ADVERTISEMENT

മനഃസാക്ഷിയുള്ള ഏതൊരു വ്യക്തിക്കും അൽപം ഞെട്ടലോടെയല്ലാതെ ഈ വാർത്ത വായിക്കാനാകില്ല. ഒരു അമ്മ മകളോട് ചെയ്ത ക്രൂരത കേട്ട് വിറങ്ങലിച്ചിരിക്കുകയാണ് പൊതുസമൂഹം. പതിനഞ്ചുകാരിയായ മകളെ തന്റെ 32കാരനായ കാമുകന് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ 36കാരിയായ അമ്മ ഒത്താശ ചെയ്യുകയായിരുന്നു. തമിഴ്നാട്ടിലെ മാടിപാക്കത്താണ് സംഭവം. 

സംഭവത്തിൽ പ്രതികളായ യുവതിയെയും കാമുകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വർഷങ്ങൾക്കു മുൻപ് ഭർത്താവുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ നന്ദിനി എന്ന സ്ത്രീ പെയിന്റിങ്ങ് തൊഴിലാളിയായ ശേഖറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാൾ സ്ത്രീയുടെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു. പലതവണ ശേഖർ നന്ദിനിയുടെ മൂത്തമകളായ 15 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. പെൺകുട്ടി ഇക്കാര്യം അമ്മയെ അറിയിച്ചിരുന്നു. എന്നാൽ കാമുകനുമായി സഹകരിക്കാനായിരുന്നു അമ്മയുടെ നിർദേശമെന്ന് പൊലീസ് പറയുന്നു. 

തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ അമ്മ തന്റെ സോഹദരന്റെ വീട്ടിലാക്കി. ഗർഭിണിയാണെന്ന വിവരം മറച്ചുവച്ചാണ് പെൺകുട്ടിയെ അമ്മാവന്റെ വീട്ടിൽ എത്തിച്ചത്. താൻ ഗർഭിണിയാണെന്ന വിവരം പെൺകുട്ടി തന്നെ അമ്മാവനെ അറിയിക്കുയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി അമ്മാവൻ പൊലീസിന് മൊഴിനൽകി. അമ്മാവന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കും കാമുകനും എതിരെ കേസെടുത്തത്. ഇരുവർക്കും എതിരെ പോക്സോ നിയമപ്രകാരമുള്ള കുറ്റം ചുമത്തി. ഒക്ടോബറിൽ കുഞ്ഞിന് ജന്മം നല്‍കിയ പെൺകുട്ടിയെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 

English Summary: Shocking! Chennai woman lets boyfriend rape, impregnate 15-year-old daughter; minor delivers child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com