ADVERTISEMENT

ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടം പിടിക്കുന്നവരെക്കുറിച്ച് മിക്കവാറും എല്ലാവർക്കുമറിയാം. അതേസമയം ശതകോടീശ്വരരിലെ സ്ത്രീകളെക്കുറിച്ച് ചോദിച്ചാൽ അൽപമൊന്ന് ആലോചിക്കേണ്ടിവരും. 2023-ലെ ഫോർബ്സ് റിപ്പോട്ട് അനുസരിച്ച് ഇന്ത്യയിലെ ശതകോടീശ്വരപട്ടികയിൽ ഇടം നേടിയതു മൂന്ന് സ്ത്രീകളാണ്. അവരിൽ ശ്രദ്ധേയയാണ് രോഹിഖ മിസ്ത്രി. രാജ്യത്തെ ഏറ്റവും ധനികയായ രണ്ടാമത്തെ സ്ത്രീയാണ് ഇവർ. 56,000 കോടിയുടെ ആസ്തിയുമായി  രത്തൻ ടാറ്റയുടെ ബിസിനസ് പങ്കാളിയായ വനിതയാണ്  രോഹിഖ മിസ്ത്രി. 

17 ബില്യൺ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാലാണ് ഏറ്റവും ധനികയായ സ്ത്രീ. രേഖ ജുൻജുൻവാല മൂന്നാം സ്ഥാനത്തുണ്ട്. ജുൻജുൻവാല, സരോജ് റാണി ഗുപ്ത എന്നിവരാണ് ആദ്യമായി ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയ മറ്റ് രണ്ട് സ്ത്രീകൾ. 

ആരാണ് രോഹിഖ മിസ്ത്രി?

7 ബില്യൺ ഡോളറാണ് 55 വയസ്സുള്ള രോഹിഖ സൈറസ് മിസ്ത്രിയുടെ ആസ്തി. അടുത്തിടെ വാഹനാപകടത്തിൽ മരിച്ച സൈറസ് മിസ്ത്രിയുടെ ഭാര്യയാണ് 55 കാരിയായ രോഹിഖ മിസ്ത്രി. കഴിഞ്ഞ സെപ്റ്റംബറില്‍  മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുണ്ടായ വാഹനാപകടത്തിലായിരുന്നു സൈറസ് മിസ്ത്രിയുടെ മരണം. ഇദ്ദേഹത്തിന്റെ പിതാവ് പ്രമുഖവ്യവസായി ആയിരുന്ന പല്ലോൻജി മിസ്ത്രി അതിന് തൊട്ടുമുമ്പായി ജൂണിലാണ് മരിച്ചത്.  

അഞ്ചും പത്തും അല്ല; പെൺകുഞ്ഞിനായി കുടുംബം കാത്തിരുന്നത് 138 വർഷം!

സൈറസ് മിസ്ത്രിയും  രോഹിഖയും വിവാഹിതരായിട്ട് മുപ്പത് വർഷം കഴിഞ്ഞായിരുന്നു മിസ്ത്രിയുടെ മരണം. 1992 ലായിരുന്നു ഇവരുടെ വിവാഹം. ഈ ദമ്പതികൾക്ക് സഹാൻ മിസ്ത്രി, ഫിറോസ് മിസ്ത്രി എന്നിങ്ങനെ രണ്ട് മക്കളുണ്ട്.  മൂന്ന് പതിറ്റാണ്ടായി ഭർത്താവിനൊപ്പം നിന്ന് അദ്ദേഹത്തിന്റെ ബിസിനസിനും അതുമായി  ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾക്കും രോഹിഖ വലിയ പിന്തുണയാണ് നൽകിവന്നിരുന്നത്. 

 

ചില സ്വകാര്യ, പബ്ലിക് ലിമിറ്റഡ് കമ്പനികളിൽ ഡയറക്ടർ സ്ഥാനം വഹിച്ചിട്ടുള്ള  ഒരു കോർപ്പറേറ്റ് വനിത കൂടിയാണ് രോഹിഖ.  നിയമരംഗത്തെ പ്രഗത്ഭരുടെ കുടുംബത്തിലായിരുന്നു രോഹിഖയുടെ ജനനം.  മുതിർന്ന അഭിഭാഷകനായ ഇഖ്ബാൽ ചഗ്ലയാണ് പിതാവ്. മുത്തച്ഛൻ എം.സി ചഗ്ല ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. പിന്നീട് കോൺഗ്രസ് സർക്കാരിൽ  കാബിനറ്റ് മന്ത്രിയായി. രോഹിഖയുടെ സഹോദരൻ റിയാസ് ചഗ്ല 2017 ൽ ബോംബെ ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. 

ടാറ്റ സൺസിന്റെ ഏറ്റവും വലിയ ഓഹരി ഉടമയാണ് ഷപൂർജി പല്ലോൻജി ഗ്രൂപ്പ്. കൂടുതലും റിയൽ എസ്റ്റേറ്റ് മേഖലയിലാണ് ഈ ഗ്രൂപ്പിന്റെ പ്രവർത്തനം. ടാറ്റ സൺസിലെ 18.4% ഓഹരിയാണ് മിസ്ത്രി കുടുംബത്തിന്റെ ഏറ്റവും വലിയ സ്വത്ത്. ഷപൂർജി പല്ലോൻജി ഗ്രൂപ്പിന് ടാറ്റയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ  2016-ൽ സൈറസ് മിസ്ത്രിയെ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കിയതോടെ  ഇരുവിഭാഗങ്ങളും നിയമപോരാട്ടത്തിലേക്കു കടന്നു. 

ഉൾവസ്ത്ര വിവാദത്തിനു ശേഷം ഡൽഹി മെട്രോയിൽ ബോജ്പുരി ഡാൻസുമായി യുവതി– വൈറലായി വിഡിയോ

ഏഷ്യയിലുടനീളം വൻഹോട്ടലുകൾ, സ്റ്റേഡിയങ്ങൾ,  ഫാക്ടറികൾ എന്നിവ അടങ്ങുന്ന വമ്പൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ മിസ്ത്രി കുടുബത്തിനു കഴിഞ്ഞു. സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിനെ നയിക്കാനുള്ള ചുമതല ഏറ്റെടുത്തതോടെ ഇവരുടെ പ്രശസ്തി  രാജ്യം മുഴുവനും എത്തി. 2012ലായിരുന്നു  ടാറ്റ സൺസിന്റെ ചെയർമാനായി സൈറസ് മിസ്ത്രിയെ നിയമിച്ചത്.  2016-ലെ അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ രാജിയെത്തുടർന്നായിരുന്നു മിസ്ത്രി -ടാറ്റ ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരം തുടങ്ങിയത്. പിന്നീട് രാജ്യത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട കോർപ്പറേറ്റ് മത്സരങ്ങളിലൊന്നായിരുന്നു ഇത്.

English Summary: Meet Rohiqa Mistry, Ratan Tata's business partner with Rs 56,000 crore net worth who is 2nd richest woman of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com