ADVERTISEMENT

ഗായിക രാജലക്ഷ്മി തന്റെ ജീവിതത്തെക്കുറിച്ചും കരിയറിലെ വഴിത്തിരിവുകളെപ്പറ്റിയും സംസാരിക്കുന്നു. ഷി ടോക്സ് രണ്ടാം ഭാഗം.

ജയചന്ദ്രൻ എന്ന ടോണിങ് പോയിന്റ്

എപ്പോഴും സിങ്ങറിന് ഒരു ബ്രേക്ക് കിട്ടണം. ഏതെങ്കിലും സംഗീതസംവിധായകർ ഒരു റിസ്കെടുത്ത് 'ആ ഈ കുട്ടി പാടട്ടെ' എന്ന് വിചാരിച്ചു തരണം. അങ്ങനെയിരിക്കുമ്പോഴാണ് ജയൻചേട്ടനെ ഒരു പ്രോഗ്രാമിന് എറണാകുളത്ത് വച്ച് കാണുന്നത്. ഇതുവരെ രാജലക്ഷ്മി പാടിയില്ലേ എന്നു ചോദിച്ചു. ആ പ്രോഗ്രാമിന് 30 പാട്ടുണ്ട്. 29 മത്തെയോ 30മാത്തെയോ ആണ് എന്റെ പാട്ട്. എനിക്കതൊന്നും ഒരു പ്രശ്നമല്ല. പക്ഷേ ജയൻചേട്ടൻ അത് നോട്ട് ചെയ്തു. അങ്ങനെ ഞാനത് പാടി. 

രണ്ടു ദിവസം കഴിഞ്ഞ് ജയൻചേട്ടന്റെ ഒരു പ്രോഗ്രാമിന് തിരുവനന്തപുരത്തേക്ക് വിളിച്ചു. ഓണത്തിന്റെ പരിപാടി ആയിരുന്നു. അതു കഴിഞ്ഞപ്പോൾ ജയൻ ചേട്ടൻ പറഞ്ഞു. ഒരു പാട്ടുണ്ട് അത് പാടിയിട്ടു പോകൂ എന്ന്. അങ്ങനെയാണ് അദ്ദേഹത്തിനു വേണ്ടി ആദ്യമായി പാടിയത് ‘ഓർക്കുക വല്ലപ്പോഴും’ എന്ന സിനിമയിലെ പാട്ടാണ്. ഗിരീഷേട്ടൻ എഴുതിയത് .

എത്ര കാലമായി ഞാൻ കഷ്ടപ്പെടുന്നു. പാട്ടു പാടുമെന്ന് എല്ലാവർക്കും അറിയാം പക്ഷേ അവസരങ്ങൾ വരണ്ടേ. അപ്പോൾ ഞാൻ ഹസ്ബൻഡിനോട് പറയും ഞാന്‍ നിർത്തുവാണ് വയ്യ. അപ്പോൾ പലരും പെർഫോമൻസ് ചെയ്യുന്ന സിങ്ങേഴ്സിനയേ പാടിക്കുകയുള്ളൂ എന്നൊരു ട്രെൻഡ് വന്നു. ഡ്രെസിംഗ്, ഡാൻസ്, സ്റ്റേജ് ഇതൊക്കെ വന്നപ്പോൾ തന്നെ ഞാനാകെ ഡള്ളായി പക്ഷേ അടുത്ത ദിവസമാണ് ജയൻചേട്ടൻ ഈ പ്രോഗ്രാമിനായി വിളിക്കുന്നത്. അപ്പോൾ പെട്ടെന്ന് ഞാൻ മാറി. ട്രാക്കല്ല എന്ന് നേരത്തേ പറഞ്ഞിരുന്നു. സിനിമയാണോ എന്നൊന്നും ഞാൻ ചോദിച്ചില്ല. കാരണം അത് ചോദിക്കാൻ പാടില്ല. ജയൻ ചേട്ടൻ പാടാൻ വിളിച്ചു ഞാൻ പോയി പാടി. ആ പേപ്പറിൽ ചിത്രം– ഓർക്കുക വല്ലപ്പോഴും, രചന – ഗിരീഷ് പുത്തഞ്ചേരി, സംഗീതം എം. ജയചന്ദ്രൻ എന്ന് എഴുതിയിരുന്നു. അപ്പോൾ ഞാൻ ചേട്ടനോട് പറഞ്ഞു സിനിമയിലെ പാട്ടാണ് ഏട്ടാ പക്ഷേ മനസ്സിനെ ഞാന്‍ അപ്പോഴും എക്സൈറ്റ്മെന്റ് ആകാതെ വച്ചു. പക്ഷേ അതിറങ്ങി. നല്ലൊരു പാട്ടായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. രാജിക്ക് അർഹിക്കുന്നത് കിട്ടണം എന്നാണോ ജയൻ ചേട്ടൻ കരുതിയത് എന്ന് എനിക്കറിയില്ല. മൂന്നാമത്തെ സോങ്ങ് തന്നിട്ട് ജയൻചേട്ടൻ പറഞ്ഞത് രാജിക്ക് ഈ പാട്ടൊരു മുതൽക്കൂട്ടാവട്ടെ എന്നാണ്. ഒരു വർഷം കഴിഞ്ഞാണ് പടം റിലീസായത് പിന്നെയും ഒരു വർഷം കഴിഞ്ഞാണ് അവാർഡ് ലഭിച്ചത്. സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ പാട്ടിനെക്കാൾ അവാർഡാണ് എനിക്ക് ബ്രേക്കായത്. സിനിമയില്‍ പാടിയതും അവാർഡ് കിട്ടിയതുമൊക്കെ അമ്മയുടെയും ദൈവത്തിന്റെയും അനുഗ്രഹമാണ്. 

rajalakshmy-onam-song

∙അവാർഡ് കിട്ടിയതിനു ശേഷം 

അതിനുശേഷം ഞാൻ ആഗ്രഹിച്ചിരുന്ന വേദികളൊക്കെ എനിക്ക് കിട്ടാൻ തുടങ്ങി. ലെജെൻഡ്സ് ആയിട്ടുള്ള ദാസ് സാറും എസ്പിബി സാറും ഹരിഹരൻ സാറിനുമൊപ്പം വലിയ വലിയ വേദികളിലൊക്കെ പാടാനുള്ള അവസരം ലഭിക്കുന്നു. എല്ലാവരും നമ്മളെ അംഗീകരിക്കുന്നു. ബിജിപാൽ ചേട്ടനും ദീപക് ചേട്ടനും വേണ്ടി പാടി. അവാർഡിനു ശേഷം കരിയറിൽ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

Read also: 'കുട്ടികളും കുടുംബവും കാണുമെന്ന് അറിയാം, അതുകൊണ്ട് ആ പരസ്യത്തിൽ അഭിനയിക്കില്ലെന്നു പറഞ്ഞു': സ്മൃതി ഇറാനി

∙രാജി മുൻപ് പറഞ്ഞതുപോലെ ഒരു കാലത്ത് ഗാനമേളകള്‍ എന്നു പറയുന്നത് പാടാൻ വലിയ കഴിവില്ലെങ്കിലും തരക്കേടില്ലാതെ പാടിയാൽ മതി. പക്ഷേ ഡാൻസ് ചെയ്യാനും ബാക്കിയുള്ള ചില കഴിവുകളൊക്കെ അത്യാവശ്യമാണ്. അങ്ങനെയുള്ള പല വേദികളിൽ നിന്നും രാജിയെ മാറ്റി നിർത്തിയിട്ടുണ്ട്. ഏറ്റവും അവസാനം പാടിക്കുന്ന അവസ്ഥയിലേക്കൊക്കെ വന്നിരുന്നു ഒപ്പം തന്നെ ബോഡി ഷേമിങ് വളരെയധികം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 

rajalakshmi-music-class

ബോഡി ഷേമിങ് ഒക്കെ ഇപ്പോഴാണ് ഇത്രയും പ്രസക്തമായത്. എനിക്ക് വണ്ണം ഉള്ളതുകൊണ്ട് ബോഡി ഷേമിങ്ങിന് ഒരുപാട് ഇരയായ ആളാണു ഞാൻ. പക്ഷേ അന്നൊക്കെ എനിക്കതൊന്നും വലിയ ഫീൽ ചെയ്തിരുന്നില്ല. ഉത്സവപറമ്പിൽ സ്റ്റേജിലൊക്കെ നിൽക്കുമ്പോൾ ആരുടെയും മുഖത്തേക്ക് നോക്കില്ല. സൗണ്ട് എഞ്ചിനീയറുടെ മുഖത്തേക്കു മാത്രം നോക്കും. മുഖത്തു നോക്കിയാൽ വിളിക്കുന്നതു മുഴുവൻ ചീത്ത വാക്കുകളും ഒക്കെയായിരിക്കും. പക്ഷേ ഞാനതൊന്നും ശ്രദ്ധിക്കാതെ പാട്ടിന്റെ ശ്രുതിയും താളവും മാത്രം നോക്കി പാടും. പക്ഷേ ഇപ്പോൾ അതൊക്കെ വളരെ നിസ്സാരമായെടുക്കും. ആദ്യമൊക്കെ ഭയങ്കര സങ്കടമായിരുന്നു. ഞാൻ വരുന്ന സമയത്ത് പാടി തന്നെ നിൽക്കുമായിരുന്നു. പാട്ട് വൃത്തിയല്ലെങ്കിൽ ആൾക്കാര്‍ കൂവും. നന്നായി പാടിയാൽ നല്ല കയ്യടി കിട്ടും. എനിക്ക് ഓരോ സ്റ്റേജിലും പ്രോത്സാഹന സമ്മാനമായി നോട്ടു മാല ഒക്കെ കിട്ടിയിരുന്നു. നിറയെ പലഹാരപ്പൊതി, സ്ലൈഡ്, പൊട്ട് ഒക്കെ കിട്ടിയിരുന്നു. അന്നത്തെ ആൾക്കാര് പാട്ടിനെ ജെനുവിനായി സ്നേഹിക്കുന്നവരായിരുന്നു. ഒരു കാലഘട്ടത്തിൽ ടെലിവിഷൻ ചാനലുകളൊക്കെ വന്നപ്പോൾ പെട്ടെന്ന് ഈ ട്രെൻഡേ മാറി ഡാൻസ് മാത്രമല്ല മൊത്തത്തിൽ ഭയങ്കര പെർഫോമൻസിന് പ്രാധാന്യം വന്നു. അത് വന്നപ്പോൾ കുറച്ചധികം സങ്കടമായി എനിക്ക്. ഒരുപാട് സ്ഥലത്തു നിന്നു മാറ്റി നിർത്തുന്ന അവസ്ഥ വന്നു. ചിലരെന്നോട് പറഞ്ഞു ഇങ്ങനെയൊന്നും നടന്നിട്ട് ഒരു കാര്യവും ഇല്ല കേട്ടോ, രക്ഷപെടില്ല. രാജലക്ഷ്മി വേറെ ആൾക്കാരെയൊക്കെ കണ്ടുപഠിക്ക്. അവരൊക്കെ ചെയ്യുന്നതു പോലെ ചെയ്യ് അല്ലെങ്കിൽ ഇങ്ങനെയൊക്കെ പാടിയിൽ ആരു വിളിക്കാനാണ്. അപ്പോൾ എനിക്ക് സങ്കടം വരും. ഈശ്വരാ എനിക്ക് അങ്ങനെ പറ്റില്ല. ഇന്നും എനിക്ക് പാട്ടേ ശ്രദ്ധിക്കാൻ പറ്റുകയുള്ളൂ. പക്ഷേ അതിൽ തന്നെ ഉറച്ചു നിന്നു എന്നുള്ളതാണ് പണ്ട് എന്നോട് അങ്ങനെ പറഞ്ഞവരൊക്കെ ഇപ്പോൾ ഈ കഴിഞ്ഞ ദിവസം അവരെ കണ്ടു. ഞാനൊന്നും മിണ്ടിയില്ല. കാലമാണ് എല്ലാം.

∙അന്നും ഇന്നും ഒരുപോലെ നിൽക്കുന്ന ഗായികയാണ് രാജി അത് വലിയൊരു ഉദാഹരണമാണ്. 

കാലം മാറിയെങ്കിലും ഞാനുടനെ പോയി കുറച്ചു മിനുക്കൊക്കെയുളള ഡ്രസൊക്കെ ഇട്ട് സ്റ്റേജിൽ അടിപൊളി ഡാൻസൊക്കെ ചെയ്തു കഴിഞ്ഞാൽ അതോടുകൂടി പോകും. ഞാൻ അതേപോലെ തന്നെ നിന്നതുകൊണ്ടാണ് ഇപ്പോഴും ഈ ഫീൽഡിൽ നിൽക്കുന്നത്. ആ സമയത്ത് എന്റെ ഭർത്താവ് പ്രോഗ്രാമുകളൊക്കെ കോർഡിനേറ്റ് ചെയ്യുമായിരുന്നു. േചട്ടന്റെ അടുത്ത് ഞാൻ നിൽപ്പുണ്ട്. പ്രോഗ്രാമിന്റെ ആൾക്കാര് ചോദിച്ചു ആരാ ഫീമെയിൽ പാടുന്നത്. രാജലക്ഷ്മി എന്നു പറഞ്ഞപ്പോൾ, കാണാൻ കൊള്ളാവുന്ന വേറെ ആരെയെങ്കിലും കൊണ്ടു വാ എന്നാണയാൾ പറഞ്ഞത്. ഹസ്ബെന്‍ഡ് എന്നെ ആശ്വസിപ്പിക്കും. എന്റെ സ്ട്രോങ്ങ് സപ്പോർട്ടാണ് പുള്ളി. 

∙ഇപ്പോഴത്തെ തലമുറയിലുളള പല ഗായകർക്കും ലഭിച്ചിട്ടില്ലാത്ത ഭാഗ്യം ലഭിച്ച ഒരു വ്യക്തിയാണ് രാജി. ഇപ്പോൾ നമ്മുടെ കൂടെയില്ലാത്ത പല സംഗീതസംവിധായകരുടെ കൂടെയും ഗാനരചയിതാക്കളുടെ കൂടെയും ഭാസ്കരൻ മാഷ്, ശ്യാം സാർ, അങ്ങനെ പലരുെട കൂടെയും വർക്ക് ചെയ്യാനുള്ള ഒരു ഭാഗ്യം രാജിക്ക് ലഭിച്ചിട്ടുണ്ട്. അത് എത്രത്തോളം രാജിയെ മോൾഡ് ചെയ്തു?

തുടക്കകാലത്തിലേ എനിക്ക് അങ്ങനെയൊരു ഭാഗ്യം കിട്ടിയിട്ടുണ്ട്. രാഘവന്‍ മാസ്റ്ററിന്റെ റെക്കോർഡിങ്ങിനു പാടാനാണ് ആദ്യം അവസരം ലഭിക്കുന്നത്. അത് വലിയൊരു ഭാഗ്യമാണ്. അന്ന് ഫുൾ ഓർക്കസ്ട്ര ലൈവിൽ പാടണം ഇന്നിപ്പോള്‍ അതൊന്നും ചിന്തിക്കാൻ പറ്റില്ല. അന്ന് രാഘവൻ മാസ്റ്റർ ആരാണെന്ന് എനിക്കറിയില്ല. ഒരു അപ്പൂപ്പൻ. അപ്പൂപ്പന്റെ അടുത്ത് പോയിരിക്കുന്നതു പോലെ പോയിരിക്കുവാ. അതുകഴിഞ്ഞ് ഞാൻ വലുതായിക്കഴിഞ്ഞപ്പോഴാണ് അമ്മ പറയുന്നത്. 

rajalakshmi-kerala-song-new

പിന്നെ രവീന്ദ്രൻ മാസ്റ്ററിന്റെ കൂടെ ഒരു വർക്കിന് പോയത് അതും ഒരിക്കലും മറക്കില്ല. ഒരു വൈകുന്നേരം ആറുമണിക്ക് പോയിട്ട് പിറ്റേദിവസം ആറു മണിക്കാണ് വരുന്നത്. അത്രയും നേരം മാഷിന്റെ കൂടെ ചെലവഴിക്കാന്‍ പറ്റി. റെക്കോർഡിങ്ങും അല്ലാതെ ഒരുപാട് കാര്യങ്ങൾ മാസ്റ്റർ പറഞ്ഞു തന്നു. അതൊക്കെ വലിയ ഒരു അനുഭവം ആയിരുന്നു. ഇവരൊക്കെ മരിച്ചു പോയിക്കഴിയുമ്പോഴാണ് അതൊക്കെ ഓർക്കുക. അതേപോലെ ജോൺസൺ മാസ്റ്ററിനെ എറണാകുളത്തുള്ള ഒരു സ്റ്റുഡിയോയിൽ വച്ച് റീറോക്കോർഡിങ് കംപ്ലീറ്റ് ഹാർമോണിയം വച്ച് പഠിപ്പിച്ചാണ് അതൊരു ഭയങ്കര എക്സ്പീരിയൻസാണ്. അതുപോലെ ശ്യാംസാർ, ജെറി മാഷ്.

∙അതേപോലെ തന്നെ ഇപ്പോഴത്തെ സീനിയറായിട്ടുള്ള പല സിങ്ങേഴ്സും എപ്പോഴും ഹാൻഡ്പിക് ചെയ്ത് എടുക്കുന്ന ഒരാളാണ് രാജി. അവരുടെ പല ഷോകളിലും ഇപ്പോൾ ശ്രീ വിദ്യാസാഗറിന്റെ ഷോ നടന്നപ്പോഴും രാജി അതിൽ ഏറ്റവും കൂടുതൽ പാട്ട് പാടിയിരുന്നു. 

ഞാൻ എല്ലാത്തിലും ഒരു ഡിസിപ്ലിൻ ഒക്കെ വയ്ക്കാറുണ്ട്. പാട്ടുകളൊക്കെ എഴുതി തന്നെ. ഇപ്പോൾ എല്ലാവരും നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ലിറിക്സ് ആണ്. പാട്ട് എഴുതിയത് കണ്ടാലേ എനിക്കാ ട്യൂൺ ഓര്‍മ വരികയുളളൂ. ഒരു പ്രോഗ്രാമിന് ഏറ്റാൽ അത് കറക്റ്റായിട്ടു പഠിച്ചു പോവുക. അതുകൊണ്ടായിരിക്കാം അവർക്ക് കംഫർട്. ഒരു പാട്ട് പാടിയാലും വിദ്യാജിയെ ഒന്നു കണ്ടാലും മതി. അത്രയും ആരാധനയാണ്. സാറിനത് മനസ്സിലായിട്ടുണ്ട്. കാരണം ഞാൻ റിഹേഴ്സലിനു പോയി സാർ വർക്ക് ചെയ്യുന്നതും നോക്കിയിരിക്കും. സാറിന്റെ ഒരുപാട്ട് സിനിമയിൽ പാടണം എന്നുള്ളതല്ല. സാറിന്റെ വീട്ടിലെ വേലക്കാരിയായിട്ട് പോകാൻ പോലും റെഡി ആണ്. ആ ലെവലിൽ ഉള്ള ആരാധനയാണ്. പലരോടും എനിക്ക് അങ്ങനെ ഒരു സ്നേഹവും ഇഷ്ടവുമുണ്ട്. പലരും അത് ചാൻസിനാണെന്ന് തെറ്റിദ്ധരിക്കും. പാട്ടൊന്നും പാടിക്കേണ്ട അവര്‍ ചെയ്യുന്നത് നോക്കി നിൽക്കാനാണ് എനിക്ക് ഇഷ്ടം. 

∙ഒരു കാലത്ത് മലയാള സിനിമയുടെ അടിസ്ഥാനംപാട്ടുകളായിരുന്നു. പക്ഷേ ഇന്ന് ആവശ്യമുണ്ടോ എന്നുതന്നെ തോന്നിപ്പോകുന്നു. നല്ല നല്ല കവിതകൾ പാട്ടുകൾ ആകുന്നില്ല. നല്ല വരികൾ ഉണ്ടാകുന്നില്ല. ഗായകരെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയല്ലേ?

സിനിമാ പിന്നണി ഗായകരെന്താണ് എന്നുള്ളത് നോക്കിയാൽ തന്നെ അതൊക്കെ അസ്തമിച്ചുകൊണ്ടിരിക്കുകയാണെന്ന് തോന്നിയിട്ടുണ്ട്. കഥപറയാൻ ഇപ്പോൾ ഒരു പാട്ട് ആവശ്യം ഇല്ല . കണ്ണീർപൂവിന്റെ എന്ന പാട്ടു കേൾക്കുമ്പോൾ ലാലേട്ടന്റെ ആ വിഷ്വൽസ് നമ്മുടെ മനസ്സിൽ വരുന്നുണ്ട്. ആ രീതിയിൽ നിന്ന് വേറൊരു തലത്തിലേക്ക് സിനിമ മാറി. ബിജിഎം മാത്രം മതി മുഴുവൻ സിനിമയെ കൊണ്ടുപോകാൻ എന്നു തോന്നിപ്പിക്കുന്ന സിനിമകളുണ്ട്. അതിനിടയ്ക്കൊരു പാട്ട് എന്തിനാണ് അവിടെ കൊണ്ടുവന്നത് എന്നു വരെ നമുക്ക് തോന്നാറുണ്ട്. ഫുള്‍ ലെങ്തില്‍ ഒരു പാട്ട് ഒരു സിനിമയിലും ഇല്ലല്ലോ. റീറെക്കോർഡിങ്ങിന്റെ ഭാഗമായിട്ട് പാട്ടുകൾ വന്നു പോകുന്നതിലേക്ക് നമ്മുടെ സിനിമ മാറി. ചിത്രം സിനിമയിലൊക്കെ എത്ര പാട്ടുകൾ ആണ് അത്രയും പാട്ടുകൾ ഉള്ള സ്ഥലത്തു നിന്നാണ് നമ്മൾ വരുന്നത് അപ്പോൾ പ്ലേബാക്ക് സിംഗിങ്ങിലൂടെ ഇനിയങ്ങോട്ട് ജീവിക്കാം എന്നൊന്നും ഒരു പാട്ടുകാർക്കും തോന്നില്ല. കാരണം സിങ്ങേഴ്സിന് പല വഴികളും പറയാം. നമുക്ക് ഒറ്റയ്ക്കുള്ള പാട്ടുകൾ പാടാം. സോഷ്യൽ മീഡിയ ഉണ്ട്, ലൈവ് ഷോസ് ഉണ്ട്. അങ്ങനെയൊക്കെ നമുക്ക് പാടാം. 

she-talks-rajalakshmi

എല്ലാ പാട്ടുകളും നന്നായി പ്രസന്റ് ചെയ്യാൻ പറ്റുന്ന ഷോകളാണ് ഞാൻ കൂടുതലും ചെയ്യുന്നത്. ആ പാട്ടുകൾ എത്രത്തോളം കാലം നിൽക്കുവോ അത്രത്തോളം എനിക്കിതു കൊണ്ട് ജീവിക്കാം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അല്ലാതെ സിനിമകളിൽ പാടുന്നുണ്ട് നല്ല പാട്ടുകൾ വരുന്നുണ്ട് എന്നല്ലാതെ ആ പാട്ടുകൾ ആൾക്കാരുടെ മനസ്സിൽ അധികം നിൽക്കുന്നില്ല. 

∙രാജി പാടിയ പാട്ടുകളിൽ എല്ലാവർക്കും ഇഷ്ടമുള്ള ഒരു പാട്ടാണ് ഗീതാഞ്ജലിയിലെ ദൂരെ ദൂരെ എന്നുള്ള താരാട്ട് പാട്ട് അതിനെക്കുറിച്ച് പറയാമോ?

ഈ പാട്ട് ഒഎൻവി സാറിന്റെ അവസാന രചനകളിൽ ഒന്നാണ്. വിദ്യാജിക്കു വേണ്ടി ആദ്യം പാടുന്ന പാട്ടാണ്. ഒരുപാട് ആരാധിച്ചിട്ടാണ് ആ മനുഷ്യനെ കണ്ടത്. എനിക്ക് ഹാർമോണിയത്തിൽ ആ പാട്ട് പഠിപ്പിച്ചു തന്നതും, റെക്കോർഡ് ചെയ്തതും ഒക്കെ എന്റെ മനസ്സിൽ ഓർമയിൽ വരുന്നു. സാറിന് എന്റെ പേര് സജസ്റ്റു ചെയ്തത് വിധു പ്രതാപ് ആണ്. അതൊക്കെ വലിയ കാര്യമല്ലേ. കൂടെ നിൽക്കുന്ന ഒരാൾ പറഞ്ഞിട്ട് കിട്ടുന്ന ഭാഗ്യം. പാട്ടും വലിയ ഹിറ്റായി, സന്തോഷം.

Read also: 'എന്റെ തടിച്ച ശരീരം കാരണമാണ് അഭിനയിച്ച സിനിമകള്‍ വിജയിക്കാത്തതെന്ന് കരുതിയിരുന്നു'; വിദ്യാബാലൻ

∙രാജിയുടെ ഫേവറിറ്റ് പാട്ടുകൾ നോക്കുകയാണെങ്കിൽ സ്റ്റേജ് ഷോകളിൽ കൂടുതലും പാടുന്നത് ജാനകിയമ്മയുടെ പാട്ടുകളാണ്. ജാനകിയമ്മയുടെ പാട്ടുകൾ പാടുമ്പോൾ കൂടുതൽ കംഫർട്ടബിളാണോ?

അതെ, ജാനകിയമ്മയുടെ പാട്ടുകളാണ് ഞാൻ കൂടുതലും പാടുന്നത്. അമ്മയ്ക്ക് ജാനകിയമ്മയുടെ പാട്ടുകൾ ഇഷ്ടമായതുകൊണ്ട് കൂടുതലും ആ പാട്ടുകൾ കേട്ടാണ് വളർന്നത്. സുശീലാമ്മയും വാണിയമ്മയും എല്ലാവരെയും ഇഷ്ടമാണ്. എങ്കിലും ജാനകിയമ്മയുടെ പാട്ടുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.

Content Summary: Rajalakshmi shares about her singing career in She Talks Series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com