ADVERTISEMENT

കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലെ കാന്തി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് ഫറ ഷിബ്‍ല. ബോഡി പോസിറ്റിവിറ്റിയെ സംബന്ധിച്ച് നിരന്തരം സംസാരിക്കുന്ന വ്യക്തി കൂടിയാണ് നടി. സമൂഹത്തിലെ ട്രെൻഡ് മാറിയെന്നും, ഇന്ന് സ്വന്തം ശരീരം മാർക്കറ്റ് ചെയ്യുകയാണ് പലരുമെന്നും ഫറ പറയുന്നു. എന്നാൽ അതിനു പകരം ക്രാഫ്റ്റിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. ചിന്താഗതി മാറണമെന്നും അഭിപ്രായപ്പെട്ടു.

'സിനിമയിലേക്ക് പുതുതായി വരുന്നവരോട് എനിക്ക് പറയാനുള്ളത്, നമ്മുടെ ക്രാഫ്റ്റിലാണ് വർക്ക് ചെയ്യേണ്ടത് എന്നാണ്. എന്റെ ബോഡിയാണ് മാർക്കറ്റ് ചെയ്യേണ്ടത് എന്നൊരു തോന്നൽ പലർക്കുമുണ്ടാകും. കാരണം ഇപ്പോൾ ഉദ്ഘാടനങ്ങൾ ട്രെൻഡാണ്. പണ്ട് നല്ല സിനിമകളുടെ ഭാഗമായിരുന്നവരാണ് വലിയ ജ്വല്ലറികളും സ്ഥാപനങ്ങളും ഉദ്ഘാടനം ചെയ്യാനൊക്കെ വന്നിരുന്നത്. പക്ഷേ ഇപ്പോൾ അങ്ങനെ അല്ല. അതൊരു മോശം ട്രെൻഡ് ആണ്.

fara-shibla

സ്ത്രീകളുടെ ബോഡി പ്രൊജക്ട് ചെയ്ത് ഉപയോഗിച്ചിരുന്ന ഒരു ഇൻടസ്ട്രിയാണ് ഇത്. ഇപ്പോൾ അത് വേണ്ടെന്നൊന്നും പറയുന്നില്ല. സെൻഷ്വൽ കണ്ടന്റുകൾ ഭംഗിയിൽ തന്നെ കാണിക്കണം. സിൽക്ക്, വിദ്യ ബാലൻ ഒക്കെ അമേസിങ് ആണ്. ബോഡിയെ പ്രൊജക്ട് ചെയ്ത് മാർക്കറ്റ് ചെയ്യുമ്പോൾ മറ്റുള്ളവർക്കും അതുതന്നെ ചെയ്യാൻ തോന്നും. അതൊരു മോശം കാര്യമാണ്. ശരീരം മാർക്കറ്റ് ചെയ്യുമ്പോൾ നമ്മളെന്തിനു ബോഡി ഷെയിം ചെയ്യാതിരിക്കണം എന്നാണ് പലരും ചിന്തിക്കുന്നത്. സിനിമ മേഖലയുമായി ബന്ധപ്പെട്ടു പറയുന്ന പല കാര്യങ്ങളും ശരിയെന്ന് ആളുകൾ തെറ്റിദ്ധരിക്കാം, ഇനി വരുന്ന പെൺകുട്ടികൾ ഞാനെന്റെ ബോഡിയാണ് മാർക്കറ്റ് ചെയ്യേണ്ടതെന്ന് തെറ്റിദ്ധരിക്കാം, സിനിമയിൽ ചൂഷണം വളരെ നോർമൽ ആണെന്നു കരുതാനും ഇടയുണ്ട്. ഒരു കഥാപാത്രം കിട്ടണമെങ്കിൽ ഞാൻ ഇങ്ങനെയൊക്കെ ചെയ്യണം എന്നൊരു തോന്നൽ പോലും പലർക്കും ഉണ്ടാവാം. അങ്ങനെ കുറച്ചു കഥാപാത്രങ്ങൾ ചെയ്യാനും പണം സമ്പാദിക്കാനും കഴിയുമായിരിക്കും. എന്നാൽ ആക്ടർ എന്ന നിലയിൽ ആൾക്കാരുടെ മനസ്സിൽ ഇടം പിടിക്കാനും, നല്ല സംവിധായകർ കാസ്റ്റ് ചെയ്യാനും നമ്മുടെ ക്രാഫ്റ്റില്‍ ആണ് വർക്ക് ചെയ്യേണ്ടത്'- ഫറ പറയുന്നു

Read also: ഒരു സിനിമ ചെയ്യാൻ പറ്റില്ലെന്നു ഞാൻ ധൈര്യത്തോടെ പറയും, പക്ഷേ പ്രണയത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല: വിൻസി

ദിവസവും നമ്മൾ ചെയ്യുന്ന വർക്കിനു വേണ്ടി മണിക്കൂറുകൾ പരിശീലിക്കുന്ന ആൾക്കാരെ എനിക്കറിയാം. അത്രയും പാഷണേറ്റ് ആയിട്ട് സിനിമയുടെ കൂടെ നിൽക്കുന്ന ആൾക്കാരുള്ളിടത്താണ് ബോഡി മാർക്കറ്റ് ചെയ്ത് കാശുണ്ടാക്കാമെന്നും അങ്ങനെ ഒരു ഇൻഡസ്ട്രി ഉണ്ടാക്കാമെന്നും ട്രെൻഡ് ക്രിയേറ്റ് ചെയ്യാമെന്നും കരുതുന്നത്. മുൻപ് പ്രശസ്തരായുള്ള ആൾക്കാരെ ഉദ്ഘാടനത്തിനു വിളിക്കുമ്പോഴാണ് ആള് കൂടുന്നത്, ഇന്ന് അങ്ങനെ അല്ല. അത് മോശം ട്രെൻഡാണ്. ആണുങ്ങളെക്കാളും പെണ്ണുങ്ങളുടെ ചിന്തയാണ് മാറേണ്ടത് എന്നാണ് തനിക്ക് തോന്നുന്നതെന്നും ഫറ പറഞ്ഞു.

fara-shibla-flat

സൗന്ദര്യം ആസ്വദിക്കുന്നവരാണ് നമ്മൾ എല്ലാവരും. പക്ഷേ അതിനെ പ്രൊജക്ട് ചെയ്യുമ്പോൾ, അത് മാത്രമാണ് ഞ​ാൻ എന്ന വ്യക്തി എന്നു കാണിക്കുന്നത് വളരെ മോശമാണ്. ഈ വിഷയത്തിൽ സംസാരിക്കുമ്പോൾ ഇത് ബോഡിഷെയിമിങ് ആണോ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. കാണുന്നവർക്കും ഇത് ചെയ്യുന്നവർക്കും ഇത് നാച്ചുറൽ അല്ലെന്ന് അറിയാം. നാച്വറൽ ആവണമെന്നൊന്നും ഇല്ല, കഥാപാത്രങ്ങൾക്കു വേണ്ടി കൂനും, പല്ലുമൊക്കെ വയ്ക്കുന്ന ആൾക്കാരുണ്ട്. അത് വ്യത്യാസമുണ്ട്. ഒരാളുടെ ബോഡി ടൈപ്പിനെയോ, നിറത്തെയോ കളിയാക്കുന്നതിനെയാണ് ബോഡി ഷെയിമിങ് എന്ന് പറയുന്നത്. സ്വന്തമായി ബോഡി മാർക്കറ്റ് ചെയ്യുമ്പോൾ അങ്ങനെയല്ല, ഇപ്പോഴത് ട്രെൻഡ് ആണ്. പലരും ഇതേ രീതിയിലാണ് മുന്നോട്ട് വരുന്നത്. ബോഡി ഷെയിമിങ് തെറ്റാണെങ്കിൽ ഇതും തെറ്റാണ്. 

Read also: വസ്ത്രാലങ്കാരത്തിൽ പുരുഷന്മാരുടെ കുത്തക തകർത്ത വനിത, ആദ്യ വസ്ത്രം തന്നെ ഹിറ്റ്; ഇത് കയ്യടി അർഹിക്കുന്ന വിജയം

വളഞ്ഞ വഴിയിൽകൂടി പോയാൽ 2 ദിവസം കൊണ്ട് കിട്ടുന്നത് നേർവഴിയിൽ കൂടി പോയാൽ ഒരു 10 ദിവസം കഴിഞ്ഞേ കിട്ടുള്ളു. പക്ഷേ അതിനൊരു മധുരമുണ്ടാവും, കുറച്ചു ബ്യൂട്ടിഫുൾ ആയിരിക്കും.സമാധാനത്തോടെ ഉറങ്ങാൻ പറ്റും. അതുപോലെ ലൈഫിൽ നോ പറയാൻ പഠിക്കണം, ചില കാര്യങ്ങളിൽ മറ്റുള്ളവരെ നിരാശരാക്കുന്നതിൽ കുഴപ്പമില്ല. എന്നു കരുതി അവരോട് മോശമായി പെരുമാറണമെന്നല്ല. നമ്മുടെ മനസ്സിന്റെ സമാധാനമാണ് ഏറ്റവും വലുത്. ഫറ ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com