'ഇൻ ഹരിഹർ നഗർ സിനിമയിൽ തെസ്നിക്ക് ഒരു സീൻ ചെയ്യാമോ?'; സിദ്ദിഖിന്റെ ഓർമകൾ പങ്കുവച്ച് തെസ്നി ഖാന്‍

thesni-siddique
സിദ്ദിഖ്, തെസ്നി ഖാൻ . Image Credit: instagram/thesnyalikhan
SHARE

'സിദ്ദിഖ് സാർ വളരെ നല്ലൊരു വ്യക്തിയായിരുന്നു. എന്തെങ്കിലും സഹായങ്ങൾക്ക് അദ്ദേഹത്തിന്റെ അടുത്തു ചെന്നാൽ കിട്ടുന്ന പ്രതികരണം വളരെ നല്ലതായിരിക്കും. നമ്മളോട് ഒരാൾ അങ്ങനെ പെരുമാറുന്നതുതന്നെ എന്തു നല്ല കാര്യമാണ്.' സംവിധായകൻ സിദ്ദിഖിനെപ്പറ്റി അഭിനേത്രി തെസ്നിഖാൻ മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു. 

'വർഷങ്ങൾക്കു മുൻപ് ഇൻ ഹരിഹർ നഗർ സിനിമയിൽ ഉന്നം മറന്നു തെന്നിപ്പറന്ന എന്ന പാട്ടിൽ ഒന്നു വന്നു നിൽക്കാമോ എന്ന് സാർ വിളിച്ച് ചോദിച്ചിരുന്നു. അന്നൊക്കെ ഞാൻ ചെറുതായിരുന്നു. അതിൽ ചെറിയൊരു സീൻ ചെയ്തു. പിന്നെ ഗോഡ്ഫാദർ സിനിമയിലും ഒരു ചെറിയ വേഷം ചെയ്തു. പിന്നെ 25 വർഷങ്ങള്‍ക്കു ശേഷമാണ് സാറിന്റെ ഫുക്രി എന്ന സിനിമയിൽ അഭിനയിക്കുന്നത്. ദേഷ്യപ്പെടാതെ സൗമ്യമായിട്ടേ ഷൂട്ടിങ്ങിനിടയിലും സംസാരിക്കാറുള്ളു. തെസ്നി അങ്ങനെ ചെയ്തോളു എന്നൊക്കെ വളരെ സമാധാനത്തില്‍ പറയും. അദ്ദേഹത്തിന്റെ കൂടെയൊക്കെ ജോലി ചെയ്യുമ്പോൾ എല്ലാം വളരെ എളുപ്പമായി തോന്നും.'

siddique-english-titles

''ഇതിനിടയിൽ ഞാൻ 'ഇസ്തിരി' എന്നൊരു ഷോര്‍ട് ഫിലിം സംവിധാനം ചെയ്തിരുന്നു. ആദ്യമായിട്ട് സംവിധാനം ചെയ്യുന്നതായിരുന്നു. അന്ന് ഞാൻ സാറിനെക്കണ്ട് അതിന്റെ കഥ പറഞ്ഞു. ധൈര്യമായി മുന്നോട്ടു പോകാനാണ് അന്ന് അദ്ദേഹം പറഞ്ഞത്. ആ ഷോർട് ഫിലിമിന്റെ പൂജയ്ക്ക് തിരി തെളിയിച്ചതും അദ്ദേഹമായിരുന്നു''. തെസ്നിഖാൻ പറയുന്നു.

Read also: അവൾ പോയെന്നു വിശ്വസിക്കാനാവുന്നില്ല: കണ്ണീരിൽ നനഞ്ഞ ഓർമകളുമായി ആൻമരിയയുടെ കൂട്ടുകാരി

''സിദ്ദിഖ് സാറിനൊപ്പം ഒരുപാട് സിനിമകൾ ചെയ്യാനോ അദ്ദേഹത്തിന്റെ സിനിമകളിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാവാനോ എനിക്ക് അവസരം കിട്ടിയിട്ടില്ല. സിദ്ദിഖ് ലാൽ, റാഫി മെക്കാർട്ടിൻ ഇവരുടെയൊക്കെ സിനിമകളിൽ എന്തുകൊണ്ടു വന്നില്ലയെന്ന് പലരും എന്നോടു ചോദിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം ഒരാളുടെ ഭാഗ്യം പോലെയിരിക്കും. സിദ്ദിഖ് സാറിന്റെ കൂടെ അധികം വർക്ക് ചെയ്യാൻ പറ്റാത്തതിൽ സങ്കടമുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറയാനാണ് എനിക്കിഷ്ടം. നമ്മളോടു വളരെ നന്നായി പെരുമാറുന്ന ഒരു വ്യക്തിയായി ആദ്ദേഹം ഇവിടെ ഉണ്ടായിരുന്നല്ലോ''– തെസ്നി പറയുന്നു.

Content Summary: Thesni Khan sharing memories about Director Siddique

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS