ADVERTISEMENT

സിനിമയിലേതു പോലെ ഇന്റർവ്യുകളിലും കാണികളെ ആകർഷിച്ച വ്യക്തിയാണ് നിഖില വിമൽ. കൃത്യമായ മറുപടികളിലൂടെ തന്റെ ചിന്തകൾ എങ്ങനെയെന്ന് പറയുന്ന നിഖിലയ്ക്ക് ആരാധകരുമേറെയാണ്. തഗ് മറുപടികളിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടം കൂടുതലായി നേടിയത്. സിനിമയിൽ ഒരു പാവം കുട്ടി എന്ന ഇമേജ് ആയിരുന്നു നിഖിലയുടേത്. എന്നാൽ ആ ഇമേജ് ഇപ്പോഴില്ല എന്നത് നിഖിലയ്ക്കും സന്തോഷം. 

'ഞാന്‍ പാവമല്ല, ദേഷ്യവും സങ്കടവുമൊക്കെയുള്ള സാധാരണ ഒരു വ്യക്തിയാണ്'. കുറച്ചൊക്കെ അഹങ്കാരവും ജാഡയും ഉണ്ടെന്നും നിഖില പറയുന്നുണ്ട്. 'ദേഷ്യം തോന്നിയാല്‍ ഞാൻ അങ്ങേയറ്റം ദേഷ്യപ്പെടും. ഇനി ഞാൻ പാവമാണ് എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ അവരൊന്നും എന്റെ ദേഷ്യം കാണാത്തതുകൊണ്ടാണെന്ന് എനിക്ക് തോന്നാറുണ്ട്'. 

പബ്ലിക്കിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇപ്പോഴും അറിയില്ല. ആൾക്കാരോടു സംസാരിക്കുമെങ്കിലും സംഭാഷണം മുന്നോട്ടു കൊണ്ടു പോകാൻ എനിക്ക് ഒറ്റയ്ക്കു പറ്റില്ല. ' ഞാനൊരു ഫാൻ ആണ്, ഇഷ്ടമാണ് എന്നൊക്കെ ഒരാൾ വന്നു പറഞ്ഞാൽ എന്ത് മറുപടി പറയണമെന്ന് അറിയില്ല. ആരാധകരെ ഡീൽ ചെയ്യാൻ അറിയില്ല എനിക്ക്. ചില പോസ്റ്റുകൾ കണ്ട് ദേഷ്യം വന്നിട്ട് ബോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്'.- നിഖില പറയുന്നു. 

Read also: ‘തിയറ്റർ അടപ്പിച്ചു, സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു; ഡോ. ഗിരിജയുടേത് സിനിമയാക്കേണ്ട ജീവിതം’

'എന്റെ പരിചയക്കാരിൽ കൂടുതലും സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്. അതുകൊണ്ട് തന്നെ അവർക്ക് ബുദ്ധിമുട്ടാവാതിരിക്കാൻ അവരുടെ ഫോട്ടോകൾ പോലും ഞാൻ അധികം സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യാറില്ല. കാരണം, പിന്നെ പല ആൾക്കാരും അവരെ സ്റ്റോക് ചെയ്യാൻ തുടങ്ങും. എന്റെ ചുറ്റിലുമുള്ളവർക്ക് ബുദ്ധിമുട്ട് ആവുന്നു എന്നു തോന്നുമ്പോഴാണ് എനിക്കു ദേഷ്യം വരുകയും അങ്ങനെയൊന്നും ചെയ്യരുതെന്ന് പറയേണ്ടി വരികയും ചെയ്യുന്നത്.' - റെഡ് എഫ്എം മലയാളം എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നിഖില തന്നെപ്പറ്റി സംസാരിച്ചത്.

Content Summary: Malayalam Actress Nikhila Vimal shares about herself and her communication 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT