വിവാഹമോചനത്തിനു ശേഷവും അനുരാഗിന്റെ പുതിയ റിലേഷൻഷിപ്പ് എന്നെ വേദനിപ്പിച്ചിരുന്നു: കൽക്കി കേക്‌ല

kalki-anurag
Image Credit: instagram/ Kalkikanmani/anuragkashyap10
SHARE

പൊതുവേ ഇന്ത്യക്കാർക്കു വിവാഹമോചനം എന്നു കേള്‍ക്കുന്നതുപോലും വലിയ താൽപ്പര്യമില്ല. എന്തൊക്കെ വന്നാലും അഡ്ജസ്റ്റ് ചെയ്യണമെന്നും ഇതൊക്കെ തന്നെയാണു ജീവിതമെന്നും പഠിച്ചു വച്ചിരിക്കുകയാണ് നമ്മളിൽ പലരും. ഇനി അഥവാ വിവാഹബന്ധം വേർപിരിഞ്ഞാൽ തന്നെ പരസ്പരം കണ്ടുകൂടാ. മിണ്ടിക്കൂടാ, സുഹൃത്തുക്കളായി ഇരിക്കാൻ പാടില്ല എന്നൊക്കെയുള്ള അലിഖിത നിയമങ്ങളും പലരുടെയും മനസ്സിൽ ആഴത്തിൽ എഴുതപ്പെട്ടിട്ടുണ്ട്.

ബോളിവുഡിൽ ഏറെ ആഘോഷിക്കപ്പെടുകയും പിന്നീട് വേർപിരിയുകയും ചെയ്ത് താരജോഡിയാണ് സംവിധായകൻ അനുരാഗ് കശ്യപും അഭിനേത്രി കൽക്കി കേക്‌ലയും. ഇപ്പോൾ ഇരുവരും ഒരുമിച്ച് ജോലി ചെയ്യുന്നതിനെപ്പറ്റിയാണ് പലർക്കും ചോദ്യങ്ങൾ.

2011 വിവാഹിതരായ അനുരാഗും കല്‍ക്കിയും 2015ലാണ് വേർപിരിഞ്ഞത്. അനുരാഗ് സംവിധാനം ചെയ്ത സിനിമയിലൂടെയാണ് കൽക്കി ബോളിവുഡിലേക്ക് എത്തുന്നത്. അനുരാഗിന്റെ പുതിയ ചിത്രത്തിലും കൽക്കി അഭിനയിക്കുന്നുണ്ട്. ഒരുമിച്ച് ജോലി ചെയ്യുമ്പോൾ ഇരുവർക്കുമിടയിൽ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടോ എന്നും , കംഫർട്ടബിൾ ആയിരുന്നോ എന്നുമാണ് ആളുകളുടെ സംശയം. പൂജാ തൽവാറിനു നൽകിയ അഭിമുഖത്തിൽ കൽക്കി ഈ വിഷയത്തിൽ പ്രതികരിച്ചു.

Read also: സുന്ദരി ആയതുകൊണ്ടല്ല, വീട്ടിലെ അവസ്ഥ മോശമായതുകൊണ്ടാണ് അമ്മ എന്നെ സിനിമയിൽ അഭിനയിക്കാൻ വിട്ടത്: റാണി മുഖർജി

'വിവാഹമോചനത്തിനു ശേഷമുള്ള ആദ്യത്തെ കുറച്ചു വർഷങ്ങൾ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. എന്നാൽ അതിനു ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളായാണ് തുടർന്നത്. ആദ്യം ഇന്നത്തെപ്പോലെ  സുഹൃത്തുക്കളായിരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. അനുരാഗിന്റെ റിലേഷൻഷിപ്പിനെപ്പറ്റിയുള്ള കാര്യങ്ങളൊക്കെ അറിയുമ്പോള്‍ സ്വാഭാവികമായും വേദനയുണ്ടാകുമായിരുന്നു. ഇപ്പോൾ 8 വർഷത്തോളമായി ഞങ്ങൾ പിരിഞ്ഞിട്ട്, തുടക്കത്തിൽ രണ്ടും പേർക്കും ഒരുപാട് സമയം വേണ്ടി വന്നിരുന്നു. എനിക്ക് തെറാപ്പി വേണ്ടി വന്നെങ്കിലും ഇപ്പോൾ ഞാൻ ഓക്കെയാണ്. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളുമാണ്.'.കൽക്കി പറഞ്ഞു. ഒരുമിച്ച് ജോലി ചെയ്യുന്നതിൽ സന്തോഷമാണെന്നും കൽക്കി അഭിമുഖത്തിൽ പറഞ്ഞു. 

Read also: 48–ാം വയസ്സിലും അവിവാഹിത, കല്യാണം കഴിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും ആഗ്രഹമുണ്ടെന്ന് നഗ്മ

Content Summary: Kalki Koechlin shares about her relationship with her Ex Husband Anurag Kashyap

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS