ADVERTISEMENT

പൊലീസുകാരന്റെ മുഖത്തേക്ക് തുപ്പിയ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്നിയിലാണു സംഭവം. മണിക്കൂറിൽ 50 കിലോമീറ്റർ  വേഗതയിൽ പോകേണ്ട സ്ഥലത്ത് 120 കിലോമീറ്റർ വേഗതയിലാണ് യുവതി വാഹനം ഓടിച്ചത്. അതേസമയം, കോവിഡ്–19 പരിശോധനയ്ക്കായി പോകുന്നതിനിടെയായിരുന്നു പൊലീസിന്റ ഇടപെടലെന്നാണ് യുവതിയുടെ വിശദീകരണം. 

പൊലീസ് പിടികൂടിയപ്പോഴും വാഹനത്തിൽ നിന്നും ഇറങ്ങാൻ യുവതി തയ്യാറായില്ല. തുടർന്ന് പൊലീസ് യുവതിയെ ബലപ്രയോഗത്തിലൂടെ പുറത്തിറക്കുകയായിരുന്നു. യുവതിയുടെ നീക്കത്തിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ. അമിത വേഗത്തിൽ വാഹനം ഓടിച്ചതിനും പൊലീസിനു നേരെ ആക്രമണം നടത്തിയതിനും  യുവതിക്കെതിരെ കേസെടുത്തു. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

നിങ്ങളെന്തിനാണ് വിലങ്ങ് അണിയിക്കുന്നതെന്ന് ചോദിച്ച യുവതി പൊലീസിന്റെ മുഖത്തേക്ക് തുപ്പാൻ ശ്രമിച്ചു. തുപ്പരുതെന്ന് പൊലീസുകാരൻ യുവതിയോട് ആവശ്യപ്പെടുന്നതും വിഡിയോയിൽ  കേൾക്കാം. ഇനിതുപ്പിയാൽ മർദിക്കുമെന്ന് പൊലീസ് പറയുന്നതും കേൾക്കാം. എന്നാൽ പൊലീസ് പറയുന്നത് കേൾക്കാൻ തയാറാകാത്ത യുവതി പൊലീസുകാരന്റെ മുഖത്തേക്ക് തുപ്പി. രോഷാകുലനായ പൊലീസുകാരൻ  യുവതിയെ നിലത്തേക്ക് വലിച്ചിട്ട് മർദിച്ചു. യുവതിക്ക് ഭീകരബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. യുവതിയുടെ പ്രതികരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. 

English Summary: Coronavirus: Woman spits on police officer in Australia, netizens call it 'bio-terrorism' [VIDEO]

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com