ADVERTISEMENT

ഇന്ത്യൻ പ്രധാനമന്ത്രി നേന്ദ്രമോദിയെ ഭീഷണിപ്പെടുത്തിയ പാക്ക് യുവതി പുതിയ ഒരു പ്രഖ്യാപനവുമായി രംഗത്ത്. പാക്ക് ഗായിക റാബി പിർസദയാണ് താൻ ഇൻഡസ്ട്രി വിടുകയാണെന്നും ചെയ്ത തെറ്റുകൾക്ക് അള്ളാഹു ക്ഷമിക്കട്ടെയെന്നും പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തത്.

താരത്തിന്റെ നഗ്ന ചിത്രങ്ങളും വിഡിയോയും അടുത്തിടെ ചോർന്നിരുന്നു. വെർച്വൽ ലോകത്തിൽ അത് പടർന്നപ്പോൾ ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടവർ ദയവു ചെയ്ത് അത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്തു കൊടുക്കരുതെന്ന അപേക്ഷയുമായി താരം രംഗത്തെത്തിയിരുന്നു. 

തിങ്കളാഴ്ചയാണ് വിനോദ മേഖലയിൽ നിന്ന് താൻ വിട്ടുപോകുന്നതിനെക്കുറിച്ച് റാബി ട്വീറ്റ് ചെയ്തത്.

'' ഞാൻ റാബി പിർസാദ, വിനോദമേഖല വിടുകയാണ്. അള്ളാഹു എന്റെ പാപങ്ങൾ പൊറുക്കട്ടെ. എനിക്കു വേണ്ടി മറ്റുള്ളവരുടെ ഹൃദയത്തെ കുറച്ചുകൂടി മൃദുലമാക്കട്ടെ''. കഴിഞ്ഞാഴ്ച റാബിയുടെ സ്വകാര്യ വിഡിയോയും ചിത്രങ്ങളും വെർച്വൽ ലോകത്ത് തരംഗമായതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ  നിന്ന് അവർക്ക് പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും ചോർന്നതിനെത്തുടർന്ന് റാബി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിൽ പരാതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് മുൻപ് റാബി വാർത്തകളിലിടം പിടിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ്. കശ്മീർ വിഷയത്തിൽ മോദിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ട് ആത്മഹത്യാ ഭീഷണി മുഴക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ റാബി പങ്കുവച്ചിരുന്നു.അതു മാത്രമല്ല അതിനും മുൻപ് റാബി പങ്കുവച്ച ചില ചിത്രങ്ങളും വിവാദമായിരുന്നു. പാമ്പിനെ കൈയിലേന്തി, മുതലകൾക്കും പാമ്പുകൾക്കുമൊപ്പമെടുത്ത ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് അവർ പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയത്. '' ഈ സമ്മാനങ്ങൾ നരേന്ദ്രമോദിക്കാണ്, എന്റെ സുഹൃത്തുക്കൾക്ക്  നിങ്ങൾ നല്ലൊരു വിരുന്നാണ് എന്നു പറഞ്ഞുകൊണ്ടാണ് അന്ന് ദൃശ്യങ്ങൾ പങ്കുവച്ചത്.

ഉരഗങ്ങളെ അനധികൃതമായി ഉപയോഗിച്ചതിന്റെ പേരിൽ വനംവകുപ്പ് റാബിയിൽ നിന്ന് പിഴ ഈടാക്കിയിരുന്നു.

English Summary: Pakistani singer Rabi Pirzada quits showbiz 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com