ADVERTISEMENT

ലഹരിക്കടിമയായ അധ്യാപകൻ ക്രൂരമായി കൊലപ്പെടുത്തിയ ഡോ. വന്ദനയെ നിറകണ്ണുകളോടെ ഓർക്കുകയാണ് നാട്. വന്ദനയുടെ ദാരുണമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നാടിന്റെ സാമൂഹിക അന്തരീക്ഷം തകർക്കുന്ന ലഹരിയുടെ വ്യാപനത്തെ കുറിച്ച് വേദനയോടെ ഓർമിപ്പിക്കുകയാണ് അധ്യാപിക കൂടിയായ ജസ്ന പ്രവീൺ. ഡോക്ടർമാരും, വീട്ടുകാരും, കൂട്ടുകാരും, പൊലീസുകാരും, വഴി യാത്രക്കാരും അങ്ങനെ എത്ര പേർ മരിച്ചു വീണാലും ലഹരി ഒഴുകികൊണ്ടേയിരിക്കുമെന്ന അവസ്ഥയാണെന്ന് ജസ്ന കുറിക്കുന്നു.

'അൽപം സ്റ്റഫ് എടുക്കാത്ത ആരാ ഇപ്പൊ ഉള്ളെ?' എന്ന് എത്ര നിസാരമായാണ് പിള്ളേർ പറയുന്നത്. രണ്ടര വയസുള്ള കുഞ്ഞിനെ ഏതു സ്കൂളിൽ ചേർക്കണം എന്ന ചർച്ച നടക്കുമ്പോൾ, 'അവിടെ നല്ല കഞ്ചാവാണ് ട്ടോ പിള്ളേർ... മറ്റേടത്ത് അത്രേം ഇല്ല' എന്ന് ആളുകൾ അഭിപ്രായം പറയുന്നത് കേട്ട് ഭയം കൊണ്ട് വിറങ്ങലിക്കുന്നു.’– ജസ്നയുടെ വാക്കുകൾ.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ

ദയവ് ചെയ്ത് ന്യൂസ്‌ ചാനൽ ചർച്ചകൾ അവസാനിപ്പിക്കൂ. ന്യൂസ് ചാനലുകളിൽ വന്നിരുന്നു കാണികളെ ആവേശം കൊള്ളിച്ചു പാർട്ടിക്കാർ തമ്മിൽ നടക്കുന്ന ഈ പ്രഭാഷണങ്ങൾ കൊണ്ട് ഒരു കാര്യവുമില്ല. പ്രവർത്തിക്കാൻ എന്തെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ ചെയ്യൂ.

ഇറങ്ങിപ്പോയവരെ അപമാനിക്കരുത്; പ്രണയത്തിലെ പങ്കാളിയെ അവരുടെ വഴിക്ക് വിടണം!

അധികാരത്തിലെത്തിയാൽ എല്ലാവരും കണക്കാണ്. ഈ നാടിങ്ങനെ നശിച്ചു പോയത് ഇവിടുത്തെ രാഷ്ട്രീയം കൊണ്ട് തന്നെയാണ്. സ്വാതന്ത്ര്യം വാങ്ങിത്തന്നില്ലേ, ക്ഷേത്രപ്രവേശനം ചെയ്യിച്ചില്ലേ, തൊട്ടുകൂടായ്മ മാറ്റിയില്ലേ എന്നൊക്കെ ചോദിച്ചാരും വരണ്ട. അതു കഴിഞ്ഞെന്ത് ചെയ്തു? എന്ന് കൂടി പറയൂ. പഴങ്കഥ പറഞ്ഞു മേനി നടിക്കാമെന്നല്ലാതെ എന്ത് മേന്മയാണുള്ളത്? ഇപ്പോഴെന്താണ് അവസ്ഥ? എന്ത് ജനക്ഷേമപ്രവർത്തനമാണിവിടെ നടക്കുന്നത്? ജീവിക്കാൻ കൊള്ളാത്തോരു നാടായി ഇത്.

കണക്കില്ലാതെ കേരളത്തിലേക്കു ലഹരി ഒഴുകുന്നത് തടയാൻ സാധിക്കാത്തതെന്തു കൊണ്ടാണ്? പണ്ടൊക്കെ ഒറ്റക്കും തെറ്റക്കും ആരെങ്കിലുമൊക്കെ ലഹരി ഉപയോഗിക്കുന്നു എന്ന് കേൾക്കാറുണ്ടായിരുന്നു. ഇപ്പൊ പരിചയക്കാരിൽ നിന്ന് പേരെടുത്താണ് പറയാറ്. കൂട്ടുകാരൻ MDMA തന്നു എന്ന് ബന്ധുവായ ഒരു പെൺകുട്ടി പറഞ്ഞത് ഞെട്ടലോടെ ഓർക്കുന്നു. കാക്കനാട് Apartment കളുടെ മുറ്റത്ത് രാത്രി ഒന്നിനും രണ്ടിനുമൊക്കെ പൊതികളുമായി വരുന്ന ബൈക്കുകൾ നേരിട്ട് കണ്ടിട്ടുണ്ട്.

'അൽപം സ്റ്റഫ് എടുക്കാത്ത ആരാ ഇപ്പൊ ഉള്ളെ?' എന്ന് എത്ര നിസാരമായാണ് പിള്ളേർ പറയുന്നത്. രണ്ടര വയസുള്ള കുഞ്ഞിനെ ഏതു സ്കൂളിൽ ചേർക്കണം എന്ന ചർച്ച നടക്കുമ്പോൾ, 'അവിടെ നല്ല കഞ്ചാവാണ് ട്ടോ പിള്ളേർ. മറ്റേടത്ത് അത്രേം ഇല്ല' എന്ന് ആളുകൾ അഭിപ്രായം പറയുന്നത് കേട്ട് ഭയം കൊണ്ട് വിറങ്ങലിക്കുന്നു.

കൊച്ചിയിലെ ഒരു പ്രമുഖ കോളജിലെ അധ്യാപികയുടെ വാടക വീട്ടിൽ ലഹരി കിച്ചൻ നടക്കുന്നെന്നറിഞ്ഞു പോലീസ് റെയ്ഡ് നടന്നത് ഈയടുത്ത കാലത്താണ് പത്രത്തിൽ വായിച്ചത്. അവരിപ്പോഴും ആ കോളജിൽ പഠിപ്പിക്കുന്നു. ലഹരി കൊടുത്തും വാങ്ങിയും പെൺകുട്ടികളെ കാഴ്ച വെച്ചും തന്നെ! ക്യാമ്പസ്‌ ന്റെ ഇന്റലക്ച്വൽ മുഖമായവരെ അങ്ങനെ പറഞ്ഞു വിടാൻ പറ്റില്ലല്ലോ.!

എത്ര അധഃപതിച്ചിരിക്കുന്നു ഈ നാട്!

ഡോക്ടർമാരും, വീട്ടുകാരും, കൂട്ടുകാരും, പോലീസുകാരും, വഴി യാത്രക്കാരും അങ്ങനെ എത്ര പേർ മരിച്ചു വീണാലും ലഹരി ഒഴുകികൊണ്ടിരിക്കും. നാട്ടിൽ ലഹരി കേസിൽ പിടിച്ച ഒരു കൂട്ടം പയ്യന്മാർ ഇപ്പൊ വിദേശത്തും മറ്റുമായി സുഖജീവിതം നയിക്കുന്നതും എല്ലാം മറച്ചുവെച്ച് വിവാഹം ആലോചിക്കുന്നതും വരെ അറിയാം. അവൻമാരുടെ വീട്ടിൽ ക്യാഷ് ഉള്ളോണ്ട് ഒതുക്കി തീർത്തെന്ന്.

ഈ നാറിയ corruption ഒന്നവസാനിപ്പിക്കാൻ എന്തെങ്കിലും ഒന്ന് ചെയ്യുവോ? Potential ഉള്ളൊരു തലമുറ മുഴുവൻ അക്കരെയെത്തി കഴിഞ്ഞു. ഇനി ഇവിടെ സിന്ദാബാദ്‌ വിളിച്ചും, ട്രെയിനിൽ പോസ്റ്റർ ഒട്ടിച്ചും, കഞ്ചാവടിച്ചും, അന്യന്റെ ജീവിതം തുലച്ചും നടക്കുന്ന കുറച്ചു പേരെ അവശേഷിക്കൂ വല്യ താമസമില്ലാതെ. ഞങ്ങൾ പൊതുജനങ്ങൾക്ക് അറിയാം സർ... എല്ലാം അറിയാം. ഏത് ഗവണ്മെന്റ് വന്നാലും ഇതൊക്കെത്തന്നെ സ്ഥിതി.

ഒരു പാർട്ടിയുടേം പിൻബലമില്ലാതെ നിസ്വാർത്ഥരായി കുറച്ചു മനുഷ്യർ ഒന്നൊരുമിക്കാമോ? ഈ നാട് മുച്ചൂടും നശിക്കാതിരിക്കാൻ?Dr. വന്ദന... പൊന്നു മോളെ... നിന്റെ അച്ഛനും അമ്മയും കൂടിയാണല്ലോ നിന്നോടൊപ്പം മരിച്ചത്! ഓർക്കുമ്പോൾ ഇടനെഞ്ചു പൊട്ടുന്നു! ഞാനുമൊരമ്മയാണ്!

English Summary: Viral Social Media Post About Dr. Vandana's Death

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com