'കുട്ടികളും കുടുംബവും കാണുമെന്ന് അറിയാം, അതുകൊണ്ട് ആ പരസ്യത്തിൽ അഭിനയിക്കില്ലെന്നു പറഞ്ഞു': സ്മൃതി ഇറാനി

smriti-irani-advertisement
സ്മൃതി ഇറാനി Image Credit: instagram/smritiiraniofficia
SHARE

കേന്ദ്ര മന്ത്രി ആകുന്നതിനും വളരെ മുൻപ് ടെലിവിഷൻ മേഖലയിൽ പ്രശസ്തയായിരുന്നു സ്മൃതി ഇറാനി. അഭിനയിച്ചു തുടങ്ങുന്ന കാലത്ത് നേരിട്ട സാമ്പത്തിക ബുദ്ധിമുട്ട് ഭീകരമായിരുന്നെന്ന് സ്മൃതി പറയുന്നു.

'കരിയർ ആരംഭിക്കുമ്പോൾ എന്റെ കയ്യിൽ ഒന്നുമില്ല. വീടിന്റെ ലോൺ അടയ്ക്കാനുള്ള കാശ് പോലും കയ്യിലുണ്ടായിരുന്നില്ല. ആ സമയത്ത് ഒരു പരസ്യത്തിൽ ്ഭിനയിക്കാൻ എനിക്ക് ഓഫർ വന്നു. ഷൂട്ടിങ് സെറ്റിലെത്തിയ ഒരാൾ പാൻമസാലയുടെ പരസ്യത്തിൽ അഭിനയിക്കാനാണ് അന്ന് വിളിച്ചത്. പക്ഷേ അപ്പോൾതന്നെ ഞാനതു വേണ്ടെന്ന് വച്ചു. അന്ന് സെറ്റിലുണ്ടായിരുന്നവർ അമ്പരന്നു. കാരണം വീടിന്റെ ലോണടച്ചു തീർക്കാനുള്ളതിന്റെ പത്തിരട്ടി കാശാണ് അയാളന്നു നൽകാമെന്നു പറഞ്ഞത്. നിങ്ങൾക്ക് ഭ്രാന്തുണ്ടോ എന്നാണ് ഒപ്പമുണ്ടായിരുന്നവർ എന്നോട് ചോദിച്ചത്. കാരണം അന്നത് സ്വീകരിച്ചാൽ എന്റെ പ്രശ്നങ്ങൾ മാറും. പക്ഷേ ഞാൻ മറ്റൊന്നാണ് ചിന്തിച്ചത്. ടെലിവിഷനിൽ അഭിനയിക്കുന്ന കാലമാണ്. എന്നെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. വീട്ടിലെ ഒരാൾ പാൻമസാല വിൽക്കാൻ തുടങ്ങിയാൽ എങ്ങനെയുണ്ടാവും. കുട്ടികളും കുടുംബവും ഇതു കാണുന്നുണ്ടാകുമെന്ന് അറിയാവുന്നതുകൊണ്ടാണ് ഞാൻ അന്ന് നോ പറഞ്ഞത്.' ഇങ്ങനെയും സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് സ്മൃതി പറഞ്ഞു. 

Read also: 90-ാം വയസ്സിൽ റിട്ടയർമെന്റ്, 74 വർഷത്തെ സര്‍വീസിൽ ഒരു അവധിയുമെടുത്തില്ല; ഇത് ആത്മാർഥതയുടെ ആൾരൂപം

താങ്കൾ എങ്ങനെയുള്ള അമ്മയാണ് എന്ന ചോദ്യത്തിന് എന്റെ കുട്ടികള്‍ക്കു വേണ്ടി മരണംവരെ ഞാൻ പോരാടും, തിരിച്ച് എനിക്ക് ഒന്നും വേണ്ട. എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. ഒപ്പം ഒരമ്മമാരോടും കളിക്കാൻ നിൽക്കരുതെന്ന് ഒരു താക്കീതുമുണ്ട്. ബീർ ബൈസപ്സ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സ്മൃതി ഇറാനി തന്റെ അഭിനയകാലത്തെ ഓർമകൾ പങ്കുവച്ചത്. 

Content Summary: Smriti Irani said No to acting in a Panmasala Advertisement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS