ADVERTISEMENT

നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായ്‌യെ സന്ദർശിച്ച് യുവപരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൺബർഗ്. ഓക്സ്ഫർഡ് സർവകലാശാലയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇരുവരും ഒരുമിച്ചുള്ള  ചിത്രം മലാല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. 

22 വയസുകാരിയായ മലാല നിലവിൽ ഓക്സ്ഫർഡ് സർവകലാശാലയിലെ വിദ്യാർഥിയാണ്. ഹൃദയത്തിന്റെ ഇമോജിയോടെ ട്യൂൺബർഗിനു നന്ദി എന്ന കുറിപ്പില്‍ ഇരുവരും ഒരു ബഞ്ചിലിരിക്കുന്ന ചിത്രമാണ് മലാല പങ്കുവച്ചത്. ബ്രിസ്റ്റളിലെ ഒരു സ്കൂളിലെ സമരത്തിൽ ട്യൂൺബർഗ് വെള്ളിയാഴച പങ്കെടുത്തിരുന്നു. 

പെൺകുട്ടികളുടെ വിദ്യാഭ്യാസം, കാലാവസ്ഥ വ്യതിയാനം എന്നിങ്ങനെയുള്ള ആഗോളവിഷയങ്ങളിൽ ഇടപെട്ടാണ് ഇരുവരും ശ്രദ്ധ നേടിയത്. കാലാസ്ഥ വ്യതിയാനം ചൂണ്ടിക്കാട്ടിയുള്ള സമരത്തില്‍ പങ്കെടുക്കാനായി ഗ്രേറ്റ ട്യൂൺബർഗ് വിദ്യാഭ്യാസം പോലും പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. പാക്കിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയ മലാലയ്ക്കു നേരെ താലിബാന്റെ  ആക്രമണം ഉണ്ടായതോടെയാണ് മലാല ലോകത്തിന്റെ ശ്രദ്ധനേടുന്നത്. ഇത്തവണ നൊബേൽ പുരസ്കാര നോമിനേഷനുകളിൽ ഗ്രേറ്റ ട്യൂൺബർഗിന്റെ  പേരും ഉണ്ടായിരുന്നു. 

തങ്ങളുടെ ആക്ടിവിസവും പ്രവർത്തനവും സംബന്ധിച്ച് ഇരുവരും യുണിവഴ്സിറ്റിയിലെ മാർഗരറ്റ് ഹാളിലൽ ചർച്ച നടത്തി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഗ്രേറ്റ ട്യൂൺബർഗ് വിദ്യാർഥികളുമായി ചർച്ച ചെയ്തു. ‘എന്നെ പോലെ സ്കൂൾ ഉപേക്ഷിക്കേണ്ടി വന്ന സുഹൃത്താണ്’. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് മലാല ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു. 

English Summary: "Friend I'd Skip School For": Malala Yousafzai On Meeting Greta Thunberg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com