' സിനിമയിലേതു പോലൊരു ലൗ സ്റ്റോറി അല്ല എന്റേത്, വിവാഹജീവിതം ഒട്ടും എളുപ്പമല്ല, അധ്വാനം വേണം': കാജോൾ

kajol-ajay
കാജോൾ, അജയ് ദേവ്ഗൻImage Credit: instagram/kajol
SHARE

ബോളിവുഡ് താരം കാജോളിനെ അറിയാത്തവരോ അവരുടെ ഒരു സിനിമയെങ്കിലും കാണാത്തവരോ ആയി ആരുമുണ്ടാവില്ല. മലയാളികൾക്കും ഏറെ ഇഷ്ടപ്പെട്ട നടിയാണ് കാജോൾ. ഷാറൂഖ് ഖാനും കാജോളും മത്സരിച്ച് അഭിനയിച്ച സിനിമകൾ കണ്ട് എത്രയോ തവണ അവർ യഥാർഥ ജീവിതത്തിലും ഭാര്യഭര്‍ത്താക്കന്മാരാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാൽ തന്റെ ഇരുപതുകളിൽ കാജോൾ പ്രണയിച്ച് വിവാഹം ചെയ്തത് സിനിമാ താരം അജയ് ദേവ്ഗണിനെയായിരുന്നു. 24 വർഷത്തെ വിവാഹജീവിതത്തെപ്പറ്റി കാജോൾ പറയുന്നു: 

' സിനിമകളിലേതു പോലെ അല്ല എന്റെ ലൗ സ്റ്റോറി. എന്റെ കഥാപാത്രങ്ങളുടെ പ്രണയങ്ങളുമായി എന്റെ യഥാർഥ ജീവിതത്തിനു ഒരു ബന്ധവും ഇല്ല. ഞാനും അജയ്‌യും ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ഞങ്ങൾ മറ്റ് രണ്ടു പേരുമായി സ്നേഹത്തിലായിരുന്നു. ആ സമയത്ത് സെറ്റിലാണ് കൂടുതലും സമയം ചെലവഴിക്കേണ്ടി വരിക. ഷോട്ട് റെഡിയാവുന്നത് വരെ ഒരുപാട് നേരം വെറുതെയിരിക്കണം. അങ്ങനെ പതിയെ ഞങ്ങൾ തുറന്നു സംസാരിക്കാൻ പറ്റുന്ന സുഹൃത്തുക്കളായി. ഇതിനിടയിൽ ഞങ്ങൾ രണ്ടുപേരുടെയും ബ്രേക്ക്‌അപ് ആയി. പിന്നെ ഞങ്ങളുടെ സൗഹൃദം വളർന്ന് മറ്റെന്തൊക്കെയോ ആയി.' കാജോൾ പറഞ്ഞു.

നിങ്ങളുടെ ജീവിതം പങ്കുവെയ്ക്കേണ്ടത് അദ്ദേഹത്തോടൊപ്പം തന്നെയാണെന്ന് എപ്പോഴാണ് മനസ്സിലായത് എന്ന ചോദ്യത്തിന് ആരും പ്രതീക്ഷിക്കാത്ത മറുപടിയാണ് കാജോൾ നൽകിയത്. ' ജീവിതം പങ്കുവയ്ക്കേണ്ടത് ഇയാളോടൊപ്പമാണോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അജയ്‌യോടു ചോദിച്ചാലും ഇതേ മറുപടിയായിരിക്കും കിട്ടുക. '

Read also: ' 30 വയസ്സിൽ കരിയർ അവസാനിക്കും, രണ്ട് കുട്ടികളുടെ അമ്മയായിട്ടുണ്ടാവും ' തെറ്റിയ കണക്കുകൂട്ടലുകളെപ്പറ്റി തമന്ന

'വിവാഹം ഒട്ടും ഈസി അല്ല, അതു മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടി ഒരുപാട് വർക്ക് വേണം. ദാമ്പത്യത്തിലെ വിള്ളലുകളെപ്പോലും മനോഹരമായി പറയുന്നവരുണ്ട്. ആ വിള്ളലുകളെ സ്വർണം കൊണ്ട് പുതക്കിയെടുക്കണമെന്നൊക്കെ. പക്ഷേ അങ്ങനെയൊന്നുമല്ല കാര്യങ്ങൾ. പ്രശ്നങ്ങൾ എന്നും ഉണ്ടായിക്കൊണ്ടിരിക്കും. എന്നും വഴക്കുകൾ കാണും. അങ്ങനെ തന്നെയാണ് എല്ലായിടത്തും. ആളുകൾ മാറിക്കൊണ്ടിരിക്കും. ഒരു റിലേഷന്‍ഷിപ്പിൽ പങ്കാളിയുടെ പുതിയ കാര്യങ്ങൾ അറിയണം, അവരെ പഠിച്ചുകൊണ്ടേയിരിക്കണം. 22 വയസ്സിലെ ഞാനും 30 വയസ്സിലെ അജയ്‌യും അല്ല ഞങ്ങളിപ്പോൾ. ജീവിതത്തിൽ മാറ്റങ്ങളുണ്ട്.

ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ചാനലിനു നൽകിയ ഇന്റർവ്യുവിലാണ് തന്റെ പ്രണയത്തെപ്പറ്റിയും വിവാഹജീവിതത്തെപ്പറ്റിയും കാജോൾ സംസാരിച്ചത്.

Content Summary: Bollywood actress kajol shares about her Marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA