്മയായ സ്ത്രീധനത്തിനെതിരെ പോരാടാൻ കേരള സർക്കാരുമായി കൈകോർക്കുകയാണ് ട്രോൾ ഗ്രൂപ്പായ ഇന്റർനാഷനൽ ചളു യൂണിയൻ (ഐസിയു). നവംബർ 26 ന് സ്ത്രീധന വിരുദ്ധ ദിനത്തോടനുബനുബന്ധിച്ച് കേരള സർക്കാരിന്റെ വനിതാ-ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന സ്ത്രീധന വിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായാണ് ഐസിയു സാമൂഹിക പ്രതിബദ്ധത തുറന്നു കാട്ടുന്നത്. സ്ത്രീധന വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മീം മൽസരമാണ് ഐസിയു നടത്തുന്നത്. ചെലവു കുറഞ്ഞ രീതിയിൽ, എന്നാൽ കൂടുതൽ ആളുകളിലേക്ക് എത്തുന്ന രീതിയിലാണ് മൽസരം. #stopdowry എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യുന്ന മീമുകളാണ് ഈ മത്സരത്തിലേക്കുള്ള എൻട്രികളായി പരിഗണിക്കുക. സിനിമയിലെ ഡയലോഗുകൾ ഉപയോഗിച്ച് രസകരമായ ട്രോളുകളാണ് ഈ ഹാഷ്ടാഗിൽ വരുന്നത്. 

എൻട്രികൾ ഐസിയു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാനുള്ള അവസാന തീയതി നവംബർ 23. വിജയികൾക്ക് വനിതാ-ശിശുവികസന വകുപ്പിന്റെ പ്രശസ്തിപത്രത്തോടൊപ്പം യഥാക്രമം ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ എന്നിവയും ലഭിക്കും. നവംബർ 26 ന് പാലക്കാട് അഹല്യ ഹെൽത്ത് ഹെറിറ്റേജ് ആൻഡ് നോളജ് വില്ലേജിൽ നടക്കുന്ന പരിപാടിയിൽ വനിതാ-ശിശുവികസന വകുപ്പ് ഡയറക്ടർ  ടി.വി. അനുപമയുടെ സാന്നിധ്യത്തിൽ സിനിമാ താരം ടൊവിനോ തോമസ് പുരസ്കാരങ്ങൾ നൽകും.

English Summery : The Women and Child Development Department has invited the International Chalu Union to run a meme contest 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com