'എന്നും അപ്പയുടെ നിഴലിലാണ് '; ഹൃദയം നിറയെ സ്നേഹമെന്ന് ഉമ്മൻചാണ്ടിയുടെ മകളുടെ കുറിപ്പ്

achu-oommen
Image Credit: instagram/achu_oommen
SHARE

ഉമ്മൻചാണ്ടിയെപ്പറ്റി പറയാത്ത ഒരു ദിവസം പോലും പുതുപ്പള്ളിക്കാർക്ക് ഉണ്ടാവില്ല. അദ്ദേഹത്തിന്റെ വിയോഗം ഇനിയും വിശ്വസിക്കാത്ത എത്രയോ പേരാണ് കേരളത്തിലുള്ളത്. അങ്ങനെയുള്ള അപ്പയുടെ മകളെന്ന് അറിയപ്പെടുന്നതിൽ അഭിമാനമെന്ന് മകൾ അച്ചു ഉമ്മന്റെ കുറിപ്പ്. ഉമ്മൻ ചാണ്ടിയോടൊപ്പം താൻ നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് മകൾ അപ്പയ്ക്കു വേണ്ടി എഴുതിയത്.

Read also: 50–ാം വയസ്സിൽ സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ വീടുവിറ്റു, ഇപ്പോൾ ജീവിതം 30 വയസ്സുകാരിയുടെ ലുക്കിൽ

'ഞാൻ എന്നും അപ്പയുടെ നിഴലിലാണ്. എന്റെ പ്രചോദനവും വഴിവിളക്കുമായിരുന്നു നിങ്ങള്‍. ഈ അപ്പയുടെ മകളെന്നറിയപ്പെടുന്നത് അഭിമാനവുമാണ്. മുന്നോട്ട് പോകുമ്പോൾ, അതിരില്ലാത്ത സ്നേഹമാണ് ഹൃദയം നിറയെ. എന്നും നിങ്ങളെ മിസ്സ് ചെയ്യുന്നുണ്ടെങ്കിലും എന്നിൽ എപ്പോഴും അപ്പയുണ്ട്'. - എന്നാണ് മകള്‍ അപ്പയുടെ ഓർമയിൽ കുറിച്ചത്. 

Read also: മകനാണ് പൈലറ്റ് എന്നറിയാതെ വിമാനത്തിൽ കയറിയ അമ്മ; സന്തോഷം കൊണ്ട് നിലവിളി, വിഡിയോ വൈറൽ

തങ്ങളുടെ പ്രിയ നേതാവിനെപ്പറ്റിയുള്ള ഓർമകൾ കമന്റുകളായി പലരും പോസ്റ്റിനു താഴെ എഴുതി. മരിച്ചിട്ടില്ലെന്നും ഞങ്ങളുടെ ഹൃദയത്തിൽ ഇപ്പോഴും ഉണ്ടെന്നുമാണ് ജനങ്ങൾ പറയുന്നത്. ഇങ്ങനെയുള്ളൊരു അച്ഛന്റെ മകളായി ജനിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും പലരും കമന്റ് ചെയ്തു. ഇതിനു മുൻപും പലപ്പോഴായി അച്ഛനെപ്പറ്റിയുള്ള ഓർമകളും വിശേഷങ്ങളും അച്ചു ഉമ്മൻ പങ്കുവച്ചിരുന്നു.  

Content Summary: Achu Oommen shares about her father Oommen Chandy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS