ADVERTISEMENT

പ്രായപൂർത്തിയാകാത്ത കുട്ടികളെ വാർത്താ അവതാരകരാക്കുന്നതിനെതിരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട യുവജനസംഘടന രംഗത്ത്. അശ്ലീല വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കാൻ കുട്ടികളെ ഉപയോഗിക്കുന്നവർക്കെതിരെയാണ് പ്രതിഷേധം. ലൈവ് ആയി വാർത്തകളും ചിത്രങ്ങളും ഉടനടി ജനങ്ങളിൽ എത്തിക്കുന്ന ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളാണ് കുട്ടികളെ അവതാരകരാക്കുന്നത്. ഇവരെ ഉപയോഗിച്ചുകൊണ്ട് അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്നത് വ്യാപകമാണത്രേ.

കുട്ടികളുടെ ഇന്റർനെറ്റ് അവകാശങ്ങൾ ഹനിക്കുന്നതുകൂടിയാണ് ഈ നടപടി. കുട്ടിതാരങ്ങൾക്ക് അവസരം കൊടുക്കുന്നത് നല്ല ഉദ്ദേശത്തോടുകൂടിയാണെങ്കിലും ചില സ്വാർഥതാൽപര്യക്കാർ ഇതു ദുരുപയോഗം ചെയ്യുകയാണെന്നാണ് സംഘടന പറയുന്നത്. ആവശ്യം ഉന്നയിച്ചുകൊണ്ട് അവർ പ്രമേയവും അവതരിപ്പിച്ചു. പ്രമേയം സർക്കാർ ഗൗരവത്തിലെടുക്കുകയും നിയമം പാസ്സാക്കുകയും ചെയ്താൽ കുട്ടിതാരങ്ങൾക്ക് ചൈനയിൽ അവസരം നഷ്ടമാകും. 

child-news-anchor-02
പ്രതീകാത്മക ചിത്രം

ഓൾ ചൈന യൂത്ത് ഫെഡറേഷൻ എന്ന സംഘടനയാണ് കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക യുവജന സംഘടന ഉൾപ്പെടെ പങ്കെടുക്കുന്ന ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ വാർഷികയോഗത്തിൽ കുട്ടിത്താരങ്ങളെ വിലക്കണമെന്നുമുള്ള ആവശ്യം സംഘടന ഉന്നയിച്ചുകഴിഞ്ഞു. 

ചില ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വ്യാപകമായി അശ്ലീല ഉള്ളടക്കം ഇപ്പോൾ ജനങ്ങളിലെത്തിക്കുന്നുണ്ട്. കുട്ടിതാരങ്ങളെ അവതാരകരാക്കുന്നത് ഈ നീക്കത്തിന് മറയിടാനാണത്രേ. അവകാശങ്ങളെക്കറിച്ചും ആശയപ്രചാരണം ജനങ്ങളിലുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘതങ്ങളെക്കുറിച്ചും അറിവില്ലാത്ത കുട്ടികൾ പ്രശസ്തിയുടെയും പ്രതിഭയുടെയും പേരിൽ ഇരയാക്കപ്പെടുകയാണ്. ആ കുട്ടികളുടെ ഭാവി തന്നെ നശിപ്പിച്ചേക്കാമെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. 

ചൈനയിലുൾപ്പെടെ പല രാജ്യങ്ങളിലും പ്രത്യേക അവസരങ്ങളിൽ കുട്ടിത്താരങ്ങളെ അവതാരകരാക്കുന്നത് പതിവാണ്. വ്യത്യസ്തതയ്ക്കുവേണ്ടിയും  പ്രതിഭയുള്ള കുട്ടികളെ നേരത്തേതന്നെ കണ്ടെത്തുന്നതിനുവേണ്ടിയുമാണ് ഈ നടപടി. ചെറുപ്പത്തിൽത്തന്നെ അവസരം കിട്ടുന്നതിനാൽ കുട്ടികളും മാതാപിതാക്കളും ഇത് അവരുടെ കഴിവിലുള്ള അംഗീകാരമായും പ്രശംസയുമായാണ് എടുക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com