ADVERTISEMENT

സ്ത്രീ നേരിടുന്ന പ്രശ്നങ്ങളും അതിന്റെ അവലോകനങ്ങളും പലപ്പോഴായി കേൾക്കാറുണ്ടല്ലോ. അ‍ങ്ങനെയെങ്കിൽ ആണുങ്ങളുടെ പ്രശ്നം ആരു പറയും? ഫെമിനിസ്റ്റുകളെല്ലാം പുരുഷവിരോധികളാണോ? ഗൂഗിളിൽ തിര‍ഞ്ഞാൽ ആദ്യം വരുന്ന മറുപടി ഇങ്ങനെയായിരിക്കും "Quite Simply Feminism Is About All Genders Having Equal Rights And Opportunities". സമത്വത്തിൽ പരിഗണിക്കപ്പെടാത്ത ജെണ്ടറുകൾ അതിനെ പറ്റി കൂടുതൽ സംസാരിക്കും. അതുകൊണ്ട‌ാണു ഫെമിനിസം വേദികളിൽ സ്തീകളുടെ പ്രശ്നങ്ങൾ ഉയർന്നു കേൾക്കുന്നത്. "പുരുഷന്മാർ ചെയ്യുന്ന കാര്യങ്ങള്‍ അതുപോലെ തന്നെ പെൺകുട്ടികൾക്കും ചെയാൻ പറ്റുക എന്നുള്ളതാണ് തുല്യത" എന്നാണു ചിലരെങ്കിലും കരുതിയിരിക്കുന്നത്. അതിൽ സത്യമുണ്ടോ? 

ചെറിയ ആൺകുട്ടി കരയുമ്പോൾപോലും "അയ്യേ കരയുകയാണോ നീ ആൺകുട്ടിയല്ലേ? ഇങ്ങനെ കരയാൻ പാടില്ല", ''ആൺകുട്ടിയല്ലേ, അവനു കൂടുതൽ വിശപ്പുകാണും'',  "ആൺതുണയുണ്ടെങ്കിൽ നേരം ഇരുട്ടിയാലും കുഴപ്പമില്ല" എന്നിങ്ങനെ പലതും കേട്ടിട്ടുണ്ടാവില്ലേ. ഇ‌ത്യാദികള്‍ കേട്ടുവളരുന്നതുകൊണ്ടായിരിക്കും ആണ്‍കുട്ടികള്‍ വളർച്ചയുട‌െ ഘട്ടത്തിൽതന്നെ തങ്ങളെന്തോ പ്രത്യേക പ്രിവിലേജുകളുള്ളവരാണെന്നു കരുതുന്നു. ഇവിടെ സ്തീകൾക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ അതില്ലാതാവണം, ആണുങ്ങൾക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ അതുമില്ലാതാവണം. അപ്പോഴല്ലേ മനുഷ്യനു കുറച്ചുകൂടി സുന്ദരസുരഭിലമായ ലോകത്തു ജീവിക്കാനാകൂ. 

Read also: വ്യക്തിപരമല്ല ലൈംഗികാതിക്രമം; അതിജീവിക്കുന്നവരിൽ ഏറെയും സ്ത്രീകൾ‌

ഫെമിനിസം ചര്‍ച്ചചെയ്യുന്ന എല്ലായിടങ്ങളിലും അതു പെണ്ണുങ്ങൾക്കു വേണ്ടിയുള്ളതാണെന്നു തോന്നലുണ്ടാകുന്നു. എന്നാൽ സ്ത്രീപക്ഷത്തിന്റെ വിപരീതമല്ല പുരുഷപക്ഷം . ഒരു പ്രത്യേക ജെണ്ടറിൽ നിൽക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ആരും ഇഷ്ടമല്ലാത്ത യാതൊരു അധിക ബാധ്യതകളും തലയിലേറ്റി വയ്ക്കേണ്ട ആവശ്യമില്ല. ഇതൊരു പ്രിവിലേജായി കാണാതെ, വളരെ സീരിയസായിട്ടുള്ള ഇക്വാളിറ്റി വയലേഷനാണെന്നു നമ്മുടെ സമൂഹം മനസ്സിലാക്കുകയാണെങ്കിൽ തീരാവുന്ന പ്രശ്നമേ ഇപ്പോള്‍ ഇവിടെയുള്ളു. എല്ലാവർക്കും ഒരുപോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്നു തിരിച്ചറിയുന്ന സിദ്ധാന്തം തന്നെയാണ് ഫെമിനിസം. ‍ ഈ ലോകത്ത് ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു സിദ്ധാന്തം വേറെയില്ലയെന്നതിനാലാണു പിന്നെയും പിന്നെയും എടുത്തു പറയേണ്ടിവരുന്നത്.

വിശദമായി കേൾക്കാം മനോരമ പോഡ്കാസ്റ്റ് 'അയിന്' ‌

Content Summary: Ayinu -Podcast on Equality and Feminism by Lakshmi Parvathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com