ആരോഗ്യവതിയെന്നു പറഞ്ഞു; കുഞ്ഞു ജനിച്ച് ഒരു മണിക്കൂറിനകം മസ്തിഷ്കാഘാതത്തിൽ അമ്മയുടെ മരണം

alona
Image Credit∙ Alona Taney/ Facebook
SHARE

ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുക അമ്മയായിരിക്കും. എത്രമാത്രം കഠിനവേദനകള്‍ സഹിച്ചാലും സ്വന്തം കുഞ്ഞിന്റെ കരച്ചില്‍ കേട്ടാല്‍ ഏതൊരമ്മയ്ക്കും ആ വിഷമങ്ങളെല്ലാം നിസാരമാവും. എന്നാല്‍ ജനനത്തിന്റെ സന്തോഷം മാറും മുമ്പ് കുഞ്ഞിനെ ഒറ്റയ്ക്കാക്കി അമ്മ പോയാലോ. അത് കുടുംബത്തിന് വല്ലാത്ത ആഘാതമായിരിക്കും. മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യവും ഭാവിയും എന്തായിരിക്കുമെന്ന ആശങ്കയും ചെറുതല്ല. പ്രസവം കഴിഞ്ഞ് കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ് ദിവസങ്ങള്‍ക്കുളളില്‍ അമ്മ മരിക്കുന്നു. അമേരിക്കന്‍ യുവതിക്കുണ്ടായ ഈ ദാരുണാന്ത്യത്തില്‍ പകച്ചുനില്‍ക്കുകയാണ് കുടുംബം.

അലോണ വൈറ്റ് എന്ന 25കാരിയായ അമേരിക്കന്‍ യുവതിയാണ് പ്രസവത്തോടെ മരണപ്പെട്ടത്. മാര്‍ച്ച് ഏഴിനാണ് അലോണയെ രണ്ടാമത്തെ പ്രസവത്തിനായി ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഭര്‍ത്താവ് ഡെറിക്കിനൊപ്പമായിരുന്നു അലോണ ആശുപത്രിയില്‍ എത്തിയത്. അന്നുതന്നെ ഓപ്പറേഷനിലൂടെ പ്രസവം നടക്കുകയും അവരുടെ രണ്ടാമത്തെ കുഞ്ഞായ ആരിയെ അവര്‍ സ്വീകരിക്കുകയും ചെയ്തു.

കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിന് അലോണ പാല്‍കൊടുത്തുവെന്നും ആശുപത്രിയിലെ നഴ്‌സുമാര്‍ അറിയിച്ചിരുന്നതായി അലോണയുടെ അമ്മ പറഞ്ഞു. എന്നാല്‍ കുഞ്ഞ് വന്ന് മണിക്കൂറുകള്‍ക്കുളളില്‍തന്നെ അലോണ തലവേദനിക്കുന്നതായി നഴ്‌സുമാരെ അറിയിച്ചു. മാത്രമല്ല താമസിയാതെ അവര്‍ ബോധരഹിതയാവുകയും ചെയ്തു. എന്താണ് പ്രശ്‌നമെന്ന് ഡോക്ടര്‍മാര്‍ക്കും മനസിലായില്ല. തുടര്‍ന്ന് തലയുടെ സി.ടി സ്‌കാന്‍ എടുക്കാനായി അവര്‍ നിര്‍ദേശിച്ചു. അതില്‍ അലോണയുടെ തലച്ചോറിന്റെ ഇടതുവശത്ത് വലിയതോതില്‍ രക്തസ്രാവമുളളതായി കണ്ടെത്തുകയായിരുന്നു. 

ഒട്ടും താമസിയാതെ തന്നെ അലോണയെ അടിയന്തര ശസ്ത്രക്രിക്ക് വിധേയയാക്കി. തുടര്‍ന്ന് അഞ്ച് ദിവസത്തോളം അലോണക്ക് ഐസിയുവില്‍ കഴിയേണ്ടിവരികയും ശേഷം മരണം സംഭവിക്കുകയുമായിരുന്നു. വെറും ഒരു മണിക്കൂര്‍ മാത്രമായിരുന്നു അലോണക്ക് മകള്‍ ആരിക്കൊപ്പം ചിലവഴിക്കാനായത്. പൂര്‍ണ ആരോഗ്യവതിയാണെന്ന് പറഞ്ഞിട്ട് തന്റെ മകള്‍ക്ക് എങ്ങനെ ഇത്തരമൊരവസ്ഥ വന്നുവെന്ന് മനസിലാവുന്നില്ലെന്നാണ് അലോണയുടെ അമ്മ പറയുന്നത്. അലോണയുടെ മരണത്തിലൂടെ ഉണ്ടായ ഞെട്ടല്‍ മറികടക്കാന്‍ കുടുംബത്തിന് ഇനിയും ആയിട്ടില്ല. മരണകാരണത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പാര്‍ട്ടിന് കാത്തിരിക്കുകയാണെന്നും ബന്ധുക്കള്‍ അറിയിച്ചു.

English Summary: US Woman Dies Of Brain Hemorrhage After Giving Birth To 2nd Child

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA