ADVERTISEMENT

കണ്ണുകെട്ടി വൈരമുത്തുവിന്റെ കവിത ഉറക്കെ ചൊല്ലിക്കൊണ്ടാണ് ഒരു പെൺകുട്ടി രണ്ടു മിനിട്ടിനുള്ളിൽ റൂബിക് ക്യൂബ് സോൾവ് ചെയ്തത്.  ആറു വയസ്സുകാരി സാറയാണ് ആ അദ്ഭുത ബാലിക. യൂണിഫോം ധരിച്ച് കവിത ചൊല്ലി 2 മിനിറ്റ് ഏഴു സെക്കന്റിനുള്ളിൽ പെൺകുട്ടി റ്യൂബിക് ക്യൂബ് സോൾവ് ചെയ്തു.

മകളുടെ കഴിവിനെക്കുറിച്ച് സാറയുടെ അച്ഛൻ ചാൾസ് പറയുന്നതിങ്ങനെ :- 

''അഭിരുചി പരീക്ഷകളിലൊക്കെ കുഞ്ഞായിരിക്കുമ്പോൾ മുതൽ സാറ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അവളുടെ ആ കഴിവുകൾ തിരിച്ചറിഞ്ഞപ്പോൾ ആ കഴിവിനെ വളർത്താനാവശ്യമായ പരിശീലനം നൽകാനും ക്ലാസുകളിൽ പങ്കെടുപ്പിക്കാനും ശ്രദ്ധിച്ചു. ഇപ്പോൾത്തന്നെ അവളുടെ പേരിൽ ഒരു ലോക റെക്കോർഡുണ്ട്. ഇപ്പോൾ ഗിന്നസ് റെക്കോർഡിലിടം പിടിക്കാനുള്ള ശ്രമത്തിലാണവൾ. കണക്കിലും, അഭിരുചിപ്പരീക്ഷകളിലുമാണ് അവൾക്ക് മിടുക്കു കൂടുതലാണെന്ന് മനസ്സിലായക്കിയപ്പോൾ തന്നെ നല്ല പ്രോത്സാഹനം നൽകുന്നുണ്ട്. വിവിധ തരത്തിലുള്ള ക്യൂബുകൾ സോൾവ് ചെയ്യാൻ അവൾക്ക് കഴിയും.''

തിളങ്ങുന്ന കണ്ണുകളുള്ള, വിടർന്ന ചിരിയുള്ള സാറ തന്റെയിഷ്ടത്തെക്കുറിച്ചും ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും പറയുന്നതിങ്ങനെ :-

'' ഇതുപോലെയൊരു കാര്യത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.'' ത്രിമാന മെക്കാനിക്കൽ പസ്സിൽ ആയ റൂബിക്സ് ക്യൂബ് കണ്ടുപിടിച്ചത് ഹംഗേറിയൻ അധ്യാപകനായ എർനോ റൂബിക് ആണ്.  മാജിക് ക്യൂബ് എന്നും ഇത് അറിയപ്പെടുന്നു. ഇന്ന് ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പസ്സിൽ ഗെയിമും കളിപ്പാട്ടവുമാണ് റൂബിക്സ് ക്യൂബ്.

English Summary : Girl Solves Rubiks Cube Puzzle Blindfolded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com