ADVERTISEMENT

അഭിനയം കൊണ്ട് നിരവധി ആരാധകരെ നേടിയ വ്യക്തിയാണ് സമീറ റെഡ്ഡി. താൻ അമ്മയായ ശേഷമുള്ള ജീവിതവും ബോഡി പോസിറ്റിവിറ്റിയെപ്പറ്റിയും സോഷ്യൽ മീഡിയയിൽ  നിരന്തരമായി വിഡിയോ ചെയ്യുന്ന ഇൻഫ്ലുവൻസർ കൂടിയാണ് സമീറ. തന്റെ ഭർത്താവിന്റെ അമ്മയോടൊപ്പം ചെയ്യുന്ന തമാശ വിഡിയോകൾക്കാണ് കൂടുതൽ ആരാധകർ. വിഡിയോ പലപ്പോഴും വൈറലുമാകാറുണ്ട്. അമ്മായിഅമ്മയോടൊപ്പം സെൽഫിയെടുക്കാൻ ഓടുന്ന സമീറയുടെ പുതിയ വിഡിയോയും വൈറലായി.

മഴയ്ക്കു മുന്നേ ഇരുവർക്കും ഫോട്ടോ എടുക്കണം, പിന്നെ ടൈമർ സെറ്റ് ചെയ്ത് ഒരോട്ടമാണ്. വെയിലുള്ള, നല്ല ഭംഗിയുള്ള സ്ഥലത്ത് നിന്നു വേണം ഫോട്ടോ എടുക്കാൻ, ആകാശത്താണെങ്കിൽ മഴക്കാറും. മഴ പെയ്യും മുന്‍പ് കുറഞ്ഞത് ഒരു മൂന്ന് സെൽഫിയെങ്കിലും എടുക്കണം. ഓട്ടത്തിനിടയിലും ചെറിയ പരിഭവങ്ങളും തർക്കങ്ങളുമുണ്ട്. എന്തൊക്കെയാണെങ്കിലും ഒടുവിൽ മിഷൻ സക്സസ്. മിഷൻ ഇംപോസിബിൾ മ്യൂസിക്കിനൊപ്പം ഓടുന്ന ഇരുവരെയും കണ്ടാൽ ആരുമൊന്ന് ചിരിച്ചുപോകും. 

Read also: മകന്റെ പരിശീലനം, 68–ാം വയസ്സിൽ ഈ അമ്മ ജിമ്മിലെ സ്റ്റാർ; ഇത് ഫിറ്റ്നസ് മമ്മിയെന്ന് സോഷ്യൽമീഡിയ

ഇങ്ങനെയൊരു അമ്മായിഅമ്മയെയും മരുമകളെയും മറ്റെവിടെയും കിട്ടില്ലെന്നാണ് ആളുകൾ പറയുന്നത്. വിഡിയോ ഒരുപാട് ചിരിപ്പിച്ചുവെന്നും ഇത്തരം വിഡിയോകള്‍ക്കു കാത്തിരിക്കുകയായിരുന്നു എന്നും കമന്റുകളുണ്ട്. 'മഴ അവസാനിക്കുമ്പോൾ മിഷൻ ആരംഭിക്കും. ടോം ക്രൂസ് ആയി അമ്മായിഅമ്മ' എന്ന് എഴുതിയാണ് സമീറ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഈ പ്രായത്തിലും എത്ര നന്നായി അമ്മായിഅമ്മ ഓടുന്നു, ആരോഗ്യത്തിന്റെ രഹസ്യം പറയണേ എന്നും കമന്റുണ്ട്. നിങ്ങൾ നല്ല ജോഡി ആണെന്നും ഇങ്ങനെ ഒരു മരുമകളെ കിട്ടിയതും അമ്മായിഅമ്മയെ കിട്ടിയതും രണ്ടുപേരുടെയും ഭാഗ്യമാണെന്നുമാണ് കമന്റുകൾ.

Read also: ചക്ക വറുത്ത് വാട്സാപ്പിലൂടെ കച്ചവടം, ഇപ്പോൾ‌ 15 തരം പപ്പടങ്ങളുടെ വിൽപ്പന; തനിച്ചായാൽ കരുത്തയാകണം

Content Summary: Sameera Reddy and Mother in Law funny Video viral

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT