48–ാം വയസ്സിലും അവിവാഹിത, കല്യാണം കഴിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും ആഗ്രഹമുണ്ടെന്ന് നഗ്‌മ

nagma
Image Credit: instagram/nagma_actress
SHARE

90കളിൽ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ പ്രധാനിയായിരുന്നു നഗ്‌മ. മനോഹരമായ അഭിനയവും വശ്യമായ പുഞ്ചിരിയും നഗ്മയെ ഏവർക്കും പ്രിയങ്കരിയാക്കി. മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങി അനേകം ഭാഷകളിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ചു. 

എന്നാൽ 90 കാലഘട്ടങ്ങളിൽ സിനിമയിൽ സജീവമായിരുന്ന താരം ഇപ്പോൾ തന്റെ സാന്നിധ്യമറിയിക്കുന്നത് രാഷ്ട്രീയത്തിലാണ്.  2004ൽ നഗ്മ അഭിനയം പാടേ വിട്ടു, മുഴുവൻ ശ്രദ്ധയും രാഷ്ട്രീയത്തിലേക്കായി. ഇതിനിടയിൽ ഗോസിപ്പുകൾ ഒരുപാടുണ്ടായി. പലപ്പോഴും വിവാഹിതരായവരോടൊപ്പമാണ് നഗ്‌മയുടെ പേർ കൂട്ടിവായിച്ചത്. 48 വയസ്സിലും അവിവാഹിതയായി തുടരുന്ന നഗ്മയെ ചുറ്റിപ്പറ്റി അടുത്തകാലങ്ങളിലും ഒരുപാട് ഗോസിപ്പുകള്‍ പുറത്തു വന്നിരുന്നു. 

nagma-rally

'താൻ വിവാഹമേ വേണ്ടെന്നു കരുതി ഇരിക്കുകയല്ലെന്നും കല്യാണം കഴിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും താൽപര്യമുണ്ടെന്നും' നഗ്മ പറഞ്ഞു. തമിഴ് ന്യൂസ് പോർട്ടലായ ഐബിസിയ്ക്കു നൽകിയ അഭിമുഖത്തിലാണ് നഗ്മ മനസ്സ് തുറന്നത്.

Read also: പഞ്ചായത്ത് പ്രസിഡന്റിനു പ്രായം 89; ആരോഗ്യത്തിന്റെ രഹസ്യമെന്തെന്നു കലക്ടറുടെ ചോദ്യം, മറുപടിക്കു കയ്യടി

ജീവിതത്തിൽ സ്പെഷലായ ആരെയും കണ്ടുമുട്ടാത്തതില്‍ ദുഃഖമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് നഗ്‌മയുടെ മറുപടി. ഇത്ര നാളും അവിവാഹിതയായാണ് ജീവിച്ചത്, അപ്പോഴൊക്കെയും ഞാൻ സന്തോഷത്തില്‍ തന്നെയായിരുന്നു. വിവാഹം കഴിക്കാത്തതിന്റെ പേരിൽ എന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ കുറവ് ഉണ്ടായിട്ടേയില്ല- നഗ്‌മ പറഞ്ഞു.

Read also: തറയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് കുഞ്ഞുങ്ങളുടെ പഠനം, കച്ചവടത്തിനിടയിലും മക്കളെ പഠിപ്പിച്ച് അമ്മ

Content Summary: Nagma shares about marriage and family

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS