ADVERTISEMENT

മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. അത് പരാജയപ്പെടുമ്പോഴാണ് പലബന്ധങ്ങളും വിവാഹം കഴിഞ്ഞ് ചുരുങ്ങിയ നാളുകൾക്കകം തന്നെ തകരുന്നത്. കേവലം സൗന്ദര്യമോ പണമോ കൊണ്ടുമാത്രം സ്ത്രീകൾ പുരുഷൻമാരിൽ ആകൃഷ്ടരാകണമെന്നില്ല. അവർ ഉദ്ദേശിക്കുന്ന ഈ പത്തുഗുണങ്ങളുള്ളവരാണ് പുരുഷൻമാരെങ്കിൽ തീര്‍ച്ചയായും സ്ത്രീകൾ ഇഷ്ടപ്പെടുമെന്നാണ് വിദഗ്ധർ  പറയുന്നത്. 

ഇരുവര്‍ക്കുമിടയിലുണ്ടാകുന്ന കെമിസ്ട്രിയാണ് ഏറ്റവും പ്രധാന ഘടകം. ഒന്നുരണ്ടു തവണ സംസാരിച്ചാൽ തന്നെ നമ്മളോട് ചേർന്ന് നിൽക്കുന്ന സ്വഭാവമുള്ളവരാണോ എന്ന് മനസിലാക്കാൻ സാധിക്കും. സ്ത്രീകളെ മനസിലാക്കി സംസാരിക്കുന്ന പുരുഷൻമാരെ പൊതുവെ അവർ ഇഷ്ടപ്പെടും. ഇരുവർക്കുമിടയിൽ പരസ്പരം മനസിലാക്കുന്നവിധത്തിലുള്ള കെമിസ്ട്രിയുണ്ടായാൽ തീർച്ചയായും അത്തരം പുരുഷനെ സ്ത്രീ തിരഞ്ഞെടുക്കും.

ഹൃദയ വിശാലതയുള്ള പുരുഷന്മാരെ സ്ത്രീകൾ കൂടുതലായി ഇഷ്ടപ്പെടുന്നു എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഒരാൾ എപ്പോഴാണോ തന്റെ പങ്കാളിയോട് ഹൃദയം തുറന്നു സംസാരിക്കാൻ തയാറാകുന്നത് അപ്പോൾ ബന്ധത്തിന്റെ ദൃഢതയും കൂടും. പുരുഷനെന്നോ സ്ത്രീയെന്നോ ഇല്ല. ഹൃദയവിശാലതയുള്ള പങ്കാളിയാണെങ്കിൽ അവരുടെ ബന്ധം മനോഹരമായിരിക്കും.

സ്ഥിരതയാണ് മറ്റൊരു പ്രധാന ഘടകം. മൂന്നുതരത്തിലുള്ള സ്ഥിരതയാണ് പ്രധാനമായും വേണ്ടത്. ബന്ധത്തിലെ സ്ഥിരത, വൈകാരിക അടുപ്പത്തിലെ സ്ഥിരത ഒപ്പം സാമ്പത്തിക സ്ഥിരതയും ഉണ്ടെങ്കിൽ ദീർഘകാലം നിലനിൽക്കുന്ന നല്ലബന്ധമായിരിക്കും. രണ്ടുപേർ തമ്മിലുള്ള ബന്ധത്തിൽ തുല്യതയില്ലെങ്കിൽ അത്തരം ബന്ധങ്ങൾ അധികകാലം നീണ്ടുനിൽക്കില്ല. തുല്യമായ പരിഗണന നൽകുന്നതിലൂടെ ജീവിതം കൂടുതൽ മനോഹരമാക്കാൻ സാധിക്കും. ഇരുവരുടെയും അഭിപ്രായങ്ങൾക്ക് തുല്യപ്രാധാന്യം നൽകുമ്പോൾ കലഹങ്ങൾ ഇല്ലാതാകുന്നു.അവിടെ അധികാരവടംവലിയും ഉണ്ടാകില്ല. 

പങ്കാളിയെ കുറിച്ച് നിങ്ങൾക്ക് കൃത്യമായ ധാരണയുണ്ടായിരിക്കണം. പരസ്പര ധാരണയിൽ ജീവിക്കുന്ന സ്ത്രീ–പുരുഷൻമാർ എപ്പോഴും സന്തോഷത്തോടെയിരിക്കുമെന്ന് പഠനങ്ങൾ തെളിയിരുന്നു. പരസ്പര ധാരണ സംബന്ധിച്ച് പുരുഷന്റെയും സ്ത്രീയുടെയും  കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കും. ഇത് മനസിലാക്കുക എന്നത് പങ്കാളിയുടെ പ്രായോഗിക ബുദ്ധി അനുസരിച്ചാണ്. എപ്പോഴും കൂടെയുണ്ടെന്ന തോന്നൽ പങ്കാളിയിലുണ്ടാക്കുക എന്നതും ഏറെ പ്രധാനപ്പെട്ടതാണ്. ഫോൺവഴിയോ മറ്റോ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ സ്ത്രീ ഇഷ്ടപ്പെടുന്നത് അവൾ സ്നേഹിക്കുന്നയാളുടെ സാമിപ്യമാണ്. തിരിച്ച് തന്റെ പങ്കാളിയും അങ്ങനെ ചിന്തിക്കണമെന്നാണ് സ്ത്രീകൾ കരുതുന്നത്.

അവളെ കുറിച്ച് കൂടുതൽ അറിയാനുള്ള പുരുഷന്റെ ആഗ്രഹം ഒരുപരിധി വരെ സ്ത്രീ ഇഷ്ടപ്പെടും. എന്താണ് അവൾ ചെയ്യുന്നത്, അവളുടെ മാനസീകാവസ്ഥ എങ്ങനെയാണ് എന്നെല്ലാം അന്വേഷിക്കുന്ന പുരുഷൻമാരോട് സ്ത്രീകൾക്ക് കൂടുതൽ താത്പര്യമുണ്ടായിരിക്കും. എന്നാൽ ഇത്തരം ഇടപെടലുകൾ അമിതമായാൽ നെഗറ്റീവായിരിക്കും ഫലം. സംരക്ഷണവും സ്വീകാര്യതയുമാണ് മറ്റു പ്രധാനഘടങ്ങൾ. നിങ്ങൾക്ക് അരികിൽ സുരക്ഷിതയാണെന്നു തോന്നുമ്പോൾ അത്തരം പുരുഷൻമാരെ സ്ത്രീകൾ കൂടുതൽ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യും. സ്ത്രീയുടെ സ്വഭാവത്തിൽ കൂടുതൽ തിരുത്തലുകൾ നടത്താൻ ശ്രമിക്കുന്ന പുരുഷൻമാരെ  ഒഴിവാക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.  പൂർണമായും തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പങ്കാളിയായ സ്ത്രീ പെരുമാറണമെന്ന് വാശിപിടിക്കുന്ന പുരുഷൻമാരെ സ്ത്രീകൾ ഇഷ്ടപ്പെടില്ല. എന്നാൽ, അവളെ മനസിലാക്കി സ്വീകരിക്കുന്ന പുരുഷനാണെങ്കിൽ അവൾ സ്വമേധയാ അവന്റെ ഇഷ്ടങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങും. പിടിവാശിയുണ്ടെങ്കിൽ  ഒരു ബന്ധവും അധികകാലം മുന്നോട്ടു പോകില്ല. സ്ത്രീയായാലും പുരുഷനായാലും പങ്കാളിയോട് അധികം പിടിവാശി കാണിക്കാതെ മുന്നോട്ടു പോവുകയാണെങ്കിൽ  അവരുടെ ജീവിതം മനോഹരമായിരിക്കും.

English Summary: 10 of the Most Important Qualities Women Look for in a Guy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com