ഈ ട്രിക്ക് കൊള്ളാം; കാമുകിയെ വിദഗ്ധമായി പറ്റിച്ച് കാമുകൻ- വിഡിയോ

woman-card
Screen grab from video∙ LOCKERROOM/ Twitter
SHARE

ഓരോബന്ധത്തിലും ശ്രദ്ധപിടിച്ചുപറ്റാൻ പലപ്പോഴും നമ്മൾ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വ്യത്യസ്തമായ രീതിയിൽ ഗാനം ആലപിച്ചും രസകരമായ ട്രിക്കുകൾ കാണിച്ചും ആളുകൾ മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാൻ ശ്രമിക്കാറുണ്ട്. ഇവിടെ കാമുകിയുടെ ശ്രദ്ധപിടിച്ചു പറ്റാൻ വ്യത്യസ്തമായ ഒരു ട്രിക്ക് കാണിക്കുകയാണ് കാമുകൻ. 

`ഒരു യുവാവും യുവതിയും സോഫയിലിരിക്കുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. യുവാവിന്റെ കൈവശം ഒരുകെട്ട് ചീട്ടുമുണ്ട്. അതിൽ നിന്ന് ഒരെണ്ണം എടുത്ത് അയാൾ അടുത്തിരിക്കുന്ന കാമുകിയെ കാണിക്കുന്നു. കാണിച്ച ചീട്ട് ഏതാണെന്ന് ഓർത്തുവയ്ക്കാൻ പറയുന്നു. തുടർന്ന് വീണ്ടും അയാൾ ആ ചീട്ടുകൾ അടുക്കുകയും വായുവിൽ പറത്തുകയും ചെയ്യുന്നു. ശേഷം അതിൽ നിന്ന് ഒരു ചീട്ടെടുത്തു കാമുകിയെ കാണിച്ചു കൊണ്ട് ഈ ചീട്ടായിരുന്നില്ലേ ആദ്യവും കാണിച്ചതെന്നും ചോദിക്കുന്നു. ഇതുകണ്ട്  യുവതി അദ്ഭുതപ്പെടുന്നതും വിഡിയോയിൽ ഉണ്ട്. 

 കൈപ്പത്തിക്കു പിന്നിൽ ആദ്യമെടുത്ത ചീട്ട് ഒളിപ്പിച്ചു വച്ചതിനു ശേഷമാണ് പെൺകുട്ടിയെ യുവാവ് സർപ്രൈസ് ആക്കുന്നത്. എന്നാൽ ഇത് അവൾക്കു മനസ്സിലാകുന്നില്ല. ട്വിറ്ററിലെത്തിയതോടെ വിഡിയോ വൈറലായി. വിഡിയോയ്്ക്കു താഴെ രസകരമായ നിരവധി കമന്റുകളും എത്തി. ‘ഈ ട്രിക്ക് കൊള്ളാം’ എന്നാണ് പലരും വിഡിയോയ്ക്കു താഴെ കമന്റ് ചെയ്തത്. ‘പെണ്‍കുട്ടിക്ക് കുറച്ചു ബുദ്ധിയുണ്ടായിരുന്നെങ്കിൽ ഇത് പിടിക്കപ്പെടുമായിരുന്നു.’– എന്ന രീതിയിലും കമന്റ് എത്തി. ‘രസകരമായ വിദ്യയിലൂടെ കാമുകിയെ അദ്ഭുതപ്പെടുത്താൻ നിങ്ങൾക്കു കഴിഞ്ഞു.’– എന്നും കമന്റ് എത്തി. 

English Summary: Man Impresses Woman By Playing Card Trick; Camera Captures Every Move

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS