ADVERTISEMENT

ലൈംഗിക ചൂഷണം നേരിടുന്ന കുട്ടികളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുമായി ബ്രിട്ടന്‍. കഴിഞ്ഞ ഒരു വര്‍ഷം മാത്രം സെക്ഷ്വലി ഗ്രൂം ചെയ്ത കുട്ടികളുടെ എണ്ണം 19,000. ചൂഷണം ഒരു പകര്‍ച്ചവ്യാധി പോലെ പടരുകയാണെന്നും എത്രയും വേഗം അധികാരികള്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. 

2018-19 കാലത്ത് 18,700 കുട്ടികള്‍ ചൂഷണം നേരിട്ടതായാണ് സംശയിക്കപ്പെടുന്നത്. അഞ്ചു വര്‍ഷം മുമ്പ് ഇരകളായ  കുട്ടികളുടെ എണ്ണം 3,300 വരെ മാത്രമായിരുന്നു. ഇപ്പോഴത്തെ സംഖ്യപോലും സത്യത്തില്‍നിന്ന് അകലെയായിരിക്കാനുള്ള സാധ്യതയും സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. യുകെയില്‍ അടുത്തകാലത്തു പുറത്തുവന്ന പ്രമുഖര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന കേസുകളെക്കുറിച്ചുള്ള പഠനത്തിനിടെയാണ് പുതിയ സംഖ്യ ശ്രദ്ധയില്‍പ്പെട്ടതും മുന്നറിയിപ്പെന്ന നിലയില്‍ പരസ്യപ്പെടുത്തിയിരിക്കുന്നതും. ലേബര്‍ പാര്‍ട്ടി എംപി സാറ ചാംപ്യന്‍ ഇതിനോടകം സര്‍ക്കാരിനെ കടന്നാക്രമിച്ചിട്ടുമുണ്ട്. ഇത്ര ഗുരുതരമായ ഒരു പ്രശ്നം പുറത്തുവന്നിട്ടും സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിയിരിക്കുകയാണെന്നാണ് സാറയുടെ ആരോപണം. 

സംഭവങ്ങളില്‍ നിന്നു പാഠം പഠിച്ചുവെന്നും ഇനി ലൈംഗിക ചൂഷണം ഉണ്ടാകാതെ നോക്കുമെന്നാണ് എപ്പോഴും ഗവണ്‍മെന്റ് പറയുന്നത്. ഇപ്പോഴാകട്ടെ ഇരകളാക്കപ്പെടുന്ന കുട്ടികളുടെ എണ്ണം 19,000 ആയി വര്‍ധിച്ചിരിക്കുന്നു. ഇനിയും എന്തിനുവേണ്ടിയാണ് ഗവണ്‍മെന്റ് കാത്തിരിക്കുന്നത്- സാറ ചോദിക്കുന്നു. ലാങ്െഷയര്‍, ബിര്‍മിങ്ങാം, ബ്രാഡ്ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളാണ് കൂടുതലായി ചൂഷണം ചെയ്യപ്പെടുന്നത്. ലാങ്െഷയറില്‍നിന്നു മാത്രം ഇരകളാക്കപ്പെട്ടത് 600 കുട്ടികളാണ്. 

പ്രതിഷേധം വ്യാപകമായതിനെത്തുടര്‍ന്ന് പ്രശ്നം ഗുരുതരമാണെന്നും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കുറ്റവാളികളായ ആരെയും വെറുതെവിടില്ലെന്നും ചൂഷണം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 

English Summary :  Nearly 19,000 children were "groomed" for sexual exploitation in the past year in the country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com