'സിനിമയിൽ കണ്ടതു പോലെ നമുക്ക് ചുംബിച്ചാലോ?'; കുട്ടിക്കാലത്ത് നേരിട്ട ലൈംഗിക ചൂഷണത്തെപ്പറ്റി കൽക്കി
Mail This Article
യേ ജവാനി ഹെ ദിവാനി, സിന്ദഗി ന മിലേഗി ദൊബാരാ, ഗള്ളി ബോയ്, പാവൈ കഥകൾ തുടങ്ങി പ്രശസ്തമായ ധാരാളം സിനിമകളിൽ അഭിനയിച്ച് ഇന്ത്യൻ സിനിമാപ്രേമികൾക്ക് പ്രിയപ്പെട്ട അഭിനേത്രിയാണ് കൽക്കി കേക്‌ല. കുട്ടിക്കാലത്ത് താൻ നേരിട്ട ചൂഷണത്തെപ്പറ്റി കൽക്കി പറയുന്നു:
''കുട്ടിക്കാലത്ത് എനിക്കു ലൈംഗിക ചൂഷണം നേരിട്ടിട്ടുണ്ട്. അന്ന് എനിക്ക് 9 വയസ്സാണ് ഉള്ളത്. ഞങ്ങൾക്കു സഹായത്തിനു നിന്ന ഒരാളായിരുന്നു അത് ചെയ്തത്. അവനും 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. നമുക്ക് സിനിമയിൽ കണ്ടതു പോലെ അങ്ങനെ ചെയ്താലോ, സിനിമയിലേതുപോലെ ചുംബിച്ചു നോക്കിയാലോ എന്നൊക്കെയായിരുന്നു എന്നോട് ചോദിച്ചിരുന്നത്. ഞാനും കുട്ടിയാണ്, എന്നെ സംബന്ധിച്ചും ഇത് ഫൺ, ഗെയിം എന്നേ അറിയുമായിരുന്നുള്ളു. പിന്നെയും വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് അതൊന്നും ഗെയിം ആയിരുന്നില്ലെന്ന് മനസ്സിലാക്കിയത്. ഈ കാര്യങ്ങളെപ്പറ്റി കൂടുതൽ അറിയാവുന്ന, എന്നെക്കാൾ മുതിർന്നൊരാൾ എന്നെ മുതലെടുക്കുകയായിരുന്നു ചെയ്തത്. അത് കുട്ടിക്കാലത്ത് മനസ്സിലായതേയില്ല.'' കൽക്കി പറഞ്ഞു.
പിന്നെയും ഒരുപാട് വർഷങ്ങൾക്കു ശേഷമാണ് തനിക്ക് ഇക്കാര്യങ്ങൾ പറയാൻ കഴിഞ്ഞതെന്ന് കൽക്കി പറയുന്നു. ''വർഷങ്ങൾക്കു ശേഷം ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോഴാണ് അമ്മ പറഞ്ഞത്, അമ്മയ്ക്കും കുട്ടിക്കാലത്ത് ഇത്തരത്തിൽ അനുഭവം ഉണ്ടായിട്ടുണ്ട്. ആ സംഭവം നടന്ന് 50 വർഷങ്ങൾക്കു ശേഷമാണ് അമ്മയ്ക്ക് അത് തുറന്ന് പറയാൻ പറ്റിയത്. ഒരുപക്ഷേ മറ്റൊരാൾ പറയുമ്പോഴായിരിക്കും നമുക്കും തുറന്നു പറയാൻ കഴിയുന്നത്.'' ഇത്തരം അനുഭവങ്ങൾ ഉള്ളതുകൊണ്ട് ഇപ്പോഴേ മകള്‍ക്ക് ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളെപ്പറ്റിയും മറ്റും പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും കൽക്കി പറഞ്ഞു.
Read also: ജോയിൻ ചെയ്ത് മൂന്നാം ദിവസം ജോലി ഉപേക്ഷിച്ചു, ഓഫിസിലെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് യുവതി
''എന്റെ അമ്മ ഒരു ഫെമിനിസ്റ്റ് ആയിരുന്നു. റോഡിൽ നടക്കുമ്പോൾ ആരെങ്കിലും മോശമായി നോക്കിയാൽ അമ്മ തിരിഞ്ഞു നിന്ന് അതിനെപ്പറ്റി ചോദിച്ച് ഒരു സീൻ ഉണ്ടാക്കിയിട്ടേ പോയിരുന്നുള്ളു. ഇംഗ്ലിഷിലും പാതി മുറിഞ്ഞ തമിഴിലുമൊക്കെയായി അമ്മ അവരെ ശകാരിച്ചിരുന്നു.'' അന്നൊക്കെ അത് തനിക്ക് നാണക്കേടായി തോന്നിയെന്നും കൽക്കി പറഞ്ഞു.
Hauterrfly എന്ന യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താൻ നേരിട്ട ബുദ്ധിമുട്ടുകളെപ്പറ്റി സംസാരിച്ചത്.
Content Summary: Kalki Koechlin shares about the child abuse she faced