'അഞ്ച് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് എനിക്കെന്റെ കുഞ്ഞിനെ നഷ്ടമാവുന്നത്': റാണി മുഖർജി

rani-mukerji
റാണി മുഖർജി. Image Credit: instagram/ranimukherjeeeofficial
SHARE

ഒരുകാലത്ത് ബോളിവുഡില്‍ ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞ നായികയായിരുന്നു റാണി മുഖർജി. അടുത്തകാലത്ത് പുറത്തിറങ്ങിയ മിസിസ് ചാറ്റർജി Vs നോർവെ എന്ന പുതിയ ചിത്രത്തിലെ അഭിനയത്തിനും മികച്ച അഭിപ്രായങ്ങളാണ് റാണിക്ക് ലഭിച്ചത്. അഭിനയം നൃത്തം എന്നിവകൊണ്ട് പ്രേക്ഷകരെ ആകർഷിച്ച റാണി മുഖർജി തന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകളെപ്പറ്റി പറയുന്നു. കോവിഡ് കാലത്ത് തനിക്കു സംഭവിച്ച തനിക്ക് അബോർഷനെപ്പറ്റിയാണ് റാണി തുറന്ന് സംസാരിച്ചത്.

' ആദ്യമായാണ് ഞാൻ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇന്നത്തെക്കാലത്ത് വ്യക്തിപരമായ കാര്യങ്ങൾ പബ്ലിക്കായി പറഞ്ഞാൽ അത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായേ കാണാറുള്ളു. സിനിമയ്ക്കു വേണ്ടി സ്വകാര്യജീവിതം ഉപയോഗിച്ചു എന്നു കേൾക്കേണ്ടി വരുമെന്ന് ചിന്തിച്ചതുകൊണ്ടാണ് മുൻപ് ഇത് പറയാതിരുന്നത്. 2020ൽ കോവിഡ് സമയത്ത് ഞാൻ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. നിർഭാഗ്യവശാൽ അഞ്ചാം മാസം എനിക്കെന്റെ കുഞ്ഞിനെ നഷ്ടമായി. അതിനു പത്ത് ദിവസം കഴിയുമ്പോഴാണ് സിനിമയുടെ നിർമാതാക്കളിലൊരാൾ വിളിച്ച് മിസിസ് ചാറ്റർജി Vs നോർവെ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞത്. എന്റെ ജീവിതത്തിനോടു വളരെ സാമ്യമുള്ള കഥയായതുകൊണ്ടു തന്നെ എനിക്കു വളരെപ്പെട്ടെന്ന് കണക്ടായി.'

rani-movie-mrs-chatterjee-poster
‘മിസിസ് ചാറ്റർജി Vs നോർവെ’ സിനിമയുടെ പോസ്റ്റർ.

താൻ ഇക്കാര്യം ഇതുവരെയും അവരോടു പറഞ്ഞിട്ടില്ലെന്നും ഈ ഇന്റർവ്യു കാണുമ്പോൾ പലർക്കും ഞെട്ടലുണ്ടാകുമെന്നും റാണി മുഖർജി പറഞ്ഞു. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ വെച്ചാണ് താരം തന്റെ അനുഭവം പങ്കിട്ടത്.

Read also: '64–ാം വയസ്സിൽ ഈ വസ്ത്രമാണോ ധരിക്കേണ്ടത്?' നീന ഗുപ്തയ്ക്ക് സോഷ്യൽമീഡിയയിൽ വിമർശനം

Content Summary: Rani Mukerjee shares her personal experience of losing a child

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS