ചായം ചാലിച്ച് ഓരോ വീടിനും വർണം പകരുമ്പോൾ ചൈത്രമോളുടെ മനസിലൊരു ചിത്രം മായാതെ കിടപ്പുണ്ട്. ആഗ്രഹിച്ച പൊലീസ് യൂണിഫോം. തന്റെ ആദ്യ ശമ്പളം അച്ഛന്റെ കയ്യിലേക്കു വച്ചുകൊടുത്ത് അനുഗ്രഹം വാങ്ങണമെന്നായിരുന്നു സ്വപ്നം. പക്ഷേ, അതിലേക്കുള്ള യാത്രയ്ക്കിടെ, ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു അച്ഛന്റെ വിയോഗം. അതോടെ കുടുംബത്തിന്റെ നെടുംതൂണാകേണ്ടി വന്നു ഈ ഇരുപത്തിയാറുകാരിക്ക്. വീട്ടിലെ മൂത്ത മകളാണ് ചൈത്രമോള്. അച്ഛന്റെ മരണത്തോടെ എന്തു ചെയ്യുമെന്നറിയില്ലായിരുന്നു അവൾക്ക്. അപ്രതീക്ഷിത വിയോഗത്തിൽ അമ്മയും തളർന്നു പോയി. പക്ഷേ ചൈത്രയിൽ പ്രതീക്ഷയർപ്പിച്ച് അനിയനും അനിയത്തിയും അമ്മയും ആ വീടുമുണ്ടായിരുന്നു. അങ്ങനെയാണ് പെയിന്റിങ് പണിക്കു പോകാൻ തീരുമാനിച്ചത്. അതിന്റെ വിഡിയോ വൈറലായതോടെ ജീവിതം മാറിമറിഞ്ഞെന്നു പറയുന്നു ചൈത്ര. പക്ഷേ സഹോദരങ്ങളുടെ പഠനവും വീടിന്റെ മൊത്തം പ്രാരാബ്ധവും ഏറ്റെടുത്ത് പെയിന്റിങ് ബ്രഷ് കയ്യിലെടുക്കുമ്പോൾ ചൈത്രയ്ക്ക് ഒരേയൊരു ലക്ഷ്യം മാത്രം, എങ്ങനെയും കുടുംബം പോറ്റണം. അതോടൊപ്പം ഇത്രയും കാലം മനസ്സിലിട്ടു താലോലിച്ച വലിയൊരു സ്വപ്നവുമുണ്ട്. അതിലേക്കുള്ള കഠിനമായ യാത്രാപാതയിലെ ചെറിയൊരു ഭാഗം മാത്രമാണ് ചൈത്രയ്ക്ക് ഇപ്പോഴത്തെ പെയിന്റിങ് ജോലി. ആലപ്പുഴ എസ്ഡി കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ചൈത്ര പിജിഡിസിഎയും പൂർത്തിയാക്കിയിട്ടുണ്ട്. വൈറൽ വിഡിയോ കാരണം ചില ‘തിരിച്ചടികളും’ ഈ പെൺകുട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അവിടെയും തളരാതെ മുന്നോട്ടുതന്നെയാണ് അവളുടെ യാത്ര. ജീവിതവഴിയിൽ തളരുന്ന, പതറുന്ന ഒരുപാടു പേർക്കു പ്രചോദനമായേക്കാവുന്ന ആ ജീവിതകഥ ‘മനോരമ ഓൺലൈനു’മായി പങ്കുവയ്ക്കുകയാണ് കെ.ആർ.ചൈത്രമോൾ.
Premium
‘ഇനി ജോലിക്ക് വരേണ്ടല്ലോ, ചേച്ചിക്ക് എത്ര കിട്ടി’ എന്നായിരുന്നു അവരുടെ ചോദ്യം: അറിയണം ചൈത്രയുടെ ‘വൈറൽ’ ജീവിതം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.